twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളിയാട്ടത്തിന് വേണ്ടി വ്രതം നോറ്റ സുരേഷ് ​ഗോപി, തിരക്കഥാകൃത്ത് പറയുന്നു

    |

    മലയാള സിനിമയിലെ എക്കാലത്തെയും ക്ഷുഭിത യൗവ്വനമാണ് നടൻ സുരേഷ് ​ഗോപി. തന്റെ സിനിമകളിലൂടെ കാലങ്ങളായി ജനങ്ങളെ എന്റർടെയ്ൻ ചെയ്യിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. തെമ്മാടികളായ പൊലീസുകാരേയും ഗുണ്ടകളേയും സുരേഷ് ഗോപി എടുത്തിട്ടലക്കുമ്പോൾ നമ്മൾ കയ്യടിച്ചു. ആർപ്പ് വിളിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അത്തരം സിനിമ കാണാൻ കിട്ടാതെയായി.

    ഇനി വരാനുള്ള ചിത്രങ്ങളിലൂടെ പഴയ സുരേഷ് ​ഗോപിയെ തിരിച്ചുകിട്ടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പൊലീസ് എന്ന് കേട്ടാൽ ആദ്യം മനസിൽ ഓടി എത്തുന്ന മുഖം സുരേഷ് ​ഗോപിയുടേത് തന്നെ ആയിരിക്കണം. അദ്ദേഹത്തിന്റെ തീപ്പൊരി ഡയലോ​ഗ് കേട്ട് മലയാളികൾ എത്രയോ തവണ രോമാഞ്ചം വന്നിരുന്നിട്ടുള്ളതാണ്. തോക്കും കാക്കിയും പിന്നെ സുരേഷ് ഗോപിയും അത് ഒരു അഴക് തന്നെ ആണ്.

    ഒഥല്ലോയും കളിയാട്ടവും

    പ്രണയത്തിന്റെ തീവ്രതയെ പറ്റി ചിന്തിക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് എന്നും ഓടിയെത്തുന്ന സിനിമയാണ് സുരേഷ് ​ഗോപി-മഞ്ജുവാര്യർ കോമ്പോയിൽ പിറന്ന കളിയാട്ടം. സുരേഷ് ​ഗോപിയുടെ കരിയർ ബെസ്റ്റ് ചിത്രമെന്ന് നിരൂപകർ പോലും വിലയിരുത്തുന്നത് കളിയാട്ടത്തെയാണ്. അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ലോക പ്രശസ്തമായ കൃതി ഒഥല്ലോയിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ട്‌ കൊണ്ടാണ് ജയരാജ്‌ കളിയാട്ടം സംവിധാനം ചെയ്തത്. വടക്കൻ മലബാറും തെയ്യവും തീച്ചാമുണ്ഡിയും അവിടെത്തെ സംഗീതവും എല്ലാ സമന്വയിപ്പിച്ച ചിത്രം എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നുതന്നെയാണ്.

    പേരുമലയനായുള്ള പകർന്നാട്ടം

    പ്രണയത്തിൽ പരസ്പരം ഉള്ള ഒരു വിശ്വാസം വളരെ വലിയ ഘടകമാണ്. അതുതന്നെയാണ് കളിയാട്ടത്തിന്റെ പ്രമേയവും. ഉള്ള് നീറുന്ന പ്രണയത്തിന്റെ പ്രതീകമാണ് പെരുമലയനും താമരയും അതിനാൽ തന്നെയാണ് അവർ ഇന്നും കളിയാട്ടം കണ്ട സിനിമാ ആസ്വാദകരുടെ ഉള്ളിൽ ഒരു നീറ്റലായി കിടക്കുന്നത്. തന്നെ ജീവനോളം സ്നേഹിക്കുന്ന താമരയെ അയാൾ കൊല്ലുമ്പോൾ ഏതൊരു ഭർത്താവിന്റെ മനസിലും എളുപ്പത്തിൽ പതിയാവുന്ന ഭാര്യയോടുള്ള സംശയരോഗം എത്രത്തോളം തീവ്രമാണെന്ന് ചിത്രം പറഞ്ഞുവെയ്ക്കുന്നു.

    ഷൂട്ടിങ് തീരും വരെ വ്രതം നോറ്റു

    പെരുമലയൻ ആകാൻ വേണ്ടി സുരേഷ് ​ഗോപി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കളിയാട്ടം സിനിമയെ കുറിച്ചും സുരേഷ് ​ഗോപി ചിത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും വിവരിക്കുന്നത്. കളിയാട്ടം സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ മുതൽ ഷൂട്ടിങ് അവസാനിക്കുന്നത് വരെ സുരേഷ് ​ഗോപി വ്രതം നോറ്റിരുന്നുവെന്നാണ് ബൽറാം മട്ടന്നൂർ പറയുന്നത്. ആദ്യം പയ്യന്നൂരിൽ വെച്ച് കളിയാട്ടം ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എന്നാൽ പിന്നീട് ചിത്രീകരണം പാലക്കാടേയ്ക്ക് മാറ്റുകയായിരുന്നുവെന്നും ബൽറാം മട്ടന്നൂർ പറയുന്നു. മഞ്ജുവാര്യർക്ക് ചിക്കൻപോക്സ് പിടിപ്പെട്ടിരുന്നതിനാലാണ് പാലക്കാടേക്ക് ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവെച്ചത്. ചിത്രീകരണം തുടങ്ങി തീരുന്നതുവരെ സുരേഷ്ഗോപി വ്രതമെടുത്തിരുന്നുവെന്നും തെയ്യം കലാകാരന്മാരെ കൊണ്ടുവന്ന് അവരുടെ രീതിയൊക്കെ താരത്തെ അഭ്യസിപ്പിച്ചിരുന്നുവെന്നും ബൽറാം മട്ടന്നൂർ പറ‍ഞ്ഞു. തിരക്കഥ വായിക്കുന്ന സമയത്ത് സംവിധായകൻ സുരേഷ്കൃഷ്ണ ‌ദേശീയ അവാർഡ് ഉറപ്പാണെന്ന് സുരേഷ് ​ഗോപിയോട് പറഞ്ഞിരുന്നതായും അദ്ദേഹം ഓർത്തെടുക്കുന്നുന്നു.

    Recommended Video

    അന്ന് ശ്രീലക്ഷ്മിയുടെ വയറില്‍ തൊട്ട് അനുഗ്രഹിച്ച സുരേഷ് ഗോപി | FilmiBeat Malayalam
    വരാനിരിക്കുന്നത് സുരേഷ് ​ഗോപിയുടെ ഒരുപിടി ചിത്രങ്ങൾ

    സുരേഷ്ഗോപിക്ക് മുന്നിൽ തിരക്കഥ വായിച്ചപ്പോൾ ഒഥല്ലോയെ കുറിച്ച് നേരത്തെ വായിച്ചിരുന്നതിനാൽ അദ്ദേഹം ഭയങ്കര ത്രില്ലിലായിരുന്നുവെന്നും ബൽറാം പറയുന്നു. രഞ്ജിപണിക്കർ–ജോഷി ടീമിന്റെ ലേലം എന്ന സിനിമയ്ക്ക് ശേഷമാണ് സുരേഷ്ഗോപി കളിയാട്ടത്തിൽ അഭിനയിച്ചത്. ലാൽ ചെയ്ത പനിയന്റെ വേഷത്തിലേക്ക് ആദ്യം കണ്ടിരുന്നത് മുരളിയെയായിരുന്നുവെന്നും എന്നാൽ ഇതേപോലെയുള്ള വേഷം അദ്ദേഹം മുമ്പും ചെയ്തിരുന്നതിനാൽ വേറെയാളെക്കൊണ്ട് ചെയ്യിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ബൽറാം പറയുന്നു. 2015ന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന സുരേഷ് ​ഗോപി പൊതുപ്രവർത്തനങ്ങളിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയിരുന്നത്. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. കാവൽ, ഒറ്റക്കൊമ്പൻ അടക്കം നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

    Read more about: suresh gopi malayalam films actor
    English summary
    script writer Balram Mattannur open up anbout suresh gopi preparations for kaliyattam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X