»   » പലരും അനാശാസ്യത്തിന് ക്ഷണിച്ചു: നടി അര്‍ച്ചന

പലരും അനാശാസ്യത്തിന് ക്ഷണിച്ചു: നടി അര്‍ച്ചന

Posted By:
Subscribe to Filmibeat Malayalam
Archana
മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറിയെ മലയാളികള്‍ അത്ര പെട്ടന്ന് മറക്കില്ല. സോഫിയെ തകര്‍ക്കാന്‍ എന്തു ക്രൂരകൃത്യവും ചെയ്യാന്‍ മടിക്കാത്ത ഗ്ലോറിയെ മലയാളികള്‍ വെറുത്തു. ഗ്ലോറിയെ അവതരിപ്പിച്ച നടി അര്‍ച്ചനയും ഇതു പോലെ വിവാദ നായികയായി മാറി.

ഒരു പ്രമുഖ ചാനല്‍ പുറത്തു വിട്ട വാര്‍ത്തയായിരുന്നു നടിയെ പ്രതിക്കൂട്ടിലാക്കിയത്. തന്നെ അനാശാസ്യ പ്രവര്‍ത്തനത്തിന് പൊലീസ് അറസ്റ്റു ചെയ്തുവെന്ന ഈ വാര്‍ത്തയില്‍ തരിമ്പും സത്യമില്ലെന്ന് നടി പറയുന്നു. ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

തന്നെ ഞാനാഗ്രഹിക്കുന്നുവെന്ന്് പറഞ്ഞ് പലരും സമീപിച്ചിട്ടുണ്ട്. അനാശാസ്യ പ്രവര്‍ത്തനത്തിന് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ല. ഇതില്‍ കുപിതരായ ഇവര്‍ തനിക്കെതിരെ കള്ള വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് നടി പറയുന്നു.

അനാശാസ്യത്തിന് അറസ്റ്റ് ചെയ്തത് വേറെ ഏതോ പെണ്‍കുട്ടിയെ ആണ്. തനിക്കെതിരെ വാര്‍ത്ത കൊടുത്ത ചാനലിനെ സമീപിച്ചപ്പോള്‍ പേരു പറഞ്ഞില്ലല്ലോ എന്നായിരുന്നു അവരുടെ വാദം. ചാനലിനെതിരെ മാനനഷ്ട കേസ് കൊടുക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും കോടതിയില്‍ പോയാല്‍ പിന്നീട് ഇതിന് പിന്നാലെ നടക്കേണ്ടി വരുമെന്ന് കണ്ട് ഒഴിവാക്കുകയായിരുന്നുവെന്നും അര്‍ച്ചന പറഞ്ഞു.

English summary
Serial actress Archana said that a group of people created fake news about her.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam