»   »  അന്നേ ഓങ്ങിവച്ചതാ നിനക്കൊന്ന് തരാന്‍... ന്യൂസ് റീഡര്‍ വിനുവിന്റെ 'മുഖത്തടിച്ച' നടി അനിത

അന്നേ ഓങ്ങിവച്ചതാ നിനക്കൊന്ന് തരാന്‍... ന്യൂസ് റീഡര്‍ വിനുവിന്റെ 'മുഖത്തടിച്ച' നടി അനിത

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റ് ചാനലിലെ ന്യൂസ് റീഡര്‍ വിനുവിനെതിരെ ശക്തമായി പ്രതികരിച്ച് സിനിമാ - സീരിയല്‍ താരം അനിത. ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുന്നതിനെതിരെയാണ് കടുത്ത ഭാഷയില്‍ അനിത പ്രതികരിയ്ക്കുന്നത്.

ചന്തമേരിയുടെ സ്വഭാവം കാണിച്ചത് അനിത അല്ല, ആദ്യം തെറിവിളിച്ചത് ലക്ഷ്മി നായര്‍ എന്ന് വെളിപ്പെടുത്തല്‍

ഞാന്‍ ആര്‍ട്ടിസ്റ്റ് അനിത എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് നടി തുടങ്ങുന്നത്. വീഡിയോയില്‍ മുഴുവന്‍ വേണുവിനെ 'എടോ' എന്നാണ് നടി അഭിസംഭോധന ചെയ്യുന്നത്. അനിതയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.. വീഡിയോയും കാണാം...

തെറ്റ് ചെയ്തിട്ടുണെങ്കില്‍ അനുഭവിക്കണം

ദിലീപേട്ടന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിയ്ക്കണം എന്ന പക്ഷക്കാരിയാണ് ഞാനും. അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. തെളിയിച്ചതിന് ശേഷം താങ്കളുടെ ആവേശം കാണിച്ചോ എന്നാണ് അനിത പറയുന്നത്.

തനിക്കെന്താണ് ഇത്ര ആവേശം

പീഡിപ്പിയ്ക്കപ്പെട്ട നടി പോലും ദിലീപേട്ടന്റെ പേര് പറഞ്ഞിട്ടില്ല. ആ നടിയ്ക്കില്ലാത്ത ആവേശം എന്തിനാടോ തനിക്ക്. താന്‍ പറയുന്നത് കേട്ടാല്‍ തോന്നുമല്ല തന്റെ പെണ്ണുമ്പിള്ളയെ ആണ് പീഡിപ്പിച്ചത് എന്ന. കുറച്ച് നേരം കുടുംബത്തില്‍ പോയിരിക്കെടോ. നാളെ തന്റെ പെണ്ണുമ്പിള്ള ആരുടെയെങ്കിലും കൂടെ ഓടിപ്പോയാലും ഇങ്ങനെയായിരിക്കുമോ പ്രതികരണം.

ധൈര്യമുണ്ടോ തനിക്ക്?

ചാനല്‍ റെറ്റിങ് കൂട്ടാന്‍ ഒരാളെ ഇങ്ങനെ തേജോവധം ചെയ്യരുത്. എന്തും പറയാം എന്നൊന്നുമില്ല. ജീവിയ്ക്കുന്നുണ്ടെങ്കില്‍ അന്തസ്സോടെ ജീവിയ്ക്ക്. പത്താളുടെ നടുവില്‍ പോയി ദിലീപേട്ടനെ കുറിച്ച് പറയാന്‍ തനിക്ക് ധൈര്യമുണ്ടോ. പറഞ്ഞാല്‍ പല്ലവിടെ കാണില്ല.

ആവേശം കാണിക്കേണ്ടത്

ഇത്രയും ആവേശം ഉണ്ടായിരുന്നെങ്കില്‍ അത് കാണിക്കേണ്ട മറ്റ് പല വിഷയങ്ങളുമുണ്ട്. എത്രനാളായി നഴ്‌സുമാര്‍ സമരം ചെയ്യുന്നു. അവരുടെ പുറകെ പോയി ആവേശം കാണിക്ക്. അവര്‍ക്ക് ശമ്പളം വാങ്ങിച്ചു കൊടുക്കൂ

അന്നേ ഓങ്ങിവച്ചു

അറസ്റ്റ് ചെയ്ത് പോകുമ്പോള്‍ വായില്‍ തോന്നുന്ന കാര്യമൊന്നും പറയരുത് എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്. അതില്‍ വെള്ളം ചേര്‍ത്ത് താനെന്തൊക്കെയാണ് പറഞ്ഞത്. അന്നേ ഞാന്‍ ഓങ്ങിവച്ചതാണ് രണ്ട് വാക്ക് തന്നോട് പറയണം എന്ന്.

താനെന്തൊക്കെ ചെയ്തു

ഏഷ്യനെറ്റ് സ്റ്റുഡിയോയുടെ ബാക്കില്‍ താന്‍ എന്തൊക്കെ ചെയ്തു. ഞാനും ഈ ഇന്റസ്ട്രിയില്‍ തന്നെ ഉള്ള ആളാണ്. എന്തൊക്കെയാണ് അവിടെ നടക്കുന്നത് എന്ന് എനിക്കും വ്യക്തമായി അറിയാം. പോക്രിത്തരം പറഞ്ഞല്ല ചാനല്‍ റേറ്റിങ് കൂട്ടേണ്ടത്- അനിത തുറന്നടിച്ചു

വീഡിയോ കാണൂ

ഇതാണ് അനിത സംസാരിക്കുന്ന വീഡിയോ... കണ്ടു നോക്കൂ.

ലക്ഷ്മിയ്ക്ക് നേരെ

നേരത്തെ ഒരു ചാനലിലെ സെലിബ്രിറ്റി കുക്കറി ഷോയില്‍ വിധികര്‍ത്താവായ ലക്ഷ്മി നായരെ പരസ്യമായി പുലഭ്യം പറഞ്ഞ് ഇറങ്ങിപ്പോയ താരമാണ് അനിത. അന്ന് അത് വിമര്‍ശിക്കപ്പെട്ടിരുന്നു.

ആ വീഡിയോ

ഇതാണ് അന്ന് അനിത പൊട്ടിത്തെറിച്ച വീഡിയോ

English summary
Serial Artist Anitha Against Asianet News Reader Vinu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam