»   » പാട്ടിന്‍ പെരുമഴയുമായി മാഡ് ഡാഡ്

പാട്ടിന്‍ പെരുമഴയുമായി മാഡ് ഡാഡ്

Posted By:
Subscribe to Filmibeat Malayalam

അടിപൊളിയും ഐറ്റം നമ്പറും അത്യാവശ്യം ഗോഷ്ടികള്‍ക്കുമായി രണ്ടോ മൂന്നോ പാട്ടുകള്‍ കൊണ്ടലങ്കരിക്കുന്ന പുതിയ സിനിമകളില്‍ നിന്ന് വ്യത്യസ്യതമായി ഏഴുപാട്ടുകളാണ് മാഡ് ഡാഡില്‍ സ്ഥാനം പിടിക്കുന്നത്. രേവതി വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലക്‌സ് പോളാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സന്തോഷ് വര്‍മ്മയും രേവതി എസ് വര്‍മയുമാണ് ഗാനരചന നടത്തിയത്.

പാട്ടുകളുടെ വൈവിധ്യം പോലെ പാട്ടുകാരുടെ വൈവിധ്യവും ചിത്രത്തിലുണ്ട്. യേശുദാസ്, ജയചന്ദ്രന്‍, രാകേഷ് ബ്രഹ്മാനന്ദന്‍, ശ്വേതാമേനോന്‍, മഞ്ജരി, കല്പന രാഘവേന്ദ്ര, ശ്രീരഞ്ജിനി, സിതാര, ശ്യം, രമേശ് ബാബു എന്നിവരാണ് പാടുന്നത്. മാനവതി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനവും ചിത്രത്തിലുണ്ട്.

മലയാളസിനിമയില്‍ ഈ രാഗത്തിലുള്ള ഗാനം ഇതാദ്യമായാണത്രേ. റിക്കാര്‍ഡിംഗ് കഴിഞ്ഞ് തിരിച്ചു പോയ ഗായകന്‍
ജയചന്ദ്രന്‍ മ്യൂസിക് ഡയറക്ടറെ വിളിച്ച് ഏറെ കാലത്തിന് ശേഷം നല്ലൊരു ഗാനം കിട്ടിയതിന്റെ ആഹ്‌ളാദം പങ്കുവെക്കുകയുണ്ടായി. സംഗീത സംവിധായകനെന്ന നിലയില്‍ അലക്‌സ് പോളിന് വലിയൊരംഗീകാരംമായിരുന്ന വിശ്രുതഗായകന്റെ വാക്കുകള്‍.

സിനിമയില്‍ ഗാനങ്ങള്‍ക്ക് ഇന്ന് മാര്‍ക്കറ്റ് കുറവാണ്.കൂടിപോയാല്‍ രണ്ടോ മൂന്നോ പാട്ടുകള്‍ എല്ലാം വിഷ്വല്‍ ചെയ്തുകൊള്ളണമെന്നില്ല. പാട്ടിലൂടെ സിനിമയ്ക്ക് കാര്യമായൊന്നും പ്രതീക്ഷിക്കാനില്ലാ എന്നിടത്താണ് പുതിയ സിനിമ എത്തിനില്ക്കുന്നത്. പ്രമേയത്തിനും അവസരത്തിനും ഇണങ്ങുന്ന വിധം കാമ്പുള്ള പാട്ടുകള്‍ അപൂര്‍വ്വമായി മാത്രമേ ഇപ്പോള്‍ നമ്മുടെ സിനിമയില്‍ ഇടംപിടിക്കുന്നുള്ളു.

ബഹളങ്ങള്‍ക്കിടയില്‍ നിന്നും വേറിട്ട ഇമ്പമുള്ള പാട്ടുകള്‍ ജനം ശ്രദ്ധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. മിഴിനീര്‍ത്തുള്ളികള്‍ ....നിലാ മ ലരെ നിലാമലരെ.....പ്രഭാകിരണം, തുടങ്ങിയ പുതിയ പാട്ടുകള്‍ ഇപ്പോഴും ഇവിടെയെല്ലാമുണ്ട്. മാഡ് ഡാഡിലെ പാട്ടുകള്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചേക്കാം എന്നു തോന്നുന്നു.

English summary
The soul-stirring melodies will be another USP of the Mad Dad which is a musical featuring seven songs

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam