»   » ശ്രീനാഥ് ഭാസിയും തടിയനും വീണ്ടും ഒന്നിക്കുന്നു

ശ്രീനാഥ് ഭാസിയും തടിയനും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ആഷിക് അബുവിന്റെ 'ഡാ തടിയാ'യിലൂടെ മലയാളികളുടെ മനം കവര്‍ന്ന ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന 'നിക്കാഹ്' എന്ന സിനിമയിലാണ് രണ്ട് പേരും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നത്.

ഡാ തടിയായില്‍ നല്ല കൊച്ചിക്കാരുടെ ഭാഷയില്‍ തകര്‍ത്തഭിനച്ച ഇവര്‍ തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും നിക്കാഹില്‍ പ്രത്യക്ഷപ്പെടുക. തനി മലബാര്‍ ആയിരിക്കും നിക്കാഹ് എന്ന് തിര്കകഥാകൃത്ത് യു പ്രസന്ന കുമാര്‍ പറയുന്നു.

Da Thadiya Poster

വടക്കന്‍ മലബാറിലെ മുസ്ലീം കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് നിക്കാഹിന്റെ കഥ. മലബാറിലെ മുസ്ലീം കല്യാണത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും എല്ലാം സിനിമയില്‍ അതുപോലെ പകര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.

ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും തന്നെയാണ് പ്രധാന കഥാപാത്രങ്ങള്‍. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഗാനങ്ങള്‍ക്ക് നല്ല പ്രാധാന്യമുള്ള സിനിമയാണ് ഉദ്ദേശിക്കുന്നത് തിരക്കഥാകൃത്ത് പറയുന്നു. ഗാനങ്ങളായിരിക്കും സിനിമയെ മുന്നോട്ട് കൊണ്ടുപോകുക. അഞ്ച് മാപ്പിളപ്പാട്ടുകള്‍ ഉണ്ടാകും. പിന്നെ ഉസ്താദ് ഹോട്ടലിലെ ഗോപി സുന്ദറിന്റെ ഹിറ്റ് പാട്ട് 'അപ്പങ്ങളെമ്പാടും' എന്ന പാട്ടും നിക്കാഹില്‍ ഉണ്ടായിരിക്കും. 'അപ്പങ്ങളെമ്പാടും' എന്ന് പാട്ടിന്റെ ഒറിജിനല്‍ വേര്‍ഷന്‍ തന്നെയായിരിക്കും നിക്കാഹിലും ഉണ്ടാകുക.

ശേഖറിനും ശ്രീകാന്തിനും പുറമെ ദേവനും മാമുക്കോയയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലപ്പുറം ജില്ലയിലെ എടപ്പാളില്‍വെച്ച് ഷൂട്ടിങ് ഉടന്‍ തുടങ്ങാനാണ് തീരുമാനം. ബക്രീദിന് സിനിമ തീയ്യറ്ററുകളിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

English summary
Sekhar Menon and Sreenath Bhasi, who were last seen together in Aashiq Abu's Da Thadiya, will pair up once again in Azad Alavil's Nikkah.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam