»   » വീണ്ടും വരുന്നു ആനക്കാട്ടില്‍ ചാക്കോച്ചി

വീണ്ടും വരുന്നു ആനക്കാട്ടില്‍ ചാക്കോച്ചി

Posted By:
Subscribe to Filmibeat Malayalam

സുരേഷ് ഗോപിയുടെ കരിയറില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളെടുത്താല്‍ അക്കൂട്ടത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചി ഉണ്ടാകുമെന്നകാര്യമുറപ്പാണ്. രണ്‍ജി പണിക്കരും-ജോഷിയും ചേര്‍ന്നൊരുക്കിയ ലേലമെന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മറക്കാന്‍ കഴിയാത്തവയാണ്. സുരേഷ് ഗോപിയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ആരുടെയും മനസിളക്കുന്ന വൈകാരികരംഗങ്ങളും തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

മദ്യവ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് കുടുംബങ്ങളുടെ കുടിപ്പകയായിരുന്നു ചിത്രത്തിന്റെ കഥാതന്തു. അന്നത്തെരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അന്നത്തെ കേരള രാഷ്ട്രീയ പരിസരങ്ങളില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു.

Suresh Gopi

ഇപ്പോള്‍ കുറച്ചുദിവസങ്ങലായി ലേലമെന്ന ചിത്രം വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്. ലേലത്തിന് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍ജിപണിക്കളും ഷാജി കൈലാലും ചേര്‍ന്ന് ലേലത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയെ നായകനാക്കിയുള്ള ഒരു ചിത്രത്തിനായി രണ്‍ജീ പണിക്കര്‍ തിരക്കഥാരചനയിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ തിരക്കഥ ലേലത്തിന്റെ രണ്ടാം ഭാഗമാണെന്നാണ് കേള്‍ക്കുന്നത്. ഫേസ്ബുക്കിലുള്‍പ്പെടെ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

കിങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രം പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റാന്‍ ഷാജി കൈലാസും രണ്‍ജി പണിക്കരും വീണ്ടും ഒന്നിയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്. എന്തായാലും ലേലം പോലൊരു ചിത്രത്തിന് രണ്ടാം ഭാഗമെടുത്ത് വിജയിപ്പിക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നതില്‍ സംശയമില്ല. ഒന്നാം ഭാഗത്തേക്കാള്‍ ശക്തമായ തിരക്കഥയും സംവിധാനമികവും ഉണ്ടെങ്കില്‍ മാത്രമേ രണ്ടാം ഭാഗം വിജയിക്കൂ എന്നുള്ള കാര്യമുറപ്പാണ്.

English summary
ccording to reports script writer Ranji Panikar and Director Shaji Kailas to make sequel for superhit movie Lelam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam