twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്‍ജികെയുടെ രണ്ടാം പകുതിയില്‍ സൂര്യ വില്ലന്‍ തന്നെ! തുറന്നുപറഞ്ഞ് ശെല്‍വരാഘവന്‍

    By Midhun Raj
    |

    നടിപ്പിന്‍ നായകന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. സൂപ്പര്‍ താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ എന്‍ജികെ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സൂര്യ ചിത്രത്തിന്റെ റിലീസ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു.

    വിന്റേജ് ജയറാം സ്‌റ്റൈല്‍ വീണ്ടും! വൈറലായി മെെ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദറിലെ പുതിയ ഗാനം! കാണൂവിന്റേജ് ജയറാം സ്‌റ്റൈല്‍ വീണ്ടും! വൈറലായി മെെ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദറിലെ പുതിയ ഗാനം! കാണൂ

    ശെല്‍വരാഘവന്‍ ചിത്രമെന്ന നിലയില്‍ കൂടിയാണ് എന്‍ജികെയ്ക്ക് മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ ചിത്രത്തെക്കുറിച്ച് വേറിട്ട അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നത്. എന്‍ജികെയിലെ സൂര്യയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു പലരും സംസാരിച്ചിരുന്നത്. എന്‍ജികെയിലെ സൂര്യയുടെ റോളിനെക്കുറിച്ച് സംവിധായകന്‍ ശെല്‍വരാഘവന്‍ തന്നെ ഒരഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

    എന്‍ജികെ തിയ്യേറ്ററുകളില്‍

    എന്‍ജികെ തിയ്യേറ്ററുകളില്‍

    രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ശെല്‍വരാഘവന്‍ എന്‍ജികെ അണിയിച്ചൊരുക്കിയിരുന്നത്. ചിത്രത്തില്‍ നന്ദഗോപാലന്‍ കുമരന്‍ എന്ന ടൈറ്റില്‍ റോളില്‍ സൂര്യ എത്തുന്നു. താനാ സേര്‍ന്തകൂട്ടം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയായിരുന്നു സൂര്യ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സായി പല്ലവി, രാകുല്‍ പ്രീത് സിങ് തുടങ്ങിയവര്‍ എന്‍ജികെയില്‍ നായികമാരായി എത്തുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു.

    സൂര്യയുടെ പ്രകടനം

    സൂര്യയുടെ പ്രകടനം

    എന്‍ജികെയിലെ സൂര്യയുടെ പ്രകടനത്തെക്കുറച്ചായിരുന്നു ചിത്രം കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. ഒരു സൈക്കോ കഥാപാത്രമാണ് സൂര്യയുടെ എന്‍ജികെയെന്ന് സിനിമ കണ്ടവര്‍ പറഞ്ഞിരുന്നു. മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച അഭിനയം തന്നെ സൂര്യ കാഴ്ചവെച്ചുവെന്നും കമന്റുകള്‍ വന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമുളള സൂര്യയുടെ പ്രകടനത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കഥാപാത്രത്തെ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് പ്രേക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

    രണ്ട് ഷെയ്ഡുകളിലായിട്ടാണ്

    രണ്ട് ഷെയ്ഡുകളിലായിട്ടാണ്

    അതേസമയം വ്യത്യസ്ത തലങ്ങളിലുളള സൂര്യയുടെ കഥാപാത്ര രൂപീകരണത്തക്കുറിച്ച് സംവിധായകന്‍ ശെല്‍വരാഘന്‍ തന്നെ ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. സൂര്യയുടെ കഥാപാത്രത്തെ രണ്ട് ഷെയ്ഡുകളിലായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ആദ്യ പകുതിയില്‍ ഹീറോ ആണെങ്കില്‍ രണ്ടാം പകുതിയില്‍ വില്ലനാണ് എന്‍ജികെ. ഈ രീതി എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല.

    ഇങ്ങനെയൊരു കഥാപാത്ര രൂപീകരണം

    ഇങ്ങനെയൊരു കഥാപാത്ര രൂപീകരണം

    ഇങ്ങനെയൊരു കഥാപാത്ര രൂപീകരണം ത്രില്ലിങ്ങാണ്. ഇക്കാരണം കൊണ്ടാണ് സൂര്യയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളും സിനിമയ്ക്ക് നല്ല കളക്ഷനും ലഭിക്കുന്നത്. അഭിമുഖത്തില്‍ സംസാരിക്കവേ ശെല്‍വരാഘവന്‍ വ്യക്തമാക്കി. ഒരിടവേളയ്ക്കു ശേഷം ശെല്‍വരാഘവന്റെതായി പുറത്തിറങ്ങിയ സിനിമ കൂടിയായിരുന്നു എന്‍ജികെ. സൂര്യയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുന്നുണ്ടെങ്കിലും ശെല്‍വരാഘവന്റെ സംവിധാനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

    ശരാശരി അനുഭവമായി മാറുന്നു

    ശരാശരി അനുഭവമായി മാറുന്നു

    ശെല്‍വരാഘവന്റെ മികച്ചൊരു സിനിമ കാണാന്‍ പോയവര്‍ക്ക് ശരാശരി അനുഭവമായി മാറുന്നു എന്‍ജികെയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇരണ്ടാം ഉലകം എന്ന ചിത്രത്തിനു ശേഷമായിരുന്നു ശെല്‍വരാഘവന്‍ എന്‍ജികെ സംവിധാനം ചെയ്തിരുന്നത്. യുവന്‍ ശങ്കര്‍രാജയായിരുന്നു എന്‍ജികെയ്ക്ക് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരുന്നത്. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭു ചിത്രം നിര്‍മ്മിച്ചു.

    Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

    അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു! തിരക്കഥാ രചന പുരോഗമിക്കുകയാണെന്ന് ആഷിക്ക് അബു അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു! തിരക്കഥാ രചന പുരോഗമിക്കുകയാണെന്ന് ആഷിക്ക് അബു

    നീ ഞങ്ങളുടെ അഭിമാനമാണ് പാര്‍വതി! ഉയരെയിലെ പ്രകടനത്തിന് പ്രശംസയുമായി സാമന്ത! ട്വീറ്റ് വൈറല്‍നീ ഞങ്ങളുടെ അഭിമാനമാണ് പാര്‍വതി! ഉയരെയിലെ പ്രകടനത്തിന് പ്രശംസയുമായി സാമന്ത! ട്വീറ്റ് വൈറല്‍

    English summary
    selvaraghavan says about ngk movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X