»   » അനുഷ്കയുടെ കണ്ണുകള്‍ കഥപറയുമെന്ന് സെല്‍വരാഘവന്‍

അനുഷ്കയുടെ കണ്ണുകള്‍ കഥപറയുമെന്ന് സെല്‍വരാഘവന്‍

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: അനുഷ്‌ക ഷെട്ടി ഇരട്ട വേഷത്തിലെത്തുന്നു. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുഷ്‌ക ഡബിള്‍ റോളില്‍ എത്തുന്നത്. ഇരണ്ടം ഉലകം എന്നാണ് ചിത്രത്തിന്റെ പേര്. വീട്ടമ്മയുടേയും ആദിവാദി സ്ത്രീയുടേയും വേഷത്തിലാണ് അനുഷ്‌ക ചിത്രത്തില്‍ അഭിനയിക്കുന്നത്. ആര്യയാണ് നായകന്‍. അനുഷ്‌കയുടെ കണ്ണുകളുടെ ഭംഗിയാണ് സെല്‍വരാഘവനെ തന്റെ ചിത്രത്തിലെ നായികായായി അനുഷ്‌കയെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കഥ പറയുന്ന കണ്ണുകള്‍ എന്നാണ് അനുഷ്‌കയുടെ കണ്ണുകളെ അദ്ദേഹം വിശേഷിപ്പിച്ചത്.

അടുത്തിടെ ഒരു ചിത്രത്തില്‍ കണ്ട അനുഷ്‌കയുടെ നൃത്തവും സെല്‍വരാഘവനെ അനുഷ്‌കയുവടെ ഫാനാക്കി മാറ്റിയിരിക്കുകയാണ്. വളരെയധികം കഴിവുള്ള നായികയാണ് അനുഷ്‌ക ഷെട്ടിയെന്ന് സെല്‍വ രാഘവന്‍ പറഞ്ഞു. ഈ ചിത്രത്തില്‍ അനുഷ്‌ക തന്നെയാണ് ഡബ്ബ് ചെയ്യുന്നതും. ഹാരിസ് ജയരാജ് ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പെടുന്ന സിനിമയാണിത്.

ചിത്രത്തിന്റെ കഥയും സംവിധാനവും സെല്‍വരാഘവന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം തെലുങ്കിലേക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിയ്ക്കും. ധനുഷിന്റെ മൂത്ത സഹോദരനാണ് സെല്‍വരാഘവന്‍ . തുള്ളുവതോ ഇളമൈ, കാതല്‍ കൊണ്ടേന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനാണ് സെല്‍വരാഘവന്‍ .

English summary
Anushka Shetty who plays a dual role - that of a housewife and a tribal woman in her upcoming film Irandam Ulagam opposite Arya, directed by Selvaraghavan seems to have her director spellbound with her eyes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam