twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫും ടൊവിനോയും പാര്‍വതിയും ഉയിര് നല്‍കിയവരാണ്! ഉയരെ കണ്ട് വാചാലരായി സംവിധായകരും! കാണൂ!

    |

    മനു അശോക് സംവിധാനം ചെയ്ത ഉയരെ മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. സിനിമയെ അഭിനന്ദിച്ച് പ്രേക്ഷകരും താരങ്ങളും മാത്രമല്ല സംവിധായകരും രംഗത്തുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പാര്‍വതിയും ടൊവിനോ തോമസും ആസിഫ് അലിയുമുള്‍പ്പടെയുള്ളവരെല്ലാം അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. ഇപ്പോഴിതാ സിനിമയയേയും താരങ്ങളേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാടും അരുണ്‍ ഗോപിയും. കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് പറഞ്ഞതാണ് സത്യന്‍ അന്തിക്കാട് കുറിച്ചത്.

    കാരണങ്ങൾ രണ്ടാണ്.. ഒന്ന് 'ഉയരെ' മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ 'എസ് ക്യൂബ്സ്' എന്ന പുതിയ നിർമ്മാതാക്കൾ കാണിച്ച ധൈര്യം. ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം 'ട്രാഫിക്' പോലുള്ള സിനിമകളിൽ നമ്മൾ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് 'ഉയരെ'.

    Uyare

    പാർവ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും 'ഉയരെ'ക്ക് ഉയിരു നൽകിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം. മലയാളത്തിൽ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണൻ, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണെന്നായിരുന്നു സത്യന്‍ അന്തിക്കാട് കുറിച്ചത്. ഉയർന്നു പറക്കേണ്ടെ സിനിമതന്നെയാണ്‌ ഉയരെ എല്ലാ അർത്ഥത്തിലും, സഞ്ജയ് ബോബി അവർ എഴുതകയല്ല കാണിച്ചുതരുകയാണ് ക്യാമറ കണ്ണിലൂടെ ജീവിതം, മനു നിങ്ങൾ എന്തെന്നില്ലാത്ത ഒരു പ്രതീക്ഷ തന്നെയാണ്..!! പ്രിയ കൂട്ടുകാർ ആസിഫും ടോവിനോയും നിങ്ങളെക്കുറിച്ചു അഭിമാനം മാത്രം എന്നും എപ്പോഴും!! പാർവതി തന്നെയാണ് ഈ ചിത്രത്തിന്റെ പല്ലവി ബാക്കി എല്ലാരും മികച്ച അനുപല്ലവിയായി മാറി!! ഒറ്റവാക്കിൽ മനോഹരമെന്നായിരുന്നു അരുണ്‍ ഗോപി കുറിച്ചത്. സംവിധായകരുടെ പോസ്റ്റുകള്‍ കാണാം.

    English summary
    Sathyan Anthikkad and Arun Gopy about Uyare
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X