»   » നാടോടിക്കാറ്റിന്റെ നാലാം ഭാഗം എടുക്കാന്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും സത്യന്‍ സമ്മതിച്ചില്ല, കാരണം

നാടോടിക്കാറ്റിന്റെ നാലാം ഭാഗം എടുക്കാന്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും സത്യന്‍ സമ്മതിച്ചില്ല, കാരണം

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും. സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്‌സുകളില്‍ ദാസനും വിജയനും സ്ഥിരം കഥാപാത്രങ്ങളാണ്... നാടോടിക്കാറ്റ് എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാടാണ് മോഹന്‍ലാലിലൂടെയും ശ്രീനിവാസനിലൂടെയും ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്.

മമ്മൂട്ടി ചിത്രത്തിന്റെ പരാജയം, മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തെ പ്രതിസന്ധിയിലാക്കി!!


മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ട് ഹിറ്റായതും നാടോടിക്കാറ്റ് എന്ന ചിത്രത്തിന് ശേഷമാണ്. ദാസനും വിജയനും വീണ്ടും വരുന്നതായ ഗോസിപ്പുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. എന്നാല്‍ അതിനുള്ള സാധ്യത ഇല്ല എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.


വീണ്ടും വന്നിരുന്നു

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസനും വിജയനും പിന്നീട് പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെ വീണ്ടും വന്നു. തുടര്‍ന്ന് പ്രിയദര്‍ശന്‍ ഈ കഥാപാത്രങ്ങളെ കടമെടുത്ത് അക്കരെ അക്കരെ അക്കരെ എന്ന ചിത്രവുമൊരുക്കി.


വിജയിച്ചില്ല..

എന്നാല്‍ ദാസനും വിജയനും നാടോടിക്കാറ്റ് എന്ന ചിത്രത്തില്‍ ലഭിച്ചത്ര സ്വീകരണം പട്ടണപ്രവേശത്തിലും അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിലും ലഭിച്ചില്ല. അതുകൊണ്ട് സത്യന്‍ അന്തിക്കാട് തന്നെയാണത്രെ ദാസനെയും വിജയനെയും നാലാമത് ഒരു ഭാഗ്യപരീക്ഷണത്തിന് കൂടെ മുതിരാന്‍ സമ്മതിക്കാത്തത്.


സത്യന്‍ പറയുന്നത്

മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയ ദാസനെയും വിജയനെയും വച്ച് ഇനിയൊരു ചിത്രം ചെയ്യുമ്പോള്‍ അത് അതിനുമപ്പുറം പോകണമെന്നും, അല്ലെങ്കില്‍ ഓര്‍മിയ്ക്കാന്‍ നാടോടിക്കാറ്റ് എന്ന ചിത്രം ധാരാളമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു മോഹന്‍ലാലിനെയും ശ്രീനിവാസനെയും സത്യന്‍ നിരുത്സാഹപ്പെടുത്തിയത്.


വീണ്ടും ഒന്നിയ്ക്കുന്നു

അതേ സമയം തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മോഹന്‍ലാലും ഉടന്‍ ഒന്നിച്ചൊരു സിനിമ ചെയ്യുന്നു എന്ന വാര്‍ത്തകളുണ്ട്. സത്യനും അതിന്റെ സാധ്യതകള്‍ പറഞ്ഞു. പക്ഷെ അതൊരിക്കലും ദാസന്റെയും വിജയന്‍െയും കഥയായിരിക്കില്ല എന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.


English summary
Sathyan Anthikkad is not interest to make 4th part of Nadodikkattu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam