»   » പൃഥ്വിയുടെ സര്‍പ്രൈസ് പ്രൊജക്ടായ കാളിയനില്‍ കട്ടപ്പയും, സത്യരാജ് വീണ്ടും മലയാളത്തിലേക്ക്!

പൃഥ്വിയുടെ സര്‍പ്രൈസ് പ്രൊജക്ടായ കാളിയനില്‍ കട്ടപ്പയും, സത്യരാജ് വീണ്ടും മലയാളത്തിലേക്ക്!

Written By:
Subscribe to Filmibeat Malayalam

സര്‍പ്രൈസായാണ് പൃഥ്വിരാജ് കാളിയനെക്കുറിച്ച് പ്രഖ്യാപിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ യുവതാരം. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ട ശാരീരിക തയ്യാറെടുപ്പുകളിലാണ് താനെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു.

മലയാള സിനിമയിലേക്ക് ഒരു ചരിത്രസിനിമ കൂടി വരികയാണ്. അപ്രതീക്ഷിതമായാണ് തന്റെ ചരിത്ര സിനിമയെക്കുറിച്ച് പൃഥ്വി പ്രഖ്യാപിച്ചത്. പൃഥ്വിയെ നായകനാക്കി ആര്‍ എസ് വിമല്‍ പ്രഖ്യാപിച്ച കര്‍ണ്ണനില്‍ വിക്രമാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ വിഷമിച്ചിരുന്നു ആരാധകര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. വേണാട് രാജവംശത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിക്കൊപ്പം വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. കാലിയനെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.


പൃഥ്വിയുടെ ചരിത്ര സിനിമ

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പൃഥ്വിരാജ് നായകനായെത്തുന്ന ചരിത്ര സിനിമയാണ് കാളിയന്‍. ഫേസ്ബുക്കിലൂടെയാണ് താരം ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. തുടക്കം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ സിനിമ.


കര്‍ണ്ണന്റെ വിഷമം മാറിയെന്ന് ആരാധകര്‍

എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിയെ നായകനാക്കി ആര്‍ എസ് വിമര്‍ പ്രഖ്യാപിച്ച ചരിത്ര സിനിമയായിരുന്നു കര്‍ണ്ണന്‍. എന്നാല്‍ അടുത്തിടെയാണ് ആ സിനിമയില്‍ നായകനായി വിക്രം എത്തുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പൃഥ്വിയുടെ അറിവോട് കൂടിയാണ് ഇത്തരത്തിലൊരു തീരുമാനമടുത്തതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് ആരാദഖരെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു.


ചിത്രത്തിലെ താരങ്ങള്‍

എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിക്കൊപ്പം വന്‍താരനിര അണിനിരക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെന്നിന്ത്യന്‍ താരമായ സത്യരാജ് ഈ ചിത്രത്തില്‍ പൃഥ്വിക്കൊപ്പെ എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


ഇരവിക്കുട്ടി പിള്ളയോ തിരുമലൈ കോട്ടയുടെ തമ്പുരാനോ

ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം സത്യരാജ് അവതരിപ്പിക്കുന്ന ചരിത്ര കഥാപാത്രമാണ് കാലിയനിലേത്. എന്നാല്‍ ചിത്രത്തില്‍ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ഇരവിക്കുട്ടി പിള്ളയായോ തിരുമല കോട്ടയുടെ തമ്പുരാനോ ആയാണ് താരം വേഷമിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.


സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കാനെത്തുന്നത്

ഹോളിവുഡ് സിനിമയായ ഗെയിം ഓഫ് ത്രോണ്‍സിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ കോറിയോഗ്രാഫര്‍മാരാണ് കാളിയന് വേണ്ടിയും സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.


വര്‍ഷങ്ങളായി നടത്തിയ ഗവേഷണം

സിനിമയൊരുക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം താന്‍ ഗവേഷണം നടത്തിയിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കതിയിട്ടുണ്ട്. 1605-1638 കാലഘട്ടത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.


ബാഹുബലിയെപ്പോലയെല്ല

വിഷ്വല്‍ ഇഫക്ട്‌സിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയല്ല ഇത്. സംഭവ കഥയെ അതിന്റേതായ പ്രാധാന്യം നല്‍കിയൊരുക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.


പൃഥ്വിയെത്തുന്നത്

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം തന്റെ കന്നിസംവിധാന സംരംഭമായ ലൂസിഫറിലാണ് താരം പ്രവര്‍ത്തിക്കുക.ഫാന്‍സിന്‍റെ പതിവ് തള്ളല്ല, മാമാങ്കം വിസ്മയിപ്പിക്കുമെന്നതിന് പിന്നിലെ പ്രധാന കാരണം ഇദ്ദേഹമാണ്,കാണൂ!


മാണിക്യ മലരായ പൂവി ജഗദീഷ് വേര്‍ഷനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ, ട്രോളിന്‍റെ ചാകരയും, കാണൂ!


ഫീല്‍ഡ് ഔട്ടിന്‍റെ വക്കത്തുനിന്നും ഏട്ടനെ രക്ഷിച്ച ഇക്ക, ഏട്ടന് വേണ്ടിയാണ് ഇക്ക അത് ചെയ്തത്, കാണൂ!

English summary
Confirmed: Sathyaraj to play a prominent role in Prithviraj’s Kaaliyan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam