»   » ജിമ്മിക്കി കമ്മലിനോട് മലയാളികള്‍ എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്? ആര്‍ക്കാണ് ഇത്ര ദേഷ്യം...

ജിമ്മിക്കി കമ്മലിനോട് മലയാളികള്‍ എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്? ആര്‍ക്കാണ് ഇത്ര ദേഷ്യം...

Posted By: Karthi
Subscribe to Filmibeat Malayalam

ഓണക്കാലത്ത് ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ സിനിമയാണ് വെളിപാടിന്റെ പുസ്തകം. കരിയറില്‍ ആദ്യാമായി മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിത്. തിയറ്ററില്‍ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ചിത്രത്തിന് ഉയരാന്‍ സാധിച്ചില്ലെങ്കിലും എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം തരംഗമായി മാറി.

രാമലീല തരംഗത്തിലും വിട്ട് കൊടുക്കാതെ 'സുജാത'... പ്രേക്ഷകര്‍ മഞ്ജുവിനും ഒപ്പം, ആര് വീഴും???

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍... ഇതിലും മികച്ച ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം!

നിരവധി പതിപ്പുകളാണ് ഈ ഗാനത്തിന്റേതായി പുറത്തിറങ്ങിയത്. എല്ലാ പതിപ്പികളും യൂടൂബില്‍ തരംഗമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഒരു ഗുജറാത്തി ഗാനത്തിന്റെ കോപ്പിയടിയാണ് ഈ ഗാനം എന്ന പേരില്‍ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാന്‍ റഹ്മാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

മോഷണ വാര്‍ത്ത

ആഗോള തലത്തില്‍ ഹിറ്റായി മാറിയ ജിമ്മിക്കി കമ്മല്‍ ഒരു ഗുജറാത്തി പാട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന തരത്തില്‍ ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് പ്രചരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് എതിരെയാണ് ഈ പ്രതികരണം.

പ്രതികരണവുമായ ഷാന്‍ റഹ്മാന്‍

ഇത്തരം ആരോപണങ്ങളോട് പൊതുവേ പ്രതികരിക്കാത്ത വ്യക്തിയാണ് താന്‍. കാരണം നമ്മുടെ സ്വന്തം മലയാളികള്‍ തന്നെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയും മറ്റും ഇത് മോഷണമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. മലയാളികളുടെ അഭിമാനമായി മാറിയ പാട്ടാണിത്.

അതല്ല സത്യം

ഗുജറാത്തിലെ റെഡ് എഫ്എം റേഡിയോയുടെ സംരംഭത്തെയാണ് ഇപ്പോള്‍ കോപ്പിയടിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുത്. അവരുടെ വീഡിയോയില്‍ തന്റെ ശബ്ദവുമുണ്ട്. റെഡ് എഫ്എം ഇന്ത്യയില്‍ പലയിടത്തും ജിമ്മിക്കി കമ്മലിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഇറക്കിയിട്ടുണ്ട്. അതില്‍ അഭിമാനമുണ്ടെന്നും ഷാന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തെളിവുണ്ട്

ജിമ്മിക്കി കമ്മല്‍ കോപ്പിയടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഗാനവും യുടൂബില്‍ അപ് ലോഡ് ചെയ്ത ദിവസം വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ ഷാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജിമ്മിക്കി കമ്മല്‍ ഓഗസ്റ്റ് 17നും ഗുജറാത്തി പതിപ്പ് സെപ്തംബര്‍ 22നുമാണ് യൂടൂബില്‍ എത്തിയത്.

റെക്കോര്‍ഡ് കാഴ്ചക്കാര്‍

ഗാന പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോള്‍ നിരവധി പതിപ്പുകളാണ് ഈ ഗാനത്തിനുണ്ടായത്. എന്നിട്ടും ഗാനത്തിന് യഥാര്‍ത്ഥ പതിപ്പിന് യുടൂബില്‍ 20 മില്യനിലധികം കാഴ്ചക്കാരെ നേടാനായി. യൂടൂബില്‍ ഏറ്റവും അധികം കാഴ്ചക്കാരെ നേടിയ രണ്ടാമത്തെ ഗാനമായി മാറിയിരിക്കുകയാണ് ജിമ്മിക്കി കമ്മല്‍.

ഫേസ്ബുക്ക് പോസ്റ്റ്

ഷാന്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

English summary
Shaan Rahman reacting on Jimmikki Kammal copy cat allegation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam