»   » പാരിസ് പയ്യന്‍സില്‍ താരങ്ങളായി 7 എംഎല്‍എമാര്‍

പാരിസ് പയ്യന്‍സില്‍ താരങ്ങളായി 7 എംഎല്‍എമാര്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: രാഷ്ട്രീയക്കാര്‍ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പുതിയ സംഭവമല്ല. എം ജി ആറും ജയലളിതയും പോലുളള മുഖ്യമന്ത്രിമാരെ വരെ നമുക്ക് സിനിമയില്‍ നിന്നും കിട്ടിയതാണ്. എന്നാല്‍ ഏഴ് എം എല്‍ എ മാര്‍ ഒരു സിനിമയുടെ ഭാഗമാകുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും. അരുണ്‍ സിത്താര സംവിധാനം ചെയ്യുന്ന പാരിസ് പയ്യന്‍സ് എന്ന ചിത്രത്തിലാണ് മലയാളത്തിലെ എണ്ണം പറഞ്ഞ ഏഴ് എം എല്‍ എ മാര്‍ പാ്ട്ട് പാടിയും അഭിനയിച്ചും സ്‌ക്രീനിലെത്തുന്നത്.

സി പി ഐയിലെ മിന്നും താരമായ ബിജിമോള്‍, പി.സി. വിഷ്ണുനാഥ്, വി.ടി. ബല്‍റാം, സാജുപോള്‍, കോവൂര്‍ കുഞ്ഞുമോന്‍, പുരുഷന്‍ കടലുണ്ടി, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് നിയമസഭയില്‍നിന്നും വെള്ളിത്തിരയിലെത്തുന്നത്. ഇവരെ അഭിനയം പഠിപ്പിക്കാനായി സംവിധായകന്‍ ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നുകാണില്ല എന്നാണ് സിനിമാക്കാര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു തമാശ.

paris-payyans

കൊയ്ത്തുപാട്ടും പാടിയാണ് എം എല്‍ എ മാര്‍ പാരിസ് പയ്യന്‍സിന്റെ ഭാഗമാകുന്നത്. മൂന്നാര്‍ ഓപ്പറേഷനിടെ കൈലിയും ഷര്‍ട്ടുമിട്ട് തലയില്‍ കെട്ടും കെട്ടി കൊതുമ്പ് നുള്ളുന്ന വേഷത്തില്‍ മൈക്കിന് മുന്നിലെത്തിയ പരിചയവും ബിജിമോളെ സിനിമയിലേക്ക് ക്ഷണിച്ചപ്പോള്‍ സംവിധായകന്‍ ഓര്‍ത്തിരിക്കാനിടയുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളും സന്ദര്‍ശിച്ചാണ് കലയോടും സംഗീതത്തോടുമുള്ള എം എല്‍ എ മാരുടെ ഇഷ്ടം മനസ്സിലാക്കിയത് എന്നാണ് സംവിധായകന്‍ അരുണ്‍ സിതാര പറയുന്നത്.

വെളളക്കോളര്‍ ജോലി അന്വേഷിച്ച് ഒടുവില്‍ ക്രിമിനലുകളായി മാറുന്ന ചെറുപ്പക്കാര്‍ക്ക് നേര്‍ വഴി കാട്ടുന്ന പൊലീസ് ഓഫീസറുടെ കഥയാണ് പാരിസ് പയ്യന്‍സ്. പ്രതാപ് പോത്തനാണ് പോലീസ് ഇന്‍സ്‌പെക്ടറായി വേഷമിടുന്നത്. മൂന്ന് വേഷങ്ങളിലാണ് പ്രതാപ് പോത്തന്‍ എത്തുന്നത്. സുരേഖയാണ് ചിത്രത്തില്‍ പ്രതാപ് പോത്തനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍. ബിജുക്കുട്ടന്‍, രമേഷ് പിഷാരടി, കാതല്‍ സന്ധ്യ, ടോണി, കുളപ്പുള്ളി ലീല എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.

English summary
MLAs of Kerala Legislative Assembly are acting and singing a folk song in the film Paris Payyans directed by Arun Sitara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam