»   » നിക്കാഹില്‍ ശേഖര്‍ മേനോനും ശ്രീനാഥ് ഭാസിയും

നിക്കാഹില്‍ ശേഖര്‍ മേനോനും ശ്രീനാഥ് ഭാസിയും

Posted By:
Subscribe to Filmibeat Malayalam

ആഷിക് അബു ഒരുക്കിയ ഡാ തടിയാ എന്ന ചിത്രത്തിന് ശേഷം ശേഖര്‍ മേനോനും ശ്രീനാഥ് ഭാസിയും വീണ്ടും ഒന്നിയ്ക്കുന്നു. നവാഗത സംവിധായകനായ ആസാദ് അലാവീന്‍ ഒരുക്കുന്ന ഹാസ്യചിത്രത്തിലാണ് ശേഖറും ശ്രീനാഥും വീണ്ടും ഒന്നിയ്ക്കുന്നത്. വടക്കേ മലബാറിലെ മുസ്ലീം സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് നിക്കാഹ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ.

വധുവിന്റെ വീട്ടില്‍ നവദമ്പതിമാര്‍ക്കായി ഒരുക്കുന്ന അറയെന്ന് വിളിക്കുന്ന മണിയറ ഇന്നത്തെക്കാലത്ത് ഏറ്റവും മോഡേണായി ഒരുക്കുന്നത് കണ്ണൂരിലെ മുസ്ലീങ്ങളാണ്. ദമ്പതിമാര്‍ക്കുമാത്രമുപയോഗിക്കാനുള്ളതാണ് ഈമുറി, ഇതിലെ സാധനങ്ങളും അങ്ങനെ തന്നെ. ഭാര്യയും ഭര്‍ത്താവും വീട്ടിലില്ലാത്തപ്പോള്‍ ഈ മുറി അടച്ചിടുകയാണ് പതിവ്. ഈ അറ സംസ്‌കാരവുമായി ബന്ധപ്പെട്ട കഥയാണ് നിക്കാഹ് പറയുന്നത്.

Da Thadiya

യു പ്രസന്ന കുമാറാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നൗഷാദ് ഷരീഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. യൂസഫലി കേച്ചേരി, ഡോക്ടര്‍ പ്രശാന്ത് കൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരും. ഇപ്പോള്‍ എടപ്പാളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

നേരത്തേ ജയരാജ്, അമല്‍ നീരദ് എന്നീ പ്രമുഖ സംവിധായകരുടെ സഹസംവിധായകനായ പ്രവര്‍ത്തിച്ച പരിചയവുമായിട്ടാണ് ആസാദ് അലാവിന്‍ നിക്കാഹ് ഒരുക്കുന്നത്.

English summary
Sekhar Menon and Sreenath Bhasi are doing the lead in Nikah', a comedy film, directed by debutant Azad Alawin.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam