»   » അവാര്‍ഡ് കിട്ടിയതിന് ശേഷം, മഞ്ജുവാര്യരുടെ ഒരു കോളുണ്ടായിരന്നു; സേതു ലക്ഷ്മി

അവാര്‍ഡ് കിട്ടിയതിന് ശേഷം, മഞ്ജുവാര്യരുടെ ഒരു കോളുണ്ടായിരന്നു; സേതു ലക്ഷ്മി

Posted By: AkhilaKS
Subscribe to Filmibeat Malayalam


അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മഞ്ജു വാര്യാരാണ് തന്നെ ആദ്യം വിളിക്കുന്നത്. അത് തനിക്ക് വലിയ ഒരു സര്‍പ്രൈസ് ആയിരുന്നു. സേതു ലക്ഷമി പറയുന്നു. മഞ്ജു വാര്യര്‍ നായികയായി എത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സേതു ലക്ഷമിയ്ക്ക് മികച്ച സ്വഭാവ നടിയ്ക്കുള്ള അവാര്‍ഡ് കിട്ടിയത്.

അവാര്‍ഡ് കിട്ടിയതിന്റെ ഏറെ സന്തോഷത്തിലാണ് നടി സേതു ലക്ഷ്മി. ഇതിന് മുമ്പ് രണ്ട് തവണ മികച്ച നടിയ്ക്കും സഹനടിയക്കുമുള്ള നാടക അവാര്‍ഡ് ലഭിച്ചിണ്ട് .എന്നാല്‍ ഇത് ആദ്യമായാണ് സേതു ലക്ഷമിയെ തേടി ഒരു സിനിമ അവാര്‍ഡ് എത്തുന്നത്.

sethu-lakshmi

മഞ്ജു വാര്യരുമായി നല്ല സൗഹൃദത്തിലാണ്. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടത്. പിന്നീട് ഞങ്ങള്‍ എപ്പോഴും തന്നെ വിളിക്കാറുണ്ട്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മഞ്ജു വിളിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. സേതു ലക്ഷമി പറഞ്ഞു.

English summary
Sethu lakshmi is a veteran theater artist before she came to cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam