twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏഴ് മലയാളചിത്രങ്ങള്‍ പനോരമയിലേക്ക്

    |

    നാല്‍പ്പത്തിയഞ്ചാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ഏഴ് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. 1983, ഞാന്‍ സ്റ്റീവ് ലോപ്പസ്, സ്വപാനം, ദൃശ്യം, ഞാന്‍, മുന്നറിയിപ്പ്, നോര്‍ത്ത് 24 കാതം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.

    എ.കെ. ബിര്‍ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മൊത്തം 26 ചിത്രങ്ങളുടേതാണ് ഇന്ത്യന്‍ പനോരമ. പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. 42 മലയാളം ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയ്ക്കു വന്നത്. മലയാളത്തില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങളെത്തിയത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 30 വരെ മേള നടക്കും.

    india-panorama

    മലയാളത്തില്‍ ഈയ്യടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ബോക്‌സ് ഓഫീസ് വിജയം നേടിയതുമായ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. വേണു ഒരുക്കിയ മുന്നറിയിപ്പ് എന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി എന്ന നടന്റെ മികച്ച തിരിച്ചുവരവിന് അവസരമൊരുക്കി. വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു അനില്‍ രാധാകൃഷ്ണ മേനോന്‍ ഒരുക്കിയ നോര്‍ത്ത് 24 കാതം. ഇതിലെ അഭിനയം ഫഹദ് ഫാസിന് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്തു.

    പ്രമേയം കൊണ്ടും അവതരണം കൊണ്ടും വേറിട്ടുനിന്ന മറ്റൊരു ചിത്രമായിരുന്നു എബ്രിഡ് ഷൈനിന്റെ 1983. ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്നതാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍. സിനിമയുടെ അവതരണരീതി ഏറെ പ്രശംസയ്ക്ക് വഴിയൊരുക്കിയിരുന്നു. ഏറെ നാളുകളുകള്‍ക്ക് ശേഷം ജയറാമിനെ വേറിട്ടൊരു വേഷത്തില്‍ പ്രേക്ഷകന് മുന്നിലെത്തിച്ച ഷാജി എന്‍. കരുണിന്റെ സ്വപാനവും ഏറെ ചര്‍ച്ചയായ സിനിമയാണ്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. പുതുമുഖങ്ങളെ വച്ച് പുതിയൊരു പരീക്ഷണത്തിലൂടെ വ്യത്യസ്ഥമായ അവതരണരീതി പകര്‍ന്നുകാട്ടിയ ചിത്രമായിരുന്നു രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്.

    English summary
    Drishyam, Munnariyippu, Njaan, North 24 Kaatham, 1983, Swapaanam and Njan Steve Lopez entered the Indian Panorama of 45th Indian International Film Festival. The film festival will be conducted from 20th to 30th of November at Goa.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X