twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷോട്ട് കഴിയുമ്പാള്‍ കയ്യടിക്കണമെന്ന് അവന്‍ പറയുമായിരുന്നു! കാളിദാസിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

    By Midhun
    |

    ബാലതാരമായി സിനിമയിലെത്തി പ്രേക്ഷ ഹൃദയം കീഴടക്കിയ നടനാണ് കാളിദാസ് ജയറാം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസ് സിനിമയിലെത്തിയിരുന്നത്. അച്ഛനൊപ്പം തന്നെ അഭിനയിച്ച ആദ്യ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടന്‍ നടത്തിയിരുന്നത്. ബാലതാരത്തില്‍ നിന്ന് നായകനടനായി അരങ്ങേറിയപ്പോഴും പക്വതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ കാളിദാസിന് സാധിച്ചിരുന്നു.

    പുതിയ ചിത്രത്തിനായി വേറിട്ടൊരു പ്രൊമോഷന്‍ രീതിയുമായി വരുണ്‍ ധവാന്‍! വീഡിയോ വൈറല്‍പുതിയ ചിത്രത്തിനായി വേറിട്ടൊരു പ്രൊമോഷന്‍ രീതിയുമായി വരുണ്‍ ധവാന്‍! വീഡിയോ വൈറല്‍

    കാളിദാസ് നായകനായ ആദ്യ ചിത്രം പൂമരത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ തിയ്യേറ്ററുകളില്‍ നല്‍കിയിരുന്നത്. കോളേജ് ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കിയ പൂമരം വേറിട്ടൊരു ചിത്രമായിരുന്നുവെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിരുന്നത്. അടുത്തിടെ സംവിധായകനായ സത്യന്‍ അന്തിക്കാട് കാളിദാസിന്റെ അഭിനയത്തക്കുറിച്ച ഒരഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. അഭിനയിക്കുന്ന സമയത്ത് കാളിദാസ് വെച്ചിരുന്ന നിബന്ധനകളെക്കുറിച്ചായിരുന്നു സത്യന്‍ അന്തിക്കാട് തുറന്നുപറഞ്ഞത്

    പൂമരത്തിന്റെ വിജയം

    പൂമരത്തിന്റെ വിജയം

    സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കാളിദാസിന്റെ പൂമരം തിയ്യേറ്ററുകളിലെത്തിയിരുന്നത്. നായകനായുളള കാളിദാസിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയിലാണ് ചിത്രത്തിന് ഇത്രയധികം സ്വീകാര്യത പ്രേക്ഷകര്‍ നല്‍കിയിരുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്കു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു പൂമരം. മലയാളത്തില്‍ മുന്‍പിറങ്ങിയ ക്യാമ്പസ് ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു കഥാപശ്ചാത്തലമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയൊരുക്കിയ് ചിത്രം കൂടിയായിരുന്നു പൂമരം. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പായി പുറത്തിറങ്ങിയ ഞാനും ഞാനുമെന്റാളും എന്ന പാട്ടിലൂടെയായിരുന്നു കാളിദാസിനെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നുകൂടി ഇഷ്ടപ്പെട്ടു തുടങ്ങിയത്.

    അരങ്ങേറ്റ ചിത്രം

    അരങ്ങേറ്റ ചിത്രം

    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ഒരു കുടുംബ സിനിമയായി പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ലക്ഷ്മി ഗോപാലസാമിയായിരുന്നു ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചിരുന്നത്. ജയറാമിന്റെ മകനായി തന്നെ കാളിദാസ് എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായി ജയറാം സിനിമയില്‍ തിളങ്ങുന്ന സമയത്തായിരുന്നു ഈ ചിത്രവും പുറത്തിറങ്ങിയിരുന്നത്. അച്ഛനൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു കാളിദാസും ചിത്രത്തില്‍ നടത്തിയിരുന്നത്.

    ദേശീയ പുരസ്‌കാരം

    ദേശീയ പുരസ്‌കാരം

    സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പുന്റേം എന്ന ചിത്രത്തിലായിരുന്നു കാളിദാസ് തുടര്‍ന്ന് അഭിനയിച്ചിരുന്നത്. ഇത്തവണയും ജയറാമിന്റെ മകനായി എത്തിയ കാളിദാസ് ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ നടത്തിയിരുന്നത്. എന്റെ വീട് അപ്പുന്റെം ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരം കാളിദാസിന് ലഭിച്ചിരുന്നു. ഒരു കുടുംബ ചിത്രമായി തന്നെ പുറത്തിറങ്ങിയ സിനിമയില്‍ വസുദേവ് എന്ന കഥാപാത്രത്തെയായിരുന്ന നടന്‍ അവതരിപ്പിച്ചിരുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു ഒരുക്കിയത്. ജ്യോതിര്‍മയി നായികയായി എത്തിയ ചിത്രത്തില്‍ സിദ്ധിഖ്, കെപിഎസി ലളിത,കലാശാല ബാബു, നെടുമുടി വേണു തുടങ്ങിയവരും പ്രധാ കഥാപാത്രങ്ങളായി എത്തിയിരുന്നു.

    പുതിയ സിനിമകള്‍

    പുതിയ സിനിമകള്‍

    പൂമരത്തിനു ശേഷവും നിരവധി അവസരങ്ങളാണ് കാളിദാസിന് ലഭിച്ചിരിക്കുന്നത്. തമിഴില്‍ ഒരു പക്ക കഥൈ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ മേഘാ ആകാശാണ് കാളിദാസിന്റെ നായികയായി എത്തുന്നത്. പക്ക കഥൈയ്ക്കു പുറമെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും കാളിദാസ് ജയറാം തന്നെയാണ് നായകനായി എത്തുന്നത്‌.

    കാളിദാസിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

    കാളിദാസിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

    അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു കാളിദാസിനെക്കുറിച്ച് ആരുമറിയാത്ത കാര്യങ്ങള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഷൂട്ടിംഗ് സമയത്ത് കാളിദാസ് പിടിവാശിക്കാരനായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ഷോട്ട് എടുത്തു കഴിയുമ്പോള്‍ എല്ലാവരും കൈയ്യടിക്കണം, ഐസ്‌ക്രീം വാങ്ങിത്തരണം,തോളത്ത് എടുത്ത് ചുറ്റാന്‍ കൊണ്ടുപോവണം എന്നിങ്ങനെയുളള നിര്‍ബന്ധ ബുദ്ധി കാളിദാസിന് ഉണ്ടായിരുന്നുവെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. ക്യാമറയെ ഫേസ് ചെയ്യാന്‍ അവന് ഒരു മടിയും ഇല്ലായിരുന്നെന്നും എന്തും ചെയ്യുമെന്ന ഈസി മനോഭാവമായിരുന്നു കണ്ണന് ഉണ്ടായിരുന്നുതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.അന്നേ തോന്നിയിരുന്നു വളരുമ്പോള്‍ കാളിദാസ് ഒരു സൂപ്പര്‍താരമായി മാറുമെന്ന്. അദ്ദേഹം പറഞ്ഞു.

    സുഹാനയ്ക്ക് പുതിയ കാമുകനോ? ഷാരൂഖിന്റെ മകള്‍ക്കൊപ്പമുളള പയ്യനെ തിരക്കി സോഷ്യല്‍ മീഡിയ!! സുഹാനയ്ക്ക് പുതിയ കാമുകനോ? ഷാരൂഖിന്റെ മകള്‍ക്കൊപ്പമുളള പയ്യനെ തിരക്കി സോഷ്യല്‍ മീഡിയ!!

    English summary
    sathyan anthikad says about kalidas jayaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X