»   » ടിഎ റസാഖ് സംവിധായകന്‍; സലിം കുമാര്‍ നായകന്‍

ടിഎ റസാഖ് സംവിധായകന്‍; സലിം കുമാര്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Salim Kumar
ആദാമിന്റെ മകന്‍ അബു എന്ന ഏറെ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന് ശേഷം ദേശീയ പുരസ്‌കാര ജേതാവായ നടന്‍ സലിം കുമാര്‍ വീണ്ടും നായകനായി എത്തുന്നു. തിരക്കഥാകൃത്തായി പേരെടുത്ത ടി എ റസാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സലിം കുമാറിന്റെ നായകവേഷം. മൂന്നാം നാള്‍ ഞായറാഴ്ചയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പെരുമ്പാവൂരില്‍ തുടങ്ങി.

സലിം കുമാറിനെ കൂടാതെ ബാബു ആന്റണി, സമുദ്രക്കനി എന്നിവരും ജ്യോതി കൃഷ്ണയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കരുന്നു. പെരുമഴക്കാലം, കാണാക്കിനാവ്, വേഷം, രാപ്പകല്‍, പരുന്ത്, ഉത്തമന്‍ തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ടി എ റസാഖ്.

ഏറെനാളായി അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് സംവിധായക റോളിന് തുടക്കമിടണമെന്നായിരുന്നു റസാഖിന്റെ ആഗ്രഹം. എന്നാല്‍ മമ്മൂട്ടിയ്ക്ക ഉടനെയൊന്നും റസാഖിന് ഡേറ്റ് നല്‍കാന്‍ കഴിയില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ റസാഖ് സലിം കുമാറിനെ നായകനാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ തീരുനാനിക്കുകയായിരുന്നു.

English summary
Scenarist T A Rasaq turns director through the movie titled 'Moonam Naal Njayarazhcha'. Salim Kumar do the lead roles

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam