»   » മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം; ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് തിരക്കഥാകൃത്ത്

മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം; ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് തിരക്കഥാകൃത്ത്

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലും ജിബു ജേക്കബും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഷൂട്ടിങ് തുടങ്ങി നാലാഴ്ച പിന്നിടിട്ടും ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു അനുഭവം തനിക്ക് ആദ്യമായാണെന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിന്ധുരാജ് പറയുന്നു.

തമാശക്കാരനായ ലാലേട്ടന്‍, ജിബു ജേക്കബ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് അനൂപ് മേനോന്‍

നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍, സന്തോഷം അതിലേറെ സങ്കടവും; മോഹന്‍ലാല്‍

താന്‍ തിരക്കഥ എഴുതിയ ചിത്രങ്ങളില്‍ ജലോത്സവത്തിന് മാത്രമാണ് ഷൂട്ടിങിന് ശേഷം ടൈറ്റില്‍ തീരുമാനിച്ചത്. ചിത്രത്തിന് ടൈറ്റില്‍ തീരുമാനിച്ചതിന് ശേഷം താന്‍ തിരക്കഥ എഴുതിയി ചിത്രങ്ങളുമുണ്ടായിട്ടുണ്ടെന്ന് സിന്ധുരാജ് പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിന്ധുരാജ് പറഞ്ഞത്.

പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ബിജു മേനോനും

വെള്ളിമൂങ്ങയ്ക്ക് ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്നത്‌

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാലും മീനയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്നതാണ് ചിത്രം.

ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല

വിജെ ജയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് പ്രണയോപനിഷത് എന്ന് തന്നെ പേരിടാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

ഇത് ആദ്യ അനുഭവമെന്ന് തിരക്കഥാകൃത്ത്

ചിത്രത്തിന്റെ റിലീസ് തുടങ്ങി നാലാഴ്ച പിന്നിടുന്നു. എന്നാല്‍ ഇതുവരെ ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. താന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഇങ്ങനെ ഒരു അനുഭവം ഇത് ആദ്യമായിട്ടാണെന്ന് തിരക്കഥാകൃത്ത് സിന്ധുരാജ് പറയുന്നു.

ജലോത്സവം മാത്രമാണ്

ടൈറ്റിലിട്ട ശേഷം തിരക്കഥ ഒരുക്കിയ ശേഷം തിരക്കഥ ഒരുക്കിയ ചിത്രങ്ങളായിരുന്നു ഏറെയും. ജലോത്സവം മാത്രമാണ് ഷൂട്ടിങ് തുടങ്ങിയ ശേഷം ടൈറ്റില്‍ തീരുമാനിച്ചതെന്ന് സിന്ധുരാജ് പറയുന്നു.

തിരക്കഥ ഒരുക്കിയ ചിത്രങ്ങള്‍

മേഘ സന്ദേശം, പട്ടണത്തില്‍ സുന്ദരന്‍, മുല്ല, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, താപ്പാന, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, രാജമ്മ@യാഹു എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരിക്കിയിരിക്കുന്നത് സിന്ധുരാജാണ്.

ലാലേട്ടനോട് കഥ പറയാന്‍ പോയി

കനലിന്റെ ലൊക്കേഷനില്‍ ചെന്നാണ് താന്‍ ലാലേട്ടനോട് പുതിയ ചിത്രത്തിന്റെ കഥ പറഞ്ഞത്. കഥ കേട്ടപ്പോള്‍ തന്നെ ലാലേട്ടന് ഇഷ്ടമായി. അതിന് ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ താന്‍ ഒരിക്കയത്.

ലാലേട്ടന്‍ അഭിനയിച്ചില്ലെങ്കില്‍

ലാലേട്ടനുമായി ചിത്രത്തിന്റെ കഥ പറയുന്നതിന് മുമ്പ് നിര്‍മാതാവ് സോഫിയ പോളിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ലാലേട്ടന്‍ സഹകരിച്ചില്ലെങ്കില്‍ പോലും ഈ പ്രോജക്ട് നമ്മള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് സോഫിയ പോള്‍ പറഞ്ഞിരുന്നു. കഥയുമായി മുന്നോട്ട് പോകാന്‍ തനിക്ക് ലഭിച്ച ആദ്യ പ്രചോദനവും അതായിരുന്നു. സിന്ധുരാജ് പറയുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Script Writer Sinduraj about Mohanlal,Jibu Jacob upcoming film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam