twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐഎഫ്എഫ്‌കെ: ചരിത്രം തുന്നുന്ന സിഗ്നേച്ചര്‍ ഫിലിം

    By Lakshmi
    |

    പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ സിഗ്നേച്ചര്‍ ചിത്രം വൈവിധ്യങ്ങള്‍ ഏറെയുള്ളതാണ്. സംസ്‌കാരത്തിലെയും ശൈലികളിലെയും ഏകത തേടിയുള്ള അന്വേഷണത്തിന്റെ ചലച്ചിത്രഭാഷ്യമാണ് ഇത്തവണത്തെ സിഗ്നേച്ചര്‍ ചിത്രം. സംസ്‌കാരങ്ങള്‍, ഭാഷ, ദേശം, ശൈലി എന്നുതുടങ്ങി കലയെ നിര്‍വ്വചിയ്ക്കുകുയം പരിപോഷിപ്പിക്കുകയും ചെയ്യുന്ന എല്ലാവൈവവിധ്യങ്ങളുടെയും സൗന്ദര്യാത്മകമായി തുന്നിച്ചേര്‍ത്തിരിക്കുകയാണ് ഈ ചിത്രത്തില്‍.

    മുപ്പത്തിയേഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവിയിലെ പ്രതീക്ഷകളും ഒന്നിച്ചുചേരുകയാണ്.
    ചലച്ചിത്രമേഘലയുടെ ചരിത്രത്തിലൂടെ ഒരു തയ്യല്‍മെഷിന്‍ ചലിച്ചുകൊണ്ടിരിക്കുകയാണ്.

    Sewing Together the Essence of Cinema

    തവിട്ടുനിറമുള്ള മുറിയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ചുവരില്‍ ചലച്ചിത്രലോകത്തെ ഇതിഹാസകാരന്മാരുടെ ചിത്രങ്ങളും പഴയകാല ക്യാമറ അനുബന്ധ ഉപകരണങ്ങളുമാണ്. ഇവയെല്ലാം ചേര്‍ന്നൊരുക്കുന്ന ഗൃഹാതുരതയുടെ നടുക്കായിട്ടാണ് പഴയ തയ്യല്‍യന്ത്രത്തിന്റെ സ്ഥാനം. ഹാന്റ് വീലിന് പകരം റീല്‍ ലോഡറും ബെല്‍റ്റിന് പകരം ഫിലിം റീലും ഘടിപ്പിച്ചിരിക്കുന്ന തയ്യല്‍മെഷീന്‍ ആഴത്തിലുള്ള സര്‍ഗ്ഗാത്മകതയുടെ ചിഹ്നമാകുന്നു. ചലച്ചിത്രമേളകള്‍ എപ്പോഴും ചലച്ചിത്രചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും കാഴ്ചകളും ഭാവിയുടെ പ്രതിഫലനങ്ങളുമാണ്.അതുകൊണ്ടുതന്നെ രണ്ട് കാലങ്ങളിലെയും പ്രതിഭാശാലികള്‍ക്കായുള്ള ഒരു സമര്‍പ്പണമായും ഇത്തവണത്തെ സിഗ്നേച്ചര്‍ ചിത്രം മാറുന്നു.

    V S Dileep, T P Vineeth and K R Prajith

    മോസിയോണ്‍ മീഡിയയാണ് തയ്യല്‍യന്ത്രത്തിലൂടെ സിനിമയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും തുന്നുന്ന ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. ആശയവും സംവിധാനവും ടിപി വിനീതാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് കെആര്‍ പ്രജിത്തും വിഎസ് ദിലീപും ചേര്‍ന്നാണ്. വിഷ്ണു മോഹന്‍ സിതാരയാണ് സിഗ്നേച്ചര്‍ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അനിമേഷനും ക്രിയേറ്റീവ് സപ്പോര്‍ട്ടും പ്രജിത്ത് കുമാര്‍ എം.

    അമൃത ടിവിയിലെ ഗ്രാഫിക് ആര്‍ടിസ്റ്റുകൂടിയായ വിനീത് മോസിയോണ്‍ മീഡിയയുടെ സിഇഒആണ്. സ്പിരിറ്റ്, താപ്പാന തുടങ്ങിയ മലയാളചിത്രങ്ങള്‍ക്ക് ഗ്രാഫിക് ഡിസൈന്‍ നിര്‍വ്വഹിച്ചത് വിനീതായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മേളയ്ക്കുവേണ്ടി സിഗ്നേച്ചര്‍ ചിത്രം സംവിധാനം ചെയ്ത ടിപി സൂരജിന്റെ സഹോദരനാണ് വിനീത്.

    English summary
    The signature film of IFFK is created keeping in mind this ‘oneness’ without cast and creed. It also says about the transformation from old generation to the new generation.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X