»   » സീന്‍ ഒന്നിന് തിയറ്ററില്ല, പ്രദര്‍ശനം നിര്‍ത്തി

സീന്‍ ഒന്നിന് തിയറ്ററില്ല, പ്രദര്‍ശനം നിര്‍ത്തി

Posted By:
Subscribe to Filmibeat Malayalam

തരക്കേടില്ലാത്ത അഭിപ്രായം നേടിയ സീന്‍ ഒന്ന് നമ്മുടെ വീട് എ്ന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഇനി ജനുവരി നാലിന് റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിയ്ക്കുന്നത്. ഒരുപിടി മലയാളസിനിമകള്‍ ഒരുമിച്ച തിയറ്ററുകളിലെത്തിയതോടെയാണ് ഈ ചെറുസിനിമയ്ക്ക്് ഇങ്ങനെയൊരു ഗതി വന്നത്.

Scene onnu Nammude Veedu

പ്രേക്ഷകരില്‍ മികച്ച അഭിപ്രായം നേടിയ സിനിമയ്ക്ക് പുതിയ ചിത്രങ്ങളുടെ വരവില്‍ നല്ല തീയറ്ററുകള്‍ ലഭിക്കാതെ പോയതാണ് റീറിലീസിങിന് പ്രേരിപ്പിച്ചതെന്ന് സംവിധായകനും നിര്‍മാതാവ് കെ നാരായണദാസും അറിയിച്ചു. സത്യസന്ധമായ പ്രമേയം അവതരിപ്പിച്ച സീന്‍ ഒന്ന് നമ്മുടെ വീട് രണ്ടാംവരവില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷൈജു അന്തിക്കാട് പറഞ്ഞു.

സിനിമയ്ക്കുള്ള സിനിമക്കഥ പറഞ്ഞ സിനിമകളുടെ ഗണത്തില്‍ തന്നെയാണ് സീന്‍ ഒന്ന് നമ്മുടെ വീടിലെ പ്രമേയമവും. സ്വതന്ത്ര സംവിധായകനാകന്‍ ശ്രമിക്കുന്ന സഹ സംവിധായകന്റേയും അയാളെ പിന്തുണയ്ക്കുന്ന കുടുംബത്തിന്റെയും ഒടുക്കം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് വിജയം കൊയ്യുന്നതിന്റേയും കഥ തന്നെയാണ് ഈ സിനിമാക്കഥയും പ്രേക്ഷകരോട് പറയുന്നത്.

അവതരണത്തിലും പ്രമേയത്തിലും പുതുമ കൊണ്ടുവരാനായില്ലെങ്കിലും കുടുംബാന്തരീഷണത്തില്‍ പ്രേക്ഷകനെ തൃപ്തിപ്പെടുത്ത രീതിയില്‍ ചിത്രം അവതരിപ്പിയ്ക്കാന്‍ സംവിധായകന് സാധിച്ചുവെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തല്‍.

ജനുവരി നാലിന് റിലീസ് ചെയ്യാമെന്നാണ് തീരുമാനമെങ്കിലും ക്രിസ്മസ് സിനിമകള്‍ തിയറ്ററുകളിലുണ്ടാവുമെന്നതിനാല്‍ സീന്‍ ഒന്നിന്റെ റീറിലീസ് വീണ്ടും വൈകുമെന്നാണ് സൂചന.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam