»   » പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

Written By:
Subscribe to Filmibeat Malayalam

2016 പാതി ദൂരം പിന്നിട്ടു. ഇനിയും പാതിയുണ്ട്. വിരലിലെണ്ണാവുന്ന ചില നല്ല ചിത്രങ്ങള്‍ ഈ വര്‍ഷം ഇതുവരെ ലഭിച്ചു. ഇനിയും ഇനിയും പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന ചില ചിത്രങ്ങളുണ്ട്.

2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

താരസമ്പന്നത കൊണ്ടും, സംവിധാന മേന്മകൊണ്ടും, ബിഗ് ബജറ്റ് എന്നതുകൊണ്ടുമൊക്കെ പ്രേക്ഷകര്‍ ഇനി പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന, ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

മെഗാസ്റ്റാറിന്റേതായി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന ചിത്രമാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ. ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ജൂലൈ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

ഈ വര്‍ഷം മോഹന്‍ലാലിന്റെ ചിത്രങ്ങളൊന്നും തിയേറ്ററുകളിലെത്തിയില്ല. എന്നാല്‍ ഇനി ലാലിന്റെ ഊഴമാണ്. തെലുങ്കില്‍ രണ്ട് ചിത്രങ്ങളുള്‍പ്പടെ മലയാളത്തില്‍ ഒരു ബിഗ് ബജറ്റ് ചിത്രവും വരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ആവേശം ഇതിനോടകം ആരാധകരിലെത്തിക്കഴിഞ്ഞു. ആഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യും

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

പ്രേക്ഷകര്‍ക്ക് ഏറെ വിശ്വാസവും പ്രതീക്ഷയുമുള്ള മെമ്മറീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം പക്ക ഒരു കുടുംബ ചിത്രമാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രമാണ് ഒപ്പം. മോഹന്‍ലാല്‍ അന്ധനായി എത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ഓണത്തിനാണ് ഒപ്പം എത്താനും തീരുമാനിച്ചിരിയ്ക്കുന്നത്

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. കുള്ളന്റെ ഭാര്യയ്ക്ക് ശേഷം ഇരുവരും ഒന്നിയ്ക്കുന്ന ചിത്രത്തിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്. നിവിന്‍ ആദ്യമായി രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തില്‍ ആരാധകര്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. നിവിന്റെ വ്യത്യസ്ത ലുക്കും ആകര്‍ഷണമാണ്.

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

നീണ്ട ഇടവേളയ്ക്ക് ശേഷം അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവനും ദിലീപും ഒന്നിയ്ക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. മീനയും മോഹന്‍ലാലും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രത്തിന് പ്രണയോപനിഷത്ത് എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

ജയസൂര്യ ഒരു മാസ് പൊലീസ് ഹീറോ ആയി എത്തുന്ന ചിത്രമാണ് ഇടി. സാജിദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്.

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

മലയാള സിനിമയുടെ അഭിമാനമായിരുന്ന ഉദയ ബാനര്‍ ഈ ചിത്രം നിര്‍മിച്ചുകൊണ്ട് മടങ്ങിവരുന്നു എന്നതാണ് പ്രതീക്ഷ. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍

English summary
Malayalam film industry hasn't had a big release since the past one month. Well, we have to say that the wait would be worth each minute. With the first half of the year coming to an end, we could expect an even more interesting second half with good number of releases on the store.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam