»   » വരുന്നു സേതുരാമയ്യര്‍ വീണ്ടും!!! ഇത് കെ മധുവിന്റെ ഉറപ്പ്!!!

വരുന്നു സേതുരാമയ്യര്‍ വീണ്ടും!!! ഇത് കെ മധുവിന്റെ ഉറപ്പ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

കുറ്റാന്വേഷണ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കിയ മലയാളികളുടെ സ്വന്തം സേതുരാമയ്യര്‍. വിജയകരമായ നാല് ഭാഗങ്ങള്‍ പിന്നിട്ട ചിത്ര അഞ്ചാം വരവിന് ഒരുങ്ങുകയാണ്. സേതുരാമയ്യര്‍ പരമ്പരകളുടെ സംവിധായകന്‍ കെ മധു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മലയാള പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത് സേതുരാമയ്യര്‍ പരമ്പരയിലെ ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലാണ് പുറത്തിറങ്ങിയത്. എസ്എന്‍ സ്വാമിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നാലാം ഭാഗം ഇറങ്ങി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അഞ്ചാം ഭാഗം ഒരുക്കുന്നതിനേക്കുറിച്ച് കെ മധു സംസാരിക്കുന്നത്. 

സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിക്കാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ കെ മധു അറിയിച്ചത്. മനോരമ ന്യൂസിലെ കുറ്റപത്രത്തില്‍ എസ്എന്‍ സ്വാമിയുടെ അഭിമുഖം കണ്ട ശേഷമായിരുന്നു കെ മധുവിന്റെ പോസ്റ്റ്.

മമ്മൂട്ടിയും താനും എസ്എന്‍ സ്വാമിയും ആത്മാര്‍ത്ഥമായി ഒരേ മനസോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍. 1988ലാണ് ഈ കൂട്ടായ്മ ആരംഭിച്ചതെന്നും കെ മധു പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് തന്നെ സേതുരാമയ്യര്‍ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. ഇതിനിടെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് കെ മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാളത്തില്‍ യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ശ്രദ്ധേയമായത് സിബിഐ പരമ്പരയായിരുന്നു. ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പും മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐയും അത്തരത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളോട് അടുത്ത് നിന്നവയായിരുന്നു.

നാല് വര്‍ഷത്തിന് മുമ്പ് ജോഷി മോഹന്‍ലാല്‍ ചിത്രമായ ലോക്പാലിന് വേണ്ടിയാണ് എസ്എന്‍ സ്വാമി അവസാനമായി തിരക്കഥ ഒരുക്കിയത്. ചിത്രം തിയറ്ററില്‍ കാര്യമായ വിജയം നേടിയില്ല. പിന്നീട് നാല് വര്‍ഷത്തിന് ശേഷമാണ് സിബിഐ പരമ്പരയ്ക്ക് അഞ്ചാം ഭാഗമൊരുക്കുന്നത്. 2009ല്‍ രഹസ്യ പോലീസ് എന്ന ചിത്രമായിരുന്നു കെ മധുവിന് വേണ്ടി എസ്എന്‍ സ്വാമി എഴുതിയ തിരക്കഥ.

2012ല്‍ പുറത്തിറങ്ങിയ ബാങ്കിംഗ് അവേഴ്‌സ് 10 ടു 4 ആയിരുന്നു കെ മധു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം തിയറ്റില്‍ കാര്യമായ വിജയം നേടിയില്ല. ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

English summary
The fifth part of CBI series is coming soon. announced by director K Madhu. SN Swami will pen the script.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam