»   » ഒടുവില്‍ പേരില്‍ തന്നെ കത്തി വച്ചു, സെക്‌സി ദുര്‍ഗ ഇനി 'എസ് ദുര്‍ഗ'!

ഒടുവില്‍ പേരില്‍ തന്നെ കത്തി വച്ചു, സെക്‌സി ദുര്‍ഗ ഇനി 'എസ് ദുര്‍ഗ'!

Posted By: Karthi
Subscribe to Filmibeat Malayalam

അനാവശ്യമായ കത്തി വയ്ക്കലുകള്‍കൊണ്ട് സെന്‍സര്‍ ബോര്‍ഡ് എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയാണ് ഒടുവില്‍ സെന്‍സറിംഗ് വിവാദത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന്റെ പേരാണ് ചിത്രത്തിന് തിരിച്ചടിയായത്. ആ പേരിനെതിരെ നിരവധി ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

'ദുല്‍ഖര്‍ പൃഥ്വിരാജിനെ കണ്ട് പഠിക്കണം'! എന്തിനാണീ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്? ഇത്രയ്ക്ക് ചീപ്പാണോ ഡിക്യു...

ലോഹിതദാസിനേയും ബാലചന്ദ്ര മേനോനേയും വെട്ടി, മമ്മൂട്ടിക്കും രക്ഷയില്ല പിന്നെയാ ദുല്‍ഖര്‍! സോളോ ആദ്യ ഇരയല്ല...

sexy durga

സെക്‌സി ദുര്‍ഗ എന്ന പേരില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്ന ശക്തമായ തീരുമാനത്തിലായിരുന്നു സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുകയായിരുന്നു. പേര് മാറ്റിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റോടെ റിലീസിന് അനുമതി നല്‍കി. പേര് മാറ്റം മാത്രമല്ല 21 ഇടങ്ങളില്‍ ബീപ്പ് ശബ്ദം നല്‍കി നിശബ്ദമാക്കുകയും ചെയ്തിട്ടുണ്ട്.

എസ് എന്ന അക്ഷരം എന്തിന്റെ ചുരുക്കെഴുത്ത് ആണെന്നത് പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കാം. സെക്‌സി ദുര്‍ഗ എന്ന പേര് പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ് പോയതാണ്. ഇതൊരു അന്താരാഷ്ട്ര ചിത്രമാണ്. ഇന്ത്യയില്‍ തിയറ്റര്‍ റിലീസിനുള്ള പേരാണ് എസ് ദുര്‍ഗ എന്നാക്കി മാറ്റിയത്. ചിത്രം കെട്ടിപ്പടുത്ത സ്വത്വം ഇല്ലാതാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാധിക്കില്ല. ഭാവനയ്ക്ക് കത്തിവയ്ക്കാന്‍ അവര്‍ക്കാകില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. തിയറ്റര്‍ റിലീസിന് മാത്രമായിരിക്കും സെന്‍സറിംഗ് ബാധകമാകുക. ഓണ്‍ലൈനില്‍ യാതൊരു സെന്‍സറിംഗും ഇല്ലാതെയാകും ചിത്രമെത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Sexy Durga, Malayalam film denied censor exemption at MAMI, will release as S Durga.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam