»   » സത്യന്‍ അന്തിക്കാടും ശ്രീനിയും വീണ്ടും ഒന്നിക്കുന്നു.. മോഹന്‍ലാല്‍ ഔട്ട് താരപുത്രന്‍ ഇന്‍!

സത്യന്‍ അന്തിക്കാടും ശ്രീനിയും വീണ്ടും ഒന്നിക്കുന്നു.. മോഹന്‍ലാല്‍ ഔട്ട് താരപുത്രന്‍ ഇന്‍!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാലും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും തമ്മിലുള്ളത്. ഈ ത്രയം ഒരുമിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചിച്ചിരുന്നു. അഭിമുഖങ്ങളില്‍ നിരവധി തവണ ഇവര്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയതുമാണ്. എന്നാല്‍ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അവര്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നു.. ഹൃത്വികിന്‍റെ അവഗണന കങ്കണയ്ക്ക് സഹിക്കാന്‍ കഴിയില്ല!

സുജാതയുടെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് മഞ്ജു വാര്യര്‍.. ഇത് ദിലീപിനുള്ള വെല്ലുവിളിയോ???

ദിലീപിന്റെ ഭൂതകാലം നോക്കിയല്ല രാമലീലയെ സമീപിക്കേണ്ടത്.. നായകന്‍റെ മാത്രമല്ല സിനിമ!

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സേത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒരുമിക്കുകയാണ്. എന്നാല്‍ ഇത്തവണ ഇവര്‍ക്കൊപ്പം മോഹന്‍ലാലില്ല. പകരം യുവതാരമാണ് നായകനായി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

എക്കാലത്തെയും മികച്ച കൂട്ടുകെട്ട്

ശ്രീനിവാസന്റെ തിരക്കഥയും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും അവിഭാജ്യ ഘടകമായി നില നിന്നിരുന്ന സമയമുണ്ടായിരുന്നു മലയാള സിനിമയില്‍. ഇവര്‍ ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നു.

വീണ്ടും ഒരുമിക്കുന്നു

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തുകയാണ്. ജയറാമും സൗന്ദര്യയും നായികാനായകന്‍മാരായെത്തിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയായിരുന്നു ഇവരുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

മോഹന്‍ലാല്‍ ഒപ്പമില്ല

15 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തുമ്പോള്‍ നായകനായി മോഹന്‍ലാല്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തികച്ചും നിരാശയിലാഴ്ത്തുന്ന കാര്യമാണിത്. എന്തുകൊണ്ടാണ് താരം ഇവര്‍ക്കൊപ്പമില്ലാത്തത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

നേരത്തെയും ആലോചിച്ചിരുന്നു

ആരാധകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഇവര്‍ വീണ്ടും ഒരുമിക്കാന്‍ ഇടയ്ക്ക് ആലോചിച്ചിരുന്നു. ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നുവെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴാണ് ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടായത്.

നായകനായി താരപുത്രന്‍

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ര്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദും വീണ്ടും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്.

കഥ കേട്ടതിന്റെ ആവേശത്തില്‍

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പറഞ്ഞ കഥ കേട്ടതിന്റെ ആവേശത്തിലാണ് ഫഹദ് ഫാസില്‍. ജനുവരിയില്‍ ആരംഭിച്ച് വിഷുവിന് റിലീസ് ചെയ്യാവുന്ന തരത്തിലായിരുന്നു ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആ സമയത്തായതിനാല്‍ ഫഹദ് ഈ സമയത്ത് ഫ്രീയായിരിക്കില്ല.

മോഹന്‍ലിനെ ഉപേക്ഷിക്കാന്‍ കാരണം?

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുമ്പോള്‍ നായകനായി മോഹന്‍ലാല്‍ എത്തുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന് അനുയോജ്യമായ കഥയും കഥാപാത്രവും രൂപപ്പെട്ടു വരാത്തതിനാല്‍ ചിത്രത്തിലേക്ക് മറ്റു താരങ്ങലെ നായകനായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

English summary
Sathyan Anthikkad and Sreenivasan joins together with Fahad Fazil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam