»   » ഹൃത്തിക്കിനെ ആശുപത്രിയിലെത്തിച്ചത് സംഘട്ടനങ്ങള്‍

ഹൃത്തിക്കിനെ ആശുപത്രിയിലെത്തിച്ചത് സംഘട്ടനങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഒരു കുഴപ്പവുമില്ലാതെ നടന്ന ഹൃത്വിക് റോഷന് മസ്തിഷ്‌ക ശസ്ത്രക്രിയ ചെയ്തുവെന്ന വാര്‍ത്തയുമായിട്ടാണ് ജൂലൈ 7 ഞായറാഴ്ച എത്തിയത്. ആരാധകരും സുഹൃത്തുക്കളുമെല്ലാം പ്രിയതാരത്തിന് എന്താണ് പറ്റിയതെന്നറിയാതെ ആശങ്കയിലായി. ഹൃത്വിക്കിന് ഇത്തരത്തിലൊരു ശസ്ത്രക്രിയ ഉണ്ടാകുമെന്നത് സംബന്ധിച്ച് ആര്‍ക്കും, എന്തിന് ഡോക്ടര്‍മാര്‍ക്കുപോലും ഒരു അറിവുമില്ലായിരുന്നു.

ശനിയാഴ്ച രാത്രി കൈയ്ക്ക് സ്വാധീനക്കുറവ് തോന്നിയതോടെയാണ് താരത്തെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ തലച്ചോറില്‍ രക്ത കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ബാങ് ബാങ്, ക്രിഷ് 3 ന്നെീ പുതിയ ചിത്രങ്ങള്‍ക്കുവേണ്ടിയുള്ള സംഘട്ടനചിത്രീകരണത്തിനിടെ തലക്കേറ്റ പരുക്കാണ് രക്തം കട്ടപിടിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ രണ്ടുമാസമായി ചിത്രീകരണത്തിനിടെ പലവട്ടം ഹൃത്വിക്കിന് തലയ്ക്ക് പരുക്കുകള്‍ പറ്റിയിട്ടുണ്ട്. ഓരോവട്ടവും കുടുംബഡോക്ടര്‍ ഹൃത്വിക്കിനെ ചികിത്സിയ്ക്കുകയും ചെയ്തു. പക്ഷേ അപ്പോഴൊന്നും തലച്ചോറില്‍ രക്തം കട്ടപിടിച്ചകാര്യം കണ്ടെത്തിയിരുന്നില്ല.

വളരെ ദുഷ്‌കരമായ സംഘട്ടനരംഗങ്ങളാണത്രേ രണ്ട് ചിത്രങ്ങളിലുമുള്ളത്. വളരെ ഉയരത്തില്‍ നിന്നും ഡൈവ് ചെയ്യുക, വെള്ളത്തിലേയ്ക്ക് വീഴുക, ചുവരില്‍ തലയിടിയ്ക്കുക തുടങ്ങിയ രംഗങ്ങളെല്ലാമുണ്ട് സംഘട്ടനങ്ങളില്‍. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് അടിക്കടി തലയ്ക്ക് പരുക്കുകള്‍ പറ്റിയത്. ഇതോടെ കടുത്ത തലവേദനയും തുടങ്ങിയിരുന്നു. പരിശോധനകളില്‍ വലിയ കുഴപ്പമൊന്നും കാണാത്തതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ താരത്തിന് വേദനസംഹാരികള്‍ നല്‍കി, വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ പിന്നീടാണ് ഹൃത്വിക്കിന് വലതുകൈയ്ക്ക് ശേഷിക്കുറവനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.

English summary
Stunts performed by superstar Hrithik Roshan for his forthcoming films landed him in hospital for brain surgery

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam