For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ചിത്രത്തിൽ ക്യാപ്റ്റൻ രാജുവായി!! മാസ്റ്റർപീസിലെത്തിയത് ഇങ്ങനെ, ഹൃദയസ്പർശിയായ വാക്കുകൾ

  |

  ഒരു മനുഷ്യ സ്നേഹിയായ നടൻ എന്നാണ് സഹപ്രവർത്തകർ വിളിയ്ക്കുന്നത്. അത്രയ്ക്ക് നല്ല സ്വഭാവത്തിന് ഉടമയാണ് അദ്ദേഹം. സിനിമയ്ക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച ഒരു വ്യക്തിയായിരുന്നു ക്യാപ്റ്റൻ രാജു. ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന ജോലി സിനിമയ്ക്ക് വേണ്ടി ഉപേക്ഷിച്ച് ന്ട്ടിലേയ്ക്ക് വണ്ടി ക?റി താരം പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യാപ്റ്റനായി മാറുകയായിരുന്നു. ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നിനെന്ന് മികച്ചത്. സ്വഭാവന നടനോ, ഹാസ്യമോ വില്ലനോ എന്തും ആയിക്കൊള്ളട്ടെ . എല്ലാം ക്യാപ്റ്റൻ രാജു എന്ന നടന്റെ കൈകളിൽ ഭഭ്രമായിരിക്കും.

  കാണാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ!! ക്യാപ്റ്റൻ രാജു യാത്രയായത് ആ ആഗ്രഹം മാത്രം ബാക്കിയാക്കി

  ഒരാഗ്രഹം മാത്രം ബാക്കിയാക്കി ക്യാപ്റ്റൻ രാജു വിടപറഞ്ഞു

  സിനിമയെ അത്രയധികം പാഷനോടെ കൊണ്ട് നടക്കുന്ന ഒരു വയ‌്യക്തിയ്ക്ക് മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. അത്രയധികം സിനിമയോടെ ഇഴുകി ചേർന്ന് വ്യക്തിയായിരുന്നു. കഥാപാത്രത്തിന്റെ വലിപ്പചെറുപ്പം നോക്കാതെ തന്നിൽ എത്തുന്ന കഥാപാത്രങ്ങളെ അതിന്റേതായ തൻമയത്തോട് കൂടിയാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. അതു കൊണ്ട് തന്നെയാണ് വില്ലൻ എന്ന ലേബലിൽ നിന്ന് സ്വഭവനടനായും ഹാസ്യതാരമായൊക്കെ അദ്ദേഹം തിളങ്ങിയത്. ക്യാപ്റ്റൻ രാജു എന്ന നടനെ കുറിച്ച് തിരക്കഥകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞത് ഇപ്പോൾ വൈറലാകുകയാണ്. ക്യാപ്റ്റൻ രാജു അവസാനമായി അഭിനയിച്ച മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലായിരുന്നു. ആ നിമിഷങ്ങളെ കുറിച്ചാണ് തിരക്കഥകൃത്ത് ഉദയ് കൃഷ്ണ പങ്കുവെച്ചത്.

  ജയറാം പ്രവചിച്ചു!! ഭാവിയിൽ മീനാക്ഷി ഒരു നടിയാകുമെന്ന്, ഒരു മലയാളി കൂടി തെന്നിന്ത്യയിലേയ്ക്ക്....

  നല്ല സൗഹൃദം

  നല്ല സൗഹൃദം

  ക്യാപ്റ്റൻ രാജുവുമായി നല്ല സൗഹൃദമായിരുന്നു തനിയ്ക്കെന്നും ഉദയ് കൃഷ്ണ പറയുന്നു. ഉദയപുരം സുൽത്താൻ, സിഐഡി മൂസ,എന്നീ സിനിമകളിൽ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയ സൗഹൃദമായിരുന്നു. അത് നല്ല രീതിയിൽ അവസാനം വരെ കൊണ്ട് പോകാനും കഴിഞ്ഞിരുന്നു.

   അദ്ദേഹത്തിന്റെ ആഗ്രഹം

  അദ്ദേഹത്തിന്റെ ആഗ്രഹം

  ഒരുമിച്ച് കാണുമ്പോഴെല്ലാം അദ്ദേഹം സിനിമയെ കുറിച്ചാണ് കൂടുതലും സംസാരിക്കറുള്ളത്. കോമഡി സിനിമകളുടെ ഭാഗമാകാനും കോമഡി കഥാപാത്രങ്ങൾ ചെയ്യാനുമായിരുന്നു അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം. അത് തന്നോട് പറഞ്ഞിട്ടുമുണ്ടായിരുന്നുവെന്ന് ഉദയ് കൃഷ്ണ പറഞ്ഞു. സിഐഡി മൂസയിലെ പോലെയുളള കഥാപാത്രങ്ങൾ എന്തെങ്കിലും വരുമെങ്കിൽ നൽകണം. ആരോഗ്യ സ്ഥിതി എത്ര മോശമാണെങ്കിലും അഭിനയിക്കാൻ പറ്റുന്നതു പോലെയുളള ഒരു കഥാപത്രം മതിയെന്നായിരുന്നു അദ്ദേഹം പറയാറുള്ളത്.

  മാസ്റ്റർപീസിൽ ക്യാപ്റ്റൻ രാജുവായി

  മാസ്റ്റർപീസിൽ ക്യാപ്റ്റൻ രാജുവായി

  അങ്ങനെയാണ് മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിൽ ക്യാപ്റ്റൻ രാജുവായി അദ്ദേഹം എത്തുന്നത്. ചിത്രത്തിലെ വേഷം വന്നപ്പോൾ അദ്ദേഹത്തെ നേരിട്ടു പോയി കണ്ട് കഥ പറയുകയായിരുന്നു. രാജുച്ചായ ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ചോദിക്കുകയായിരുന്നു. അദ്ദേഹം വളരെ സന്തോഷപൂർവ്വം അത് സമ്മതിക്കുകയും ചെയ്തു. അദ്ദേഹം ചോദിക്കുന്ന പ്രതിഫലം നൽകണമെന്ന് ഞാൻ തന്നെ നിർമ്മാതാവിനോട് പറയുകയും ചെയ്തിരുന്നു.

   ആരോഗ്യസ്ഥിതി മോശം

  ആരോഗ്യസ്ഥിതി മോശം

  മാസ്റ്റർപീസിന്റെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായി കൊണ്ടേയിരുന്നു. എന്നാൽ ഓരോ സീനിനു ശേഷവും എങ്ങനെയുണ്ടായിരുന്നു എനന് എന്നോട് വന്ന് അഭിപ്രാഭായം ചോദിക്കുമായിരുന്നു. മാസ്റ്റർപീസിലെ ആ കഥാപാത്രത്തിലൂടെ ആദ്ദേഹം സന്തോവാനായിരുന്നു. സിനിമ റിലീസ് ചെയ്തതിനു ശേഷം അദ്ദേഹം എന്നെ വിളിച്ച് സന്തോഷ പങ്കുവനെച്ചിരുന്നു. തിരക്കഥകൃത്ത് ഉയദയ കൃഷ്ണയുടെ ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ് സിനിമ ക്യാപ്റ്റൻ രാജുവിന്എന്തായിരുന്നുവെന്നും എങ്ങനെയായിരുന്നുവെന്നുളളതും.

   തെന്നിന്ത്യ ഞെട്ടിച്ച വില്ലൻ

  തെന്നിന്ത്യ ഞെട്ടിച്ച വില്ലൻ

  ശരിയ്ക്കും ക്യാപ്റ്റൻ രാജു തെന്നിന്ത്യ വിറപ്പിച്ച ഒരു വില്ലൻ തന്നെയായിരുന്നു. ഞാനൊക്കെ സിനിമ കണ്ടുതുടങ്ങുന്ന കാലത്ത് എന്നൊയൊക്കെ അദ്ദേഹം അഭിനയം കൊണ്ട് ഞെട്ടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് സിനിമയിൽ എത്തി അദ്ദേഹവുമായി പരിചയപ്പെടുകയും അടുത്ത് ഇടപെടുകയും ചെയ്തപ്പോഴാണ് അദ്ദേഹം ഇത്ര പാവമാണെന്ന് മനസ്സിലായത്. വടക്കൻ വീരഗാഥയിലെ അരിങ്ങോടനെ അത്രവേഗം ആരും മറക്കില്ല. അതു പോലെ നിരവധി കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്.വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായും അദ്ദേഹം മാറിമാറി അഭിനയിച്ചു.

  English summary
  script writter udhy krishna says about captain raju in Masterpiece movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X