»   » കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ യുവനടിക്കെതിരെ സംവിധായകന്‍ രംഗത്ത്!

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ യുവനടിക്കെതിരെ സംവിധായകന്‍ രംഗത്ത്!

Written By:
Subscribe to Filmibeat Malayalam

തിരശ്ശീലയില്‍ കാണുന്നത് പോലെ അത്ര നല്ല കാര്യങ്ങളല്ല സിനിമയുടെ പിന്നണിയില്‍ സംഭവിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നു. ഹോളിവുഡ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണം സിനിമാലോകത്തെ നടുക്കിയിരുന്നു. താരങ്ങളുടെ ആരോപണത്തില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍ നിന്നും വിലക്കിയിരുന്നു.

നിന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടികളെല്ലാം ഇന്നും കരയുകയാണ്, യുവതാരത്തിനെതിരെ ആഞ്ഞടിച്ച് നടി!

ഹാര്‍വി വെയിന്‍സ്റ്റനെ പോലെയുള്ളവരാണ് സിനിമയെ നശിപ്പിക്കുന്നത്. ഇത്തരത്തിലുള്ള മോശം സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കരുതെന്ന് സിനിമാപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ആ സംഭവത്തിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളും നടന്നത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്ന ഒന്നായി മാറുകയായിരുന്നു. ഇത്തരത്തില്‍ കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഇപ്പോഴും സിനിമയില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീ റെഡ്ഡി നടത്തിയ തുറന്നുപറച്ചിലില്‍ തെലുങ്ക് സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരുന്നു. താരത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ശേഖര്‍ കമുള രംഗത്തെത്തിയിട്ടുണ്ട്.

Arya: പെണ്ണുകാണാനായി ആര്യയെത്തി, സന്തോഷം നിയന്ത്രിക്കാനാവാതെ,വികാരധീനയായി അബര്‍നദി,കാണൂ!

അടിസ്ഥാനരഹിതമായ കാര്യമാണ്

ശ്രീ റെഡ്ഡി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനഹരിതമാണ്. അത്തരത്തില്‍ മോശമായ ഒരു കാര്യത്തിനും താന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. തന്നെ തകര്‍ക്കാനായി അവര്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കഥയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകനും പ്രതികരിച്ചിട്ടുള്ളത്.

പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു

സിനിമയില്‍ അവസരം നല്‍കാമെന്നും മികച്ച കഥാപാത്രത്തെ നല്‍കാമെന്നും പറഞ്ഞ് സംവിധായകന്‍ തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നായിരുന്നു ശ്രീ റെഡ്ഡി പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞത്. ഈ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്.

ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ക്ക് അറിയാം

തന്റെ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സെറ്റിലെ കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാം. സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെയാണ് താന്‍ പരിഗണിക്കാറുള്ളത്. ഒരാളോട് പോലും മോശമായി പെരുമാറിയിട്ടില്ല. സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ കമുളയുടെ പ്രതികരണത്തിന് പിന്തുണയേകി നിരവധി പേരാണ് അദ്ദേഹത്തിന്‍രെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി

തന്റെ പരമാര്‍ശത്തില്‍ ശ്രീ റെഡ്ഡി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിമയമനടപടിയുമായി നീങ്ങാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പരമാര്‍ശത്തില്‍ തന്റെ കുടുംബാംഗങ്ങളാണ് കൂടുതല്‍ വേദനിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ ആരോപണവുമായി രംഗത്തുവരുന്നതിന് മുന്‍പ് താരം അക്കാര്യത്തെക്കുറിച്ച് കൂടി ചിന്തിക്കണമായിരുന്നു.

തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച്

ഹോളിവുഡിലെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെയാണ് ബോളിവുഡ് ടോളിവുഡ് ഭേദമില്ലാതെ പലരും രംഗത്തെത്തിയത്. മലയാളത്തിലെ താരങ്ങളും ഇത്തരത്തില്‍ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം പ്രതിഭാസങ്ങളൊന്നുമില്ലെന്നായിരുന്നു രാകുല്‍പ്രീത് സിങ് പറഞ്ഞത്. ഇതോടെ നിരവധി താരങ്ങള്‍ താരത്തിനെതിരെ രംഗത്ത് വന്നിരുന്നു. ശ്രീ റെഡ്ഡിയും അക്കൂട്ടത്തിലുണ്ടായിരുന്നു.

നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയിലെ യുവതാരത്തിനെതിരായും ശ്രീ റെഡ്ഡി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് സംവിധായകനെതിരെയും ആരോപണം ഉന്നയിച്ചത്. ഇനിയും ഇത്തരത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്‍രെ പ്രവര്‍ത്തിയില്‍ സിനിമാപ്രേമികളും താരങ്ങളുമെല്ലാം ആകെ അമ്പരന്നിരിക്കുകയാണ്.

English summary
Sekhar Kammula's reply post to Sri Reddy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X