»   » സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

Posted By:
Subscribe to Filmibeat Malayalam

പതിവുകള്‍ തെറ്റിച്ചുകൊണ്ട് വരാന്‍ പോകുന്ന സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. യുവനടന്മാരിലെ പ്രധാനിയായ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ താരസുന്ദരി അമല പോളും ഒന്നിയ്ക്കുന്നുവെന്നതാണ് ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായി ഫഹദ് എത്തുമ്പോള്‍ അയാളുമായി പ്രണയത്തിലാകുന്ന എന്‍ആര്‍ഐ പെണ്‍കുട്ടി ഐറീനായി അമല അഭിനയിക്കുന്നു.

പറയാതെ പറയുന്ന ഒരു പ്രണയത്തിന്റെ കഥയാണിത്. രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ സ്വപ്നം കണ്ട് നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേയ്ക്ക് ഒരു എന്‍ആര്‍ഐ പെണ്‍കുട്ടി കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന കഥകളുമാണ് ഒരു ഇന്ത്യന്‍ പ്രണയകഥയുടെ പ്രമേയം. ഒള്ളിലൊളിപ്പിച്ച കഥകളുടെ കഥയാണിതെന്നാണ് സത്യന്‍ തന്റെ ചിത്രത്തെക്കുറിച്ച് പറയുന്നത്.

ഇതുവരെയുള്ള കരിയറില്‍ താന്‍ പിന്തുടര്‍ന്നുവന്ന പലപതിവുകളും സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലൂടെ മാറ്റുകയാണ്. സത്യന്‍ പൊതുവേ സ്വന്തം തിരക്കഥ സംവിധാനം ചെയ്യുന്നയാളാണ്. എന്നാല്‍ ഇപ്പോള്‍ ഈ രീതി മാറ്റി, പുതിയ ചിത്രത്തില്‍ ഇഖ്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സത്യന്റെ ഏത് ചിത്രമെടുത്തുനോക്കിയാലും ഒരു പതിവ് താരനിരയുണ്ടാകും. എന്നാല്‍ ഇത്തവണ അതും മാറ്റി, ന്യൂജനറേഷനാണ് ഒരു ഇന്ത്യന്‍ പ്രണയകഥയിലെ പ്രധാന താരങ്ങള്‍. പതിവുതാരങ്ങളുടെ കൂട്ടത്തില്‍നിന്നും നറുക്കുവീണത് ഇന്നസെന്റിന് മാത്രമാണ്.

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

രാഷ്ട്രീയത്തില്‍ വലിയ ഭാവി സ്വപ്‌നം കണ്ട് പ്രത്യേകിച്ച് മറ്റു ജോലികളൊന്നും ചെയ്യാതെ നടക്കുന്ന രാഷ്ട്രീയക്കാരനായ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

പഴയകാല ക്രിസ്ത്യന്‍ പള്ളികളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി കാനഡയില്‍ നിന്നും കേരളത്തിലെത്തുന്ന പെണ്‍കുട്ടിയായിട്ടാണ് അമല പോള്‍ വേഷമിടുന്നത്. ഐറീന്‍ എന്നാണ് അമലയുടെ കഥാപാത്രത്തിന്റെ പേര്.

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

ഉതുപ്പ് വള്ളിക്കാടന്‍ എന്നൊരു സുപ്രധാന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. ഐറീനെ സിദ്ധാര്‍ത്ഥന് പരിചയപ്പെടുത്തിക്കൊടുക്കുന്നത് വള്ളിക്കാടനാണ്.

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ


പുതമയുള്ള പ്രണയമാണ് ചിത്രത്തിലേതെന്ന് സത്യന്‍ പറയുന്നു. പറയാത്ത അനേകം കഥകള്‍ ഉള്ളിലൊളിപ്പിയ്ക്കുന്ന കഥാപാത്രമാണ് അമല പോളിന്റേത്.

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

പതിമൂന്നുവര്‍ഷമായി സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്നത് ഇളയരാജയുടെ സംഗീതമാണ്. ഇത്തവണ അതു മാറുകയാണ്. വിദ്യാസാഗറാണ് ഇന്ത്യന്‍ പ്രണയകഥയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്.

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

മുത്തുമണി, വത്സല മേനോന്‍, റിയ സൈറ, ഷഫ്‌ന തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തന്റെ ഭാഗമാണ്. സത്യന്‍ ചിത്രങ്ങളുടെ പതിവ് താരങ്ങളായ കെപിഎസി ലളിത, മാമുക്കോയ തുടങ്ങിയവര്‍ ഈ ചിത്രത്തിലില്ല.

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

സാധാരണയായി സ്വന്തം ചിത്രത്തിന് സത്യന്‍ തന്നെ തിരക്കഥയെഴുതുകയാണ് പതിവ്. എന്നാല്‍ പുതിയ തീരങ്ങള്‍ എന്ന അവസാന ചിത്രത്തിലൂടെ സത്യന്‍ ആ പതിവുമാറ്റി. ആ ചിത്രത്തന് ബെന്നി പി നായരമ്പലമായിരുന്നു തിരക്കഥ രചിച്ചത്. ചിത്രം വേണ്ടത്ര വിജയിച്ചില്ല. ഇപ്പോഴിതാ ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ കഥയിലാണ് സത്യന്‍ ഒരു ഇന്ത്യന്‍ പ്രണയകഥ സംവിധാനംചെയ്യുന്നത്.

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

ആലപ്പുഴയും രാജസ്ഥാനിലെ ചില സ്ഥലങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

ക്രിസ്മസ് റിലീസായിട്ടായിരിക്കും ഒരു ഇന്ത്യന്‍ പ്രണയകഥ തിയേറ്ററുകളിലെത്തുക. ഫഹദ്-അമല കെമിസ്ട്രി ചിത്രത്തിന്റെ വിജയത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Much anticipated movie Oru Indian Pranayakadha by the ace director Sathyan Anthikkad has finally announced its releasing date

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam