»   » ഡാര്‍വിന്റെ പരിണാമം; ഒരാഴ്ചത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

ഡാര്‍വിന്റെ പരിണാമം; ഒരാഴ്ചത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

Written By:
Subscribe to Filmibeat Malayalam

കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടി പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമം പ്രദര്‍ശനം തുടരുന്നു. ജിജു ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷനും മോശമല്ലാത്ത രീതിയിലാണ് മുന്നേറുന്നത്.

ആദ്യ ദിവസം ഒരു കോടിയ്ക്ക് മുകളില്‍ (1.41) കലക്ഷന്‍ നേടിയ ഡാര്‍വിന്റെ പരിണാമം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നാല് കോടിക്കടുത്തെത്തി. ഏഴ് ദിവസം കൊണ്ട് ചിത്രം നേടുന്നത്് 3.94 കോടി രൂപയാണ്.


 darwinte-parinamam

കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജു ആന്റണി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ് ശിവനും ചേര്‍ന്നാണ്.


കെഎല്‍10 പത്ത് എന്ന ചിത്രത്തിലൂടെ എത്തിയ ചാന്ദ്‌നി ശ്രീധരനാണ് ചിത്രത്തിലെ നായിക. ഡാര്‍വിന്‍ എന്ന ടൈറ്റില്‍ റോളില്‍ ചെമ്പന്‍ വിനോദ് എത്തുന്ന ചിത്രത്തില്‍ അനില്‍ ആന്റോ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചിരിയ്ക്കുന്നത്.

English summary
Seven days box office collection of Darwinte Parinamam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam