twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി നല്ല നടനാണെങ്കിലും ജീവിതത്തില്‍ അഭിനയിക്കാനറിയില്ല,മെഗാസ്റ്റാറുമായുളള അനുഭവം പറഞ്ഞ് കലൂര്‍ ഡെന്നീസ്

    By Prashant V R
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ക്കായി തിരക്കഥ എഴുതിയ ആളാണ് കലൂര്‍ ഡെന്നീസ്. മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകള്‍ക്കായി അദ്ദേഹം കഥയെഴുതി. അതേസമയം മമ്മൂട്ടിയുമായി വര്‍ഷങ്ങളോളം പിണങ്ങിയതിനെ കുറിച്ചും പിന്നീട് തികച്ചും അപ്രതീക്ഷിതമായി വീണ്ടും സൗഹൃദത്തിലായതിനെ കുറിച്ചും മാധ്യമത്തില്‍ വന്ന നിറഭേദങ്ങള്‍ എന്ന ആത്മകഥയില്‍ അദ്ദേഹം എഴുതിയിരുന്നു.

    ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നടി മിത്ര, പുതിയ ചിത്രങ്ങള്‍ കാണാം

    പിണക്കത്തിന് ശേഷം നാലഞ്ചുവര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടിയെ വീണ്ടും കണ്ടുമുട്ടിയതെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. ടിഎസ് സുരേഷ് ബാബുവിന്‌റെ പുതിയ ചിത്രത്തിന്‌റെ പൂജാ വേളയിലാണ് മമ്മൂട്ടിയെ വീണ്ടും കാണുന്നത്. ആ ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയല്ലെങ്കിലും സുരേഷ് ബാബു പ്രത്യേകം ക്ഷണിച്ചതുകൊണ്ടാണ് പൂജാചടങ്ങിനെത്തിയത്.

    തിരുവനന്തപുരത്തെ പല സിനിമാക്കാരും

    തിരുവനന്തപുരത്തെ പല സിനിമാക്കാരും അവിടെ ഉണ്ട്. പൂജ കഴിഞ്ഞ് ഞാന്‍ ഒരിടത്ത് ഒതുങ്ങിമാറിനിന്ന് ഒരാളോട് സംസാരിച്ചുനില്‍ക്കുമ്പോഴാണ് പെട്ടെന്ന് മമ്മൂട്ടി എന്നെ കണ്ടത്. അപ്പോള്‍ തന്നെ പഴയ പിണക്കത്തിന്‌റെ ഒരു ലാഞ്ചന പോലുമില്ലാതെ മമ്മൂട്ടി അടുത്തേക്ക് വന്നു. പിന്നെ എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. കലൂര്‍ ഡെന്നീസ് പറയുന്നു.

    മമ്മൂട്ടി പഴയതുപോലെ

    മമ്മൂട്ടി പഴയതുപോലെ കുശലങ്ങളും പൊടിനര്‍മ്മങ്ങളും വിതറി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തമ്മിലുളള പിണക്കം മാറിയോ എന്നുളള അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്ത്. തെല്ലുനേരം കഴിഞ്ഞ് മമ്മൂട്ടി പുറപ്പെടാനൊരുങ്ങിയപ്പോള്‍ എന്നോട് ചോദിച്ചു. താന്‍ എറണാകുളത്തേക്ക് ആണെങ്കില്‍ വൈകീട്ട് നമുക്കൊരുമിച്ച് പോകാം.

    അതുകേട്ടപ്പോള്‍ എന്റെ മുഖത്ത് വിസ്മയം പടര്‍ന്നു

    അതുകേട്ടപ്പോള്‍ എന്റെ മുഖത്ത് വിസ്മയം പടര്‍ന്നു. വൈകീട്ട് ട്രെയിനില്‍ വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഞാനുടനെ വിളിച്ച് ടിക്കറ്റ് കാന്‍സല്‍ ചെയ്തു. വൈകീട്ട് അഞ്ചു മണിയോടെ ഞങ്ങളൊരുമിച്ച് എറണാകുളത്തേക്ക് പുറപ്പെട്ടു. ഡ്രൈവറുണ്ടായിരുന്നെങ്കിലും കാറോടിച്ചത് മമ്മൂട്ടിയായിരുന്നു. കാര്‍ നഗരം വിട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ മമ്മൂട്ടി വാചാലനാകാന്‍ തുടങ്ങി.

    കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു

    കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു. ഞാന്‍ കാരണം തനിക്ക് എട്ടൊമ്പത് പടങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടല്ലോ. വാക്കുകളില്‍ കുറ്റബോധത്തിന്‌റെ നിഴല്‍പാടുകള്‍ വീണിരുന്നു. വേറെ ഏതൊരു നടനാണെങ്കിലും ഇങ്ങനെയുളള കാര്യങ്ങള്‍ ആരോടും തുറന്നുപറയില്ല. നേരില്‍ കാണുമ്പോള്‍ സ്‌നേഹം നടിച്ച് കെട്ടിപ്പുണര്‍ന്ന് സ്തുതി വചനങ്ങള്‍ ചൊരിഞ്ഞ് കപടനാട്യത്തോടെ അഭിനയിക്കും.

    മമ്മൂട്ടി നല്ല നടനാണെങ്കിലും

    മമ്മൂട്ടി നല്ല നടനാണെങ്കിലും ജീവിതത്തില്‍ അഭിനയിക്കാനറിയില്ല. മനസ്സിലുളളത് അപ്പോള്‍ പുറത്തുവരും. യാത്രയില്‍ മൂന്നാല് മണിക്കൂര്‍ സമയം കിട്ടിയതുകൊണ്ട് പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് തേച്ചുമിനുങ്ങാത്ത വാക്കുകളും കനംകുറഞ്ഞ മനസ്സുമായി ഞങ്ങള്‍ എറണാകുളത്തെത്തിയപ്പോള്‍ രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. പിന്നീട് ആ സൗഹൃദത്തിന്‌റെ രസഘടനയ്ക്ക് ബലക്ഷയം വരാതെ കാത്തുപോന്നിട്ടുണ്ട്. കലൂര്‍ ഡെന്നീസ് കുറിച്ചു.

    Read more about: mammootty kaloor dennis
    English summary
    screen writer kaloor dennis opens about the friendship with megastar mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X