ബാല്യകാലസഖിയില്‍ ഹിജറയായി സീമ ബിശ്വാസ്
1994ല്‍ പുറത്തിറങ്ങിയ ബാന്‍ഡിറ്റ് ക്യൂന്‍ എന്ന ചിത്രം കണ്ടവരാരും സീമ ബിശ്വാസ് എന്ന നടിയെ മറക്കില്ല. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫൂലര്‍ ദേവിയായി എത്തിയ സീമ എല്ലാവരുടെയും മനംകവരുന്ന താരമായി മാറുകയായിരുന്നു.
അസംകാരിയായ സീമ മികച്ചൊരു നാടക നടിയാണ്. പിന്നീട് പലഭാഷകളിലായി പലചിത്രങ്ങളിലൂടെ സീമ തന്റെ കഴിവു തെളിയിച്ചുകൊണ്ടിരുന്നു, അംഗീകാരങ്ങളായി പുരസ്‌കാരങ്ങളും ഒത്തിരി സീമയ്ക്ക് ലഭിച്ചു.

സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത മരിച്ചുപോയ മകന്റെ ബീജത്തിനുവേണ്ടി പോരാടുന്ന മാതാപിതാക്കളുടെ കഥ പറഞ്ഞ വേനല്‍ ഒടുങ്ങാതെ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള സീമ വീണ്ടും മലയാളത്തിലേയ്‌ക്കെത്തുകയാണ്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയെന്ന ചിത്രത്തിലൂടെയാണ് സീമ വീണ്ടും മലയാളത്തിലെത്തുന്നത്.
ചിത്രത്തില്‍ ഒരു ഹിജറയുടെ വേഷമാണ് സീമയ്ക്ക്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മജീദ് എന്ന കഥാപാത്രത്തിന്റെ കൊല്‍ക്കത്തയിലെ ജീവികഥ പറയുന്നഭാഗത്താണ് സീമ ബിശ്വാസിന്റെ കഥാപാത്രമെത്തുന്നത്.
ഇതുവരെ ചെയ്ത ഒരോ ചിത്രത്തിലും മികച്ചതും വ്യത്യസ്തവുമായ വേഷങ്ങളാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്താന്‍ ശ്രമിച്ചിട്ടുള്ള താരമാണ് സീമ. ഇതിന് മുമ്പ് ബോളിവുഡ് ചിത്രമായ ക്യൂന്‍സ് ഡാന്‍സ് ഓഫ് ഡസ്റ്റിനിയെന്ന ചിത്രത്തില്‍ വളരെ ശക്തമായൊരു കഥാപാത്രത്തെയായിരുന്നു സീമ അവതരിപ്പിച്ചത്.


Click it and Unblock the Notifications











