For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'പ്രേമ'ത്തെ മലയാളി ഇത്രമേല്‍ പ്രണയിക്കുന്നുവോ, ഇന്നത്തെ ദിവസം നിവിന്‍ പോളിക്കും സംഘത്തിനുമുള്ളതാണ് !

By Nihara
|

2015 മെയ് 29 കേരളക്കരയില്‍ പ്രേമം പൂത്തുലഞ്ഞു. മലരും ജോര്‍ജും മേരിയും സെലിനുമെല്ലാം പ്രേക്ഷക ഹൃദയത്തില്‍ പതിഞ്ഞ ദിനം. അല്‍ഫോണ്‍സ് പുത്രനും സംഘവും തിയേറ്ററുകളിലെ തന്നെ താരമായി മാറുകയായിരുന്നു. ആമുഖമായി പാട്ടുകള്‍ മാത്രം കാണിച്ച് ട്രെയിലറും ടീസറും പോലുമില്ലാതെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. തുടക്കത്തില്‍ തണുപ്പന്‍ മട്ടായിരുന്നുവെങ്കിലും പിന്നീട് ഇന്ത്യയൊട്ടാകെ ഈ ചിത്രത്തിന്റെ അലയൊലികളായിരുന്നു.

തുടക്കത്തിലെ തണുപ്പന്‍ മട്ട് മാറി പിന്നീട് തിയേറ്ററുകളില്‍ചിത്രം കാണാന്‍ വന്‍തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. പിന്നീട് ചിത്രത്തിന്റെ വ്യാജപതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്ഥിതി വരെയുണ്ടായി. സംഭവങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട ചിത്രമായി പ്രേമം മാറിയെന്നതാണ് കാര്യം. ചിത്രത്തിന് ഇത്രമേല്‍ സ്വീകാര്യത ലഭിച്ചതിന് പിന്നിലെ ചില കാരണങ്ങളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

ടാഗ് ലൈന്‍

പുതുമകളൊന്നുമില്ലാതെ എത്തുന്ന ചിത്രം

മ്യൂസിക് ആല്‍ബങ്ങളുടെ പോസ്റ്ററിനെ ഓര്‍ന്മിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് ചിത്രത്തിന് വേണ്ടി പുറത്തിരക്കിയത്. പുതുമകളേതുമില്ലാതെ എത്തുന്ന ചിത്രം എന്നായിരുന്നു സിനിമയുടെ ടാഗ് ലൈന്‍. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ചിത്രത്തിന്റെ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും പേര് പോസ്റ്ററില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ.

പാട്ട് വൈറലായി

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ പാട്ട്, ആലുവാപ്പുഴയുടെ തീരത്ത്

പ്രേമം സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനവും മേരിയും പ്രേക്ഷകര്‍ക്ക് സുപരിചിതമായി മാറിയിരുന്നു. ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനവും അതിലെ ചുരുണ്ട മുടിക്കാരിയും വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. സമൂഹ മാധ്യമങ്ങളിലൂടെ പാട്ട് മാത്രമല്ല അനുപമ എന്ന തുടക്കക്കാരിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി.

സസ്‌പെന്‍സ് നിലനിര്‍ത്തി

ട്രെയിലറും ടീസറുമില്ലാത്ത ചിത്രം

സമീപകാലത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം ടീസറും ട്രെയിലറും നിര്‍ബന്ധമായിരുന്ന കാലത്താണ് ഇത്തരമൊരു കാര്യത്തെ ആകപ്പാടെ പൊളിച്ചെഴുതുന്ന രീതിയില്‍ ഇതു രണ്ടുമില്ലാതെ പ്രേമം എത്തിയത്. സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു തരത്തിലുള്ള മുന്‍ധാരണയും ഉണ്ടാകരുതെന്നുള്ള സംവിധായകന്റെ പിടിവാശി കൂടിയാണ് ഇവിടെ പ്രയോഗിച്ചത്.

വാട്‌സാപ്പിലേക്ക് എത്തിയത്

സെന്‍സര്‍ കോപ്പി ചോര്‍ന്നു

യുവജനങ്ങളായിരുന്നു സിനിമയുടെ തുടക്കത്തില്‍ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറിയിരുന്നത്. എന്നാല്‍ പിന്നീട് കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തു തുടങ്ങി. എന്നാല്‍ ഇതിനിടയിലാണ് സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയായി നിലനില്‍ക്കുന്ന ചോര്‍ച്ച പ്രശ്‌നം ചിത്രത്തെയും ബാധിച്ചത്. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നു. ഇത് വാടാസ്പ്പിലൂടെ പ്രചരിക്കുകയും ചെയ്തു.

പ്രേമം തരംഗം

നിവിന്‍ പോളി സ്‌റ്റൈലുമായി യുവജനത

കറുത്ത കുര്‍ത്തയും വെളുത്ത മുണ്ടുമായിരുന്നു പ്രേമം സിനിമ ഇറങ്ങിയ സമയത്ത് യുവജനതയുടെ ഇഷ്ട വേഷം. നിവിന്‍ പോളിയുടെ ലുക്കും താടിയും യുവാക്കളെ സ്വാധീനിച്ചിരുന്നു. വിജയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ സ്റ്റൈലുകള്‍ പലപ്പോഴും ട്രെന്‍ഡായിരുന്നു. കോളേജ് പശ്ചാത്തലത്തിലുള്ള ചിത്രമായതിനാല്‍ത്തന്നെ ഈ സ്റ്റൈല്‍ ക്യാംപസുകളിലാണ് കൂടുതലായും കണ്ടത്.

പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മലര്‍ മിസ്സ്

മേരിക്കും സെലിനും മീതെ മലര്‍ മിസ്സ്

ആദ്യപകുതിയിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും മലര്‍ മിസ്സാണ് ചിത്രത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്കും സംശയമില്ല. സായ് പല്ലവി എന്ന അഭിനേത്രിയെ കേരളക്കര ഇത്രമേല്‍ സ്വീകരിച്ചു. സായ് യുടേതായി പുറത്തിറങ്ങിയ കലിക്കും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞിരുന്നു.

English summary
One of the biggest blockbusters in recent times, Premam is turning 2 today. The Nivin Pauly starrer was released exactly this day, May 29, in 2015. The movie was a huge sensation that went on to wreak havoc in the box office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more