twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാറേ... ഞാന്‍ ഇന്ദ്രന്‍സാണേ...! എന്റെ ഭാഗം ആയോ, തിരക്കഥാകൃത്തിന്റെ കുറിപ്പ് വൈറൽ

    |

    സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത് സണ്ണിവെയ്ൻ ചിത്രമായ അനുഗ്രഹിതൻ ആന്റണിയുടെ തിരക്കഥകൃത്ത് ജിഷ്ണു എസ് രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. കഴിഞ്ഞ മാർച്ചിലുണ്ടായ സംഭവമാണ് യുവതിരക്കഥകൃത്ത് പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ തന്റെ ഭാഗത്തിനെ കുറിച്ച് ചോദിക്കാനായിരുന്നു ഇന്ദ്രൻസിന്റെ ആ ഫോൺ വിളി.

    ജിഷ്ണു

    പുരസ്കാരങ്ങളുടെ നിറവിൽ നിൽക്കുമ്പോഴും താരജാഡകളില്ലാത്ത പച്ചയായ മനുഷ്യനാണ് ഇന്ദ്രൻസ്. താരത്തിന്റെ വ്യക്തിത്വത്തെ കുറിച്ചുളള പല കഥകളും ഇതിനും മുൻപും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത് സണ്ണിവെയ്ൻ ചിത്രമായ അനുഗ്രഹിതൻ ആന്റണിയുടെ തിരക്കഥകൃത്ത് ജിഷ്ണു എസ് രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. കഴിഞ്ഞ മാർച്ചിലുണ്ടായ സംഭവമാണ് യുവതിരക്കഥകൃത്ത് പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ തന്റെ ഭാഗത്തിനെ കുറിച്ച് ചോദിക്കാനായിരുന്നു താരത്തെ ആ ഫോൺ വിളി.

    ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

    " ഹലോ....
    അനുഗ്രഹീതൻ ആന്റണീടെ കഥയെഴുതിയ ആളല്ലേ ?? "
    അതേയെന്ന് ഞാൻ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു...!!

    " സാറേ.... ഞാൻ ഇന്ദ്രൻസാണേ.....!!

    "ആ....ആര്...?? പകച്ച് പോയ ഞാൻ വിക്കി വിക്കി ചോദിച്ചു :)
    " ആക്ടർ ഇന്ദ്രൻസാ....ജിനോയി Jinoy നമ്പറ് തന്നിട്ടാ വിളിക്കുന്നെ....!!
    എന്റെ പോർഷൻ എന്നാ വരുന്നേന്ന് അറിയാൻ വിളിച്ചതാ..
    ലൊക്കേഷനില് വേറാരുടേം നമ്പറ് എന്റെ കയ്യിലില്ലാരുന്നു അതാ....!! :) :) "

    എന്റെ പ്രായത്തേക്കാൾ എക്സ്പീരിയൻസുള്ള സംസ്ഥാന അവാർഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടൻ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക. നിന്ന് തിരിയാൻ സമയമില്ലാത്ത നേരത്ത് സ്വന്തം ക്യാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാൻ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാൻ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ്

    " വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട് .
    ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ. അതാണേല് മറക്കാനും പറ്റത്തില്ല അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ..!! "
    ഞാനാ മനുഷ്യനെ നോക്കി മനസ്സ് കൊണ്ടൊന്ന് തൊഴുതൂ...!!
    കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഒന്നിച്ച് നിന്ന് പടം തീർത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത് :)

    English summary
    Scriptwriter Jishnu Remesh Shares Actor Indrans' Simplicity. Read in Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X