»   » എല്‍ഐസി ഏജന്റായി ജയസൂര്യ

എല്‍ഐസി ഏജന്റായി ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam
മാറ്റ്‌നി എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകന്‍ അനീഷ് ഉപാസന പുതിയ ചിത്രവുമായി എത്തുന്നു. സെക്കന്റ്‌സ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ, വിനയ് ഫോര്‍ട്, സലിം കുമാര്‍, വിനായകന്‍, ഭാമ, അപര്‍ണ ഗോപിനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യ പ്രാധാന്യം നല്‍കിയാണ് ഈ ത്രില്ലര്‍ ഒരുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

ഒരു പ്രത്യേക സ്ഥലത്തുവച്ച് ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം കണ്ടുമുട്ടുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്‍ഐസി ഏജന്റിന്റെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. ഭാമ ജയസൂര്യയുടെ ഭാര്യയായി എത്തുന്നു.

സ്റ്റുഡിയോ ഉടമസ്ഥനായി വിനയ് ഫോര്‍ട്ട് എത്തുമ്പോള്‍ സെയില്‍സ് ഗേളായിട്ടാണ് അപര്‍ണ അഭിനയിക്കുന്നത്. ചിത്രത്തിന് ഇന്റര്‍നാഷണല്‍ ലുക്ക് ലഭിയ്ക്കാനായി അണിയറക്കാര്‍ ഓരോ ഷോട്ടും രണ്ട് ക്യാമറകള്‍ വച്ചാണ് എടുക്കുക. അജയ് ജോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സുരേഷ് രാജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.

English summary
After Matinee', Aneesh Upasana is coming up with his next outing Seconds'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam