twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ മോഹന്‍ലാല്‍ ചിത്രത്തിന് സാധിച്ചില്ല,സംഭവിച്ചത് വെളിപ്പെടുത്തി എസ്എന്‍ സ്വാമി

    By Midhun Raj
    |

    ഇരുപതാം നൂറ്റാണ്ട്, സിബിഐ സീരിസ് പോലുളള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ തിരക്കഥാകൃത്താണ് എസ് എന്‍ സ്വാമി. കുടുംബ പശ്ചാത്തലത്തിലുളള സിനിമകളിലൂടെ തുടങ്ങിയ എസ് എന്‍ സ്വാമി ഇരുപതാം നൂറ്റാണ്ടിലൂടെയാണ് ത്രില്ലര്‍ സ്വഭാവമുളള ചിത്രങ്ങളിലേക്ക് മാറിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെല്ലാം എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ട് മോഹന്‍ലാലിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ്.

    ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    നടനെ സൂപ്പര്‍ താര പദവിയിലേക്ക് എത്തിച്ചതില്‍ ഈ സിനിമ പ്രധാന പങ്കുവെച്ചിരുന്നു. അതേപോലെ സിബിഐ സീരിസ് സിനിമകള്‍ മമ്മൂട്ടിയുടെ കരിയറിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. നാല് ഭാഗങ്ങളാണ് ത്രില്ലര്‍ ചിത്രത്തിന്‌റെതായി മോളിവുഡില്‍ ഇറങ്ങിയത്. സിബി ഐ സീരിസിന്‌റെ അഞ്ചാം ഭാഗവും മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.

    എന്നാല്‍ കോവിഡ് സാഹചര്യത്തില്‍

    എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സിനിമ നീട്ടിവെക്കുകയായിരുന്നു. അതേസമയം ജോഷി, കെ മധു ഉള്‍പ്പെടെയുളള മുന്‍സംവിധായകര്‍ക്ക് വേണ്ടിയായിരുന്നു എസ് എന്‍ സ്വാമി തന്‌റെ കരിയറില്‍ കൂടുതല്‍ തിരക്കഥ എഴുതിയത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ അവസാനം പുറത്തിറങ്ങിയ സിനിമയും ഒരുക്കിയത് ജോഷി തന്നെയായിരുന്നു. മോഹന്‍ലാല്‍ നായക വേഷത്തില്‍ എത്തി 2013ല്‍ പുറത്തിറങ്ങിയ ലോക്പാല്‍ ആയിരുന്നു ആ ചിത്രം.

    മോഹന്‍ലാലിനൊപ്പം കാവ്യ മാധവന്‍

    മോഹന്‍ലാലിനൊപ്പം കാവ്യ മാധവന്‍, മീര നന്ദന്‍, മനോജ് കെ ജയന്‍, തമ്പി രാമയ്യ, സായികുമാര്‍ തുടങ്ങിയ താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണുണ്ടായത്. ഇതേകുറിച്ച് ഒരഭിമുഖത്തില്‍ എസ് എന്‍ സ്വാമി തന്നെ മനസുതുറന്നിരുന്നു.

    മോഹന്‍ലാല്‍ ആരാധകരെ പോലും

    മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ കഴിയാതിരുന്ന സിനിമയുടെ പ്രധാന പോരായ്മ തന്‌റെ തിരക്കഥ ആയിരുന്നു എന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു. ഞാന്‍ രചന നിര്‍വ്വഹിച്ച് ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ ഇറങ്ങും മുന്‍പെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു എന്ന് എസ് എന്‍ സ്വാമി പറയുന്നു. പക്ഷേ മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ആ ചിത്രത്തിന് സാധിച്ചില്ല.

    എന്റെ തിരക്കഥയുടെ പോരായ്മ തന്നെയാകും

    എന്റെ തിരക്കഥയുടെ പോരായ്മ തന്നെയാകും അതിന്‌റെ കാരണം. ഒരു റൈറ്റര്‍ എന്ന നിലയില്‍ ആ സിനിമയുടെ പരാജയത്തിന് ഞാനും ഒരു പ്രധാന കാരണക്കാരനാണ്. ചില സിനിമകളുടെ വിധി അങ്ങനെയാണ്, അഭിമുഖത്തില്‍ എസ് എന്‍ സ്വാമി പറഞ്ഞു. അതേസമയം ഇരുപതാം നൂറ്റാണ്ടിന് പുറമെ മൂന്നാംമുറ, നാടുവാഴികള്‍, ബാബ കല്യാണി, സാഗര്‍ എലിയാസ് ജാക്കി തുടങ്ങിയ സിനിമകളും മോഹന്‍ലാലിന് വേണ്ടി എസ് എന്‍ സ്വാമി എഴുതിയിരുന്നു. കൂടാതെ മോഹന്‍ലാലും സുരേഷ് ഗോപിയും പ്രധാന വേഷങ്ങളിലെത്തിയ ജനകന്‍ എന്ന ചിത്രത്തിനും എസ് എന്‍ സ്വാമി കഥയെഴുതി. സിബി ഐ സീരീസിലെ അഞ്ചാം ഭാഗത്തിനായാണ് ഇനി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

    Read more about: mohanlal sn swami
    English summary
    script writer sn swamy reveals the reason of mohanlal's lokpal movie box office failure
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X