For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളി എന്ന സിനിമയില്ല!! പതിവ് തുടരു, സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥയുടെ പേരും മാറുന്നു

  |

  മലയാളി സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ട്കെട്ടിൽ പിറക്കുന്ന ഏറ്റവും പുതിയ ചിത്രം. ജയറാമിനെ നായികനാക്കി 2002 ൽ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമാണ് ഈ കൂട്ട്കെട്ടിൽ പിറന്ന അവസാന ചിത്രം. ഇതിനു ശേഷം 17 വർശത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.

  Mohanlal: 15 യുവതാരങ്ങൾ, കൊച്ചി ലൊക്കേഷൻ!! ബിഗ് ബോസ് മലയാളം പതിപ്പുമായി മോഹൻലാൽ

  സാധാരണ ഗതിയിൽ സിനിമയ്ക്ക് വൈകി പേരിടുന്ന വ്യക്തിയാണ് അദ്ദേഹം. എന്നാൽ ഇത്തവണ അതിനൊരു മാറ്റം കൊണ്ടു വന്നിരുന്നു. സിനിമയുടെ പേര് ആദ്യമേ തന്നെ തിരുമാനിച്ചിരുന്നു. ഫഹദ് ഫാസിൽ നായകമാകുന്ന ചിത്രത്തിന് മലയാളി എന്നാണ് പേര് നൽകിയിരുന്നത്. ഇത് സംവിധായകൻ പ്രേക്ഷകരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും ചിത്രത്തിന്റെ പേര് മാറ്റാൻ ഒരുങ്ങുകയാണ്. ഇത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രേക്ഷകരോട് അറിയിച്ചിരിക്കുന്നത്.

  വിവാഹം സ്വപ്നങ്ങൾ പങ്കുവെച്ച് ലോക സുന്ദരി മാനുഷി ചില്ലാർ !! വീഡിയോ കാണാം

   മലയാളി എന്ന പേരിൽ വേറെ ചിത്രം

  മലയാളി എന്ന പേരിൽ വേറെ ചിത്രം

  സിനിമയെ പോലെ തന്നെ പേരിലു വ്യത്യസ്ത പുലർത്തുന്ന സംവിധായകനാണ് അദ്ദേഹം. കൂടുതലും മലയാളിത്വമുള്ള പേരായിരിക്കും അദ്ദേഹത്തിൻരെ ചിത്രങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്നത്.പുതിയ ചിത്രത്തിന് മലയാളി എന്നാണ് പേര് നൽകിയിരുന്നത്. എന്നാൽ മലയാളി എന്ന പേരിൽ മുൻപൊരിക്കൽ മറ്റൊരു മലയാള സിനിമ ഒരുങ്ങിയിരുന്നു. അതിനാൽ പേര് മാറ്റാൻ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു.

   പേര് മാറ്റാൻ കാരണം ഇത്

  പേര് മാറ്റാൻ കാരണം ഇത്

  ചിത്രത്തിന്റെ പേര് മാറ്റാനുള്ള കാരണം അദ്ദേഹം തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുറേ വർഷങ്ങൾക്ക് മുൻപ് തട്ടാൻ ഭാസ്കരന്റേയും സ്നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകർഷിച്ചത് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തിൽ ആ 'തട്ടാൻ' ഈശ്വരനാണ്. 'പൊന്മുട്ട' പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലർ എതിർപ്പുമായി വന്നപ്പോൾ വിവാദത്തിനൊന്നും നിൽക്കാതെ ഞങ്ങൾ 'തട്ടാനെ' 'താറാവാക്കി' മാറ്റി. ഇപ്പോൾ, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോൾ ശ്രീനിവാസൻ ഒരു കഥ പറഞ്ഞു. പി. ആർ. ആകാശ് എന്ന പ്രകാശന്റെ കഥ. ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുൻനിർത്തിയുള്ള കഥയായതുകൊണ്ട് 'മലയാളി' എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവർക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്റെ അനുവാദവും കിട്ടി. അങ്ങനെയാണ് "വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു" എന്ന മുഖവുരയോടെ പേര് അനൗൺസ് ചെയ്യുന്നത്. "ദൈവത്തെ ചിരിപ്പിക്കാൻ നമ്മുടെ ഭാവി പരിപാടികൾ പറഞ്ഞാൽ മതി" എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. 'മലയാളി' എന്ന പേരിൽ മുൻപൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾ ഓർത്തിട്ടില്ലായിരുന്നു.ആ സിനിമയുടെ നിർമ്മാതാവടക്കം പലരും പറഞ്ഞു - "സാരമില്ല, ഒരു സിനിമയുടെ പേരിൽ തന്നെ പിന്നീട് സിനിമകൾ ഉണ്ടായിട്ടുണ്ടല്ലോ".എങ്കിലും ഞങ്ങൾ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം. അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം.

  പ്രകാശന്റെ കഥ

  പ്രകാശന്റെ കഥ

  ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണിത്. പിആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റിയ ചെറുപ്പക്കാരന്റെ കഥായാണ് ചിത്രത്തിന്റെ പ്രമേയം. പ്രകാശായി വേഷമിടുന്നത് മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലാണ്. ജോമോന്റെ സുവിശേഷങ്ങള്‍'ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് സിനിമ നിർമ്മിക്കുന്നത്. ജൂലൈ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം.

  സംഗീതം ഷാൻ

  സംഗീതം ഷാൻ

  ശ്രീനി-സത്യൻ കൂട്ട്ക്കെട്ടിലേയ്ക്ക് ഒരു പുതിയ ആളുകൂടി എത്തുകയാണ്. പുതിയ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്.ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം തുറന്ന് പറ‍ഞ്ഞത്. എന്നാൽ അന്ന് സിനിമയെ കുറിച്ചുള്ളകൂടുതൽ വിവരം പുറത്തു വിട്ടിരുന്നില്ല. കഥയെഴുത്തു പുരോഗമിക്കുകയാണെന്ന് മാത്രമാണ് പറഞ്ഞത്.

  English summary
  sathyan anthikadu -sreenivasan new film name changed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X