»   » ഗെറ്റ് ഔട്ട് ഹൗസ് പാടി ശബരീഷ് വര്‍മ്മ: നാമിലെ പുതിയ ഗാനവും വൈറല്‍! വീഡിയോ കാണാം

ഗെറ്റ് ഔട്ട് ഹൗസ് പാടി ശബരീഷ് വര്‍മ്മ: നാമിലെ പുതിയ ഗാനവും വൈറല്‍! വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം പ്രേമത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശബരീഷ് വര്‍മ്മ. ചിത്രത്തില്‍ അഭിനയത്തിനു പുറമെ പാട്ടുകള്‍ എഴുതിയും പാടിയും ശബരീഷ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നേരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ശബരീഷ് ആ ചിത്രത്തില്‍ പാടിയ പിസ്ത എന്നീ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഗാനമായിരുന്നു. പ്രേമത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരനായ ശംഭുവായിട്ടായിരുന്നു ശബരീഷ് എത്തിയിരുന്നത്.

അച്ഛനും മകനും വീണ്ടും: അരവിന്ദന്റെ അതിഥികള്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം


ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായതു പോലെ തന്ന പാട്ടുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രേമത്തിന് ശേഷം ശബരീഷ് അഭിനയിക്കുന്ന ചിത്രമാണ് നാം. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന നാം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജോഷി തോമസാണ്. ശബരീഷിനു പുറമേ മലയാളത്തിലെ മറ്റു യുവതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 


naam movie

ക്യാമ്പസ് കഥ പറയുന്ന ചിത്രമായതു കൊണ്ടു തന്നെ സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് നാം. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അഭിനയത്തിനു പുറമേ ഈ ചിത്രത്തിലും ശബരീഷ് വര്‍മ്മ പാട്ടുകള്‍ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.ചിത്രത്തിനായി ഒമ്പത് പാട്ടുകളാണ് ശബരീഷ് എഴുതിയിരിക്കുന്നത്. ചിത്രത്തിലെ മിക്ക ഗാനങ്ങളും പാടിയിരിക്കുന്നതും ശബരീഷ് തന്നെയാണ്.


shabareesh varma

ശബരീഷ് പാടി നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടങ്ക ടക്കറ എന്നു തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പ്രേമത്തിലെ ഗാനങ്ങള്‍ക്കു ശേഷം ശബരീഷ് പാടിയ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിലൊന്നായിരുന്നു ഇത്. അശ്വിന്‍, സന്ദീപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്.


naam movie

നാമില്‍ ശബരീഷ് പാടിയ പുതിയ പാട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില ഗെറ്റ് ഔട്ട് ഹൗസ് എന്നു തുടങ്ങുന്ന ഗാനത്തിനാണ് മികച്ച സ്വീകാര്യത ലഭിച്ചിരിക്കുന്നത്.പരീക്ഷയ്ക്ക് പഠിക്കുന്നതിനിടെ ഉണ്ടാവുന്ന അസ്വസ്ഥതകളെയും മറ്റുമാണ് ഗാനരംഗത്തില്‍ കാണിച്ചിരിക്കുന്നത്. പാട്ടിന്റെ രംഗത്ത് ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം കാണിക്കുന്നുണ്ട്.പഞ്ചവര്‍ണ്ണ തത്തയുമായി ജയറാമും ചാക്കോച്ചനുമെത്തുന്നു: ആദ്യ ഗാനം പുറത്ത്! കാണാം


Njan Marykutty: അവൾ വരട്ടെ, പുതിയ സഹോദരിമാരെ സ്വീകരിക്കാൻ!! മേരിക്കുട്ടിയെ കുറിച്ച് സാറ ഷെയ്ഖ

English summary
shabareeh varma's new-song goes viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X