twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    By Lakshmi
    |

    മലയാളസിനിമയിലെ തടിയനാണ് ശേഖര്‍ മേനോന്‍.ഡാ തടിയാ എന്ന ആഷിക് അബു ചിത്രത്തിലൂടെ നായകനായി എത്തിഇതുവരെ സിനിമയില്‍ ഒരു തടിയനും നേടാത്ത ജനപ്രീതി സ്വന്തമാക്കിയ ശേഖര്‍ ഇന്നത്തെ ന്യൂജനറേഷന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ജൂണ്‍ 16ന് ശേഖറിന്റെ മുപ്പതാം ജന്മദിനമായിരുന്നു.

    ഡീജേയായി അറിയപ്പെട്ട് പിന്നീട് നടനായി മാറിയ ശേഖറിന് ഡാന്‍സ് ജോക്കിയെന്ന ജോലിയോളം ഇഷ്ടമുള്ള മറ്റൊന്നില്ല. ഫങ്ക്, ഹിപ്പ് ഹോപ്പ്, ഹൗസ്, സോള്‍ ആന്റ് ആര്‍ബി എന്നിങ്ങനെ വാണിജ്യ പരമായി അധികം പോപ്പുലറല്ലാത്ത ജാനറുകളോടാണ് ശേഖറിന് കൂടുതല്‍ താല്‍പര്യം.

    ഡീജേയായ ശേഖര്‍ മേനോന്‍

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    2001ല്‍ ഫോര്‍മുല വണ്‍ എന്ന ചെറിയ പബില്‍ ഡീജേയായിട്ടാണ് ശേഖര്‍ മേനോന്‍ തന്റെ കരിയര്‍ തുടങ്ങിയത്. കൊച്ചിയിലെ കഫേകളിലും ഹോട്ടലുകളിലുമെല്ലാമായി ഡീജേയായി നടന്ന ശേഖര്‍ ഒരിക്കലും കരിയറിന് വേണ്ടി വലിയ നഗരങ്ങളിലേയ്ക്ക് ചേക്കേറിയിട്ടില്ല.

    അഞ്ഞൂറോളം വേദികള്‍

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    ഡീജേയായി ശേഖര്‍ ഇതുവരെ അഞ്ഞൂറോളം വേദികളില്‍ തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. കൊച്ചിതന്നെയാണ് ശേഖറിന്റെ പ്രധാന തട്ടകം.

    ഋതുവിലൂടെ സിനിമയിലേയ്ക്ക്

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    2009ല്‍ റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെയാണ് ശേഖര്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തില്‍ ഡീജേയുടെ വേഷം തന്നെയായിരുന്നു ശേഖറിന്റേത്.

    തലവര മാറ്റിയ ഡാ തടിയാ

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    തടിയനായ ലൂക്കാച്ചന്റെ കഥ പറഞ്ഞ ഡാ തടിയാ എന്ന ചിത്രത്തിനായി നല്ലൊരു തടിയനുവേണ്ടിയുള്ള ആഷിക് അബുവിന്റെ അന്വേഷണം അവസാനിച്ചത് ശേഖറിലായിരുന്നു. അങ്ങനെ ആ ചിത്രത്തില്‍ ശേഖര്‍ നായകനായി, അതായത് മലയാളത്തിലെ ആദ്യത്തെ തടിയന്‍ നായകന്‍.

    സാള്‍ട്ട് ആന്റ് പെപ്പറില്‍

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    ആഷിക് അബു നേരത്തേ ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന് വേണ്ടി ശേഖര്‍ ജോലിചെയ്തിട്ടുണ്ട്. ആ ചിത്രത്തില്‍ അവിയല്‍ ബാന്റിന്റെ ആനക്കള്ളന്‍ എന്ന ഗാനം റീമിക്‌സ് ചെയ്തത് ശേഖറായിരുന്നു.

    മമ്മൂട്ടിയ്‌ക്കൊപ്പം

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    മമ്മൂട്ടി നായകനായി എത്തിയ രഞ്ജിത്ത് ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ ശേഖര്‍ ഒരു വേഷം ചെയ്തിരുന്നു. സോളമന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

    വില്ലനായി

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    ആര്‍ക്കും കണ്ടാല്‍ ക്യൂട്ട് ആന്റ് ചബ്ബി എന്ന് പറയാന്‍ തോന്നുന്ന ശേഖറിനെ വില്ലനാക്കിയതിന്റെ ക്രെഡിറ്റും ആഷിക് അബുവിനാണ്. മമ്മൂട്ടി നായകനായ ആഷിക്കിന്റെ ഗ്യാങ്‌സ്റ്ററില്‍ ശേഖറാണ് വില്ലനായത്.

    മറ്റ് ചിത്രങ്ങള്‍

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    കാമല്‍ സഫാരി, ഏഴു സുന്ദരരാത്രികള്‍, ബൈസിക്കിള്‍ തീവ്‌സ് തുടങ്ങിയ ചിത്രങ്ങളിലും ശേഖര്‍ അഭിനയിച്ചിട്ടുണ്ട്. ഇവയിലെല്ലാം അതിഥി താരമായിട്ടാണ് ശേഖര്‍ എത്തിയത്.

    തടിയന്റെ ഭാര്യ

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    ജെയ്മീ മായ ചന്ദ്രശേഖറാണ് ശേഖറിന്റെ ഭാര്യ

    തടി കുറയ്ക്കാന്‍ ശേഖര്‍ തയ്യാറല്ല

    മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു

    തടിയൊക്കെ കുറച്ച് ഒന്ന് സ്മാര്‍ട് ആയിക്കൂടെ എന്ന് ശേഖരിനോട് ചോദിച്ചാല്‍ ശേഖര്‍ പറയുക തടികുറച്ചാല്‍ ഭാര്യ തന്നെ കൊല്ലുമെന്നാണ്. തടിയുള്ള ശേഖറിനെയാണത്രേ ഭാര്യയ്ക്കിഷ്ടം.

    English summary
    DJ turned actor Sekhar Menon celebrates his 30th birthday on June 16th
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X