»   » ഷൂട്ടിങ് കാണാന്‍ വന്ന പെണ്‍കുട്ടിയുടെ വസ്ത്രം കടം വാങ്ങിയിട്ട് അഭിനയിച്ച പൂര്‍ണിമ,സംവിധായകന്‍ ഞെട്ടി

ഷൂട്ടിങ് കാണാന്‍ വന്ന പെണ്‍കുട്ടിയുടെ വസ്ത്രം കടം വാങ്ങിയിട്ട് അഭിനയിച്ച പൂര്‍ണിമ,സംവിധായകന്‍ ഞെട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

ഓര്‍മകളുടെ കുടമാറ്റം എന്ന പുസ്തകത്തിലാണ് സത്യന്‍ അന്തിക്കാട് ആ അനുഭവം പങ്കുവച്ചത്. ഒരു പുതുമുഖ നടിയ്ക്ക് വസ്ത്രാലങ്കാരകന്‍ കൊടുത്ത വേഷം ഇഷ്ടപ്പെട്ടില്ല. സംവിധായകനോട് പറഞ്ഞപ്പോള്‍, ഇഷ്ടമില്ലെങ്കില്‍ മറ്റേതെങ്കിലും വസ്ത്രം ധരിച്ചോളൂ എന്നദ്ദേഹം പറഞ്ഞു. ആ പ്രശ്‌നം അവിടെ തീര്‍ന്നെങ്കിലും, തനിക്കിഷ്ടമില്ലാത്ത വേഷം മറ്റാരും ധരിക്കേണ്ട എന്ന് കരുതിയാവും ആ നടി ആ വസ്ത്രം കീറിമുറിച്ചു കളഞ്ഞു.

കൈ പിടിച്ച് ആനയിച്ചു, തോളില്‍ കൈയ്യിട്ടു, കെട്ടിപ്പിടിച്ചു... എന്നിട്ട് ബൈജു ദിലീപിനോട് ചെയ്തത്!!

ഇത്തരക്കാര്‍ക്കിടയിലാണ് അന്ന് തമിഴിലും മലയാളത്തിലും നമ്പര്‍ വണ്‍ നായികയായിരുന്ന പൂര്‍ണിമ ഭാഗ്യരാജ് സത്യന്‍ അന്തിക്കാടിനെ ഞെട്ടിച്ചത്. 'വെറുതേ ഒരു പിണക്കം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാരീസില്‍ നടക്കുന്ന സമയമായിരുന്നു അത്. സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ചെലവു കുറച്ചുള്ള ഷൂട്ടിങ്

വിമാനയാത്രയുടെയും വിദേശ താമസിത്തിന്റെയുമൊക്കെ ചെലവ് കണക്കിലെടുത്ത് ചെറിയൊരു യൂണിറ്റ്, അഭിനേതാക്കളടക്കം പത്ത് പേര്‍ മാത്രമാണ് ചിത്രീകരണത്തിനായി പാരീസില്‍ പോയത്. വസ്ത്രാലങ്കാരത്തിനും മേക്കപ്പിനും ചായ കൊണ്ടുതരാനും ഒന്നും ആളില്ല. അതത് സീനിനുവേണ്ട സാധനങ്ങള്‍ കരുതി വയ്ക്കും.

വില കുറഞ്ഞ വസ്ത്രങ്ങള്‍

നിര്‍മാണച്ചെലവ് കഴിയുന്നത്ര കുറച്ചുകൊണ്ടാണ് ജോലികള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ വിലപിടിപ്പുള്ള വസ്ത്രങ്ങളൊന്നും സിനിമയ്ക്ക് വേണ്ടി വാങ്ങിയിട്ടില്ല. ആര്‍ക്കും അതില്‍ പരാതിയും ഇല്ലായിരുന്നു.

ഷൂട്ടിങ് ആരംഭിച്ചു

മരങ്ങളില്‍ നിറയെ മഞ്ഞ ഇലകളുള്ള ഒരു പാര്‍ക്കില്‍ ഞങ്ങള്‍ ഷൂട്ടിങിനായി എത്തി. പൂര്‍ണിമ ഭാഗ്യരാജും നെടുമുടി വേണുവുമാണ് ക്യാമറയ്ക്ക് മുന്നില്‍. ഇവിടത്തെ പോലെ അവിടെ ഷൂട്ടിങ് കാണാനെത്തുന്നവരുടെ തിരക്കൊന്നുമില്ല. തിരക്കേറിയ റോഡില്‍ പോലും സ്റ്റുഡിയോയില്‍ എന്ന പോലെ ജോലി ചെയ്യാം. ആരും ആരെയും തിരിച്ചറിയില്ല.

ഒരു തമിഴ് കുടുംബം വന്നു

ഒരു രംഗം വിശദീകരിച്ച് ക്യാമറ ആംഗിള്‍ നോക്കുന്നതിനിടെയിലാണ് അതിലെ കടന്നു പോയ കാറില്‍ നിന്നൊരു വിളി വന്നത്, 'ഹായി പൂര്‍ണിമ..' പാരീസില്‍ സ്ഥിര താമസമാക്കിയ ഒരു തമിഴ് കുടുംബമായിരുന്നു അത്. അന്ന് മലയാളത്തിലെന്ന പോലെ തമിഴിലും നമ്പര്‍ വണ്‍ നായികയാണ് പൂര്‍ണിമ. അവര്‍ ദൂരെ കാറ് നിര്‍ത്തി പൂര്‍ണിമയെ പരിചയപ്പെടാന്‍ വന്നു. ഇന്ത്യ വിട്ട് ശേഷം ആദ്യമായി കുറച്ച് ആരാധകരെ കണ്ട സന്തോഷം പൂര്‍ണിമയ്ക്കും.

ആ പെണ്‍കുട്ടിയുടെ വേഷം

ആ കൂട്ടത്തില്‍ ഒരു സുന്ദരി പെണ്‍കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു. അവള്‍ അണിഞ്ഞിരിയ്ക്കുന്നത് അതി മനോഹരമായ വസ്ത്രമാണ്. നല്ല നിറപ്പകിട്ടുള്ളവ. ചിത്രീകരിക്കാന്‍ പോകുന്ന സീനില്‍ അതുപോലൊരു വസ്ത്രം പൂര്‍ണിമയ്ക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ചു. സ്വകാര്യമായി അക്കാര്യം പൂര്‍ണിമയോട് പറയുകയും ചെയ്തു.

ആ കാഴ്ച കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു

ഒരുമിനിട്ട് എന്ന് പറഞ്ഞ് പൂര്‍ണിമ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് നടന്നു. കൈ കോര്‍ത്ത് പിടിച്ച് അവര്‍ കുറച്ചകലെയുള്ള ടോയിലറ്റിന് അടുത്തേക്ക് നടക്കുന്നത് കണ്ടു. ഞാന്‍ അത്ഭുതപ്പെട്ടു, തമിഴിലെയും മലയാളത്തിലെയും നമ്പര്‍ വണ്‍ നായിക ഷൂട്ടിങ് കാണാന്‍ വന്നിരിയ്ക്കുന്ന പെണ്‍കുട്ടിയുടെ വസ്ത്രം കടം വാങ്ങി ധരിച്ച് വന്നിരിയ്ക്കുന്നു, സിനിമയ്ക്ക് വേണ്ടി!

പൂര്‍ണിമയുടെ ഉത്സാഹം

'നന്നായിട്ടുണ്ടോ?' ഞങ്ങളുടെ അടുത്ത് വന്ന് പൂര്‍ണിമ ചോദിച്ചു. സമയം കളയണ്ട, നമുക്ക് സീന്‍ തീര്‍ത്തിട്ട് ഇത് അവര്‍ക്ക് തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞ് പൂര്‍ണിമ നല്ല ഉത്സാഹത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം പൂര്‍ണിമ ഒരുപക്ഷെ മറന്നു കാണും, പക്ഷെ ഞാനോ അന്ന് സെറ്റിലുണ്ടായിരുന്ന നെടുമുടി വേണുവോ മറന്നിട്ടില്ല- സത്യന്‍ അന്തിക്കാട് പറഞ്ഞു.

English summary
Sathyan Anthikkad about Poornima Bhagyaraj

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam