»   » സൂപ്പറുകളുടെ തുടക്കം പിഴച്ചു

സൂപ്പറുകളുടെ തുടക്കം പിഴച്ചു

Posted By:
Subscribe to Filmibeat Malayalam

പുതുവര്‍ഷം ഗംഭീരമായി തുടങ്ങാമെന്ന മോളിവുഡ് സൂപ്പര്‍താരങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ജനുവരിയില്‍ തിയറ്ററുകളിലെത്തിയ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളാണ് പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിയ്ക്കുന്നത്. ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതിന് മുമ്പ് ഇനിയെങ്കിലും ഒന്നാലോചിയ്ക്കുന്നത് താരങ്ങളുടെ ആരാധകര്‍ക്ക് ഇപ്പോള്‍ പറയാനുണ്ടാവുക.

മമ്മൂട്ടിയ്്‌ക്കൊപ്പം ദിലീപും ചേര്‍ന്ന കമ്മത്ത് ആന്റ് കമ്മത്ത് ആയിരുന്നു ഈ വര്‍ഷമാദ്യമെത്തിയ വമ്പന്‍ ചിത്രം. സ്ഥിരം ഫോര്‍മാറ്റില്‍ സിബി ഉദയന്മാര്‍ പടയ്ക്കുന്ന തിരക്കഥയിലാണ് തോംസണ്‍ ചിത്രം സംവിധാനം ചെയ്തത്.

Lokpal-Kammath

മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നതിനാല്‍ ആദ്യദിനങ്ങളില്‍ വന്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രേക്ഷകന്റെ ബൗദ്ധികനിലവാരത്തെ ചോദ്യം ചെയ്യുന്ന ചിത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പ്രേക്ഷകപ്രതികരണങ്ങള്‍ ആശാവഹമല്ലാത്തതിനാല്‍ വരുംദിവസങ്ങളില്‍ കളക്ഷനില്‍ വന്‍ ഇടിവ് സംഭവിയ്ക്കാനാണ് സാധ്യത. എന്നാല്‍ വമ്പന്‍ സാറ്റലൈറ്റ് റൈറ്റ് നേടാന്‍ കഴിഞ്ഞതിനാല്‍ നിര്‍മാതാക്കള്‍ പരിക്ക് കൂടാതെ രക്ഷപ്പെടാനും കഴിഞ്ഞേക്കും. എന്നാല്‍ മമ്മൂട്ടിയെ പോലൊരു മുതിര്‍ന്ന താരം ഇനിയും ഇത്തരം കോമാളിവേഷങ്ങള്‍ ചെയ്യണോയെന്നാണ് ചോദ്യം.

മോഹന്‍ലാലിന്റെ ലോക്പാലിന്റെ സ്ഥിതി ഇതിലും ദയനീയമാണ്. നിരൂപകര്‍ ഒന്നടങ്കം കൈവിട്ട സിനിമ കടുത്ത ലാല്‍ ആരാധകര്‍ക്ക് പോലും ദഹിയ്ക്കുന്നില്ല. എസ്എന്‍ സ്വാമിയുടെ മോശം തിരക്കഥയില്‍ മെനഞ്ഞ ചിത്രത്തിന് അല്‍പമെങ്കിലും ആശ്വാസമാവുന്നത് ജോഷിയുടെ സംവിധാനമാണ്. തിരക്കഥ നോക്കാതെ അഭിനയിച്ചതിന്റെ ദുരന്തമാണ് മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഏറ്റുവാങ്ങുന്നത്.

അതേസമയം രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും കുഞ്ചാക്കോ-ബിജു ടീമിന്റെ റോമന്‍സും ജനുവരിയിലെ വിജയമായി മാറിക്കഴിഞ്ഞു. പുതിയ പരീക്ഷണങ്ങളെയും യുവതാരങ്ങളെയും മോളിവുഡ് പ്രേക്ഷകര്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയെന്നാണ് ഈ ട്രെന്റ് സൂചിപ്പിയ്ക്കുന്നത്.

English summary
With both Kammath & Kammath and Lokpal being criticized for its lack of content,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam