twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഹലോ മായാവി' കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഷാഫിയുടെ തിരുത്ത്! ട്വിസ്റ്റ് ഇങ്ങനെ...

    By Karthi
    |

    മലയാളി പ്രേക്ഷകര്‍ ഒന്നങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു മായാവി. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ റാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു മായവി. മമ്മൂട്ടി നായകനായി എത്തിയ ചിത്രം 2007ലാണ് റിലീസ് ചെയ്തത്. ഇതേ വര്‍ഷം തന്നെയാണ് റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഹലോ എന്ന മോഹന്‍ലാല്‍ ചിത്രം.

    ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..! ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..!

    ബോക്‌സ് ഓഫീസില്‍ 'ഞണ്ട്' ഇറുക്കി... ഓണക്കപ്പ് ഞണ്ടുകളുടെ നാട്ടിലേക്കോ? 'അച്ചായന്‍' കലക്കി!ബോക്‌സ് ഓഫീസില്‍ 'ഞണ്ട്' ഇറുക്കി... ഓണക്കപ്പ് ഞണ്ടുകളുടെ നാട്ടിലേക്കോ? 'അച്ചായന്‍' കലക്കി!

    സൂപ്പര്‍ ഹിറ്റായ ഈ രണ്ട് സിനിമകളിലേയും കഥാപാത്രങ്ങള്‍ ഒന്നിച്ചെത്തുമെന്ന വാര്‍ത്തകള്‍ വളരെ നാളുകളായി പ്രചരിക്കുന്നുണ്ട്. മഹിയേയും അഡ്വക്കേറ്റ് ശിവരാമനേയും കാത്തിരിക്കുന്ന പ്രേക്ഷകരെ അല്‍പമൊന്ന് നിരാശപ്പെടുത്തുകയാണ് സംവിധയകന്‍ ഷാഫി.

    ഹലോ മായാവി

    ഹലോ മായാവി

    റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഹലോ മായാവി എന്ന ചിത്രം യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു ആദ്യകാല റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞതോടെ ആ പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും ഹലോ മായാവിക്കായി ഇവര്‍ ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    ശിവരാമനില്ലാതെ മഹി എത്തുന്നു

    ശിവരാമനില്ലാതെ മഹി എത്തുന്നു

    ഇപ്പോഴിതാ ഇത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത് വരികയാണ്. ശിവരാമാനില്ലാതെ മഹി ഒറ്റയ്ക്ക് വീണ്ടുമെത്തുന്നതായാണ് പുതിയ വിവരം. സംവിധായകന്‍ ഷാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ കഥ പൂര്‍ത്തിയായതായും അദ്ദേഹം ചിത്രഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

    എപ്പോള്‍ നടക്കും

    എപ്പോള്‍ നടക്കും

    മയാവിയുടെ രണ്ടാം ഭാഗം വലിയ സാധ്യതയുള്ള ഒരു ചിത്രമാണ്. ഇക്കാര്യത്തില്‍ തനിക്ക് വലിയ പ്രതീക്ഷയും താല്പര്യവുമണ്ട്. മായാവിയുടെ തുടര്‍ച്ചയ്ക്ക് പറ്റിയ കഥ തയാറായിട്ടുണ്ട്. പഴയ കഥാപാത്രങ്ങള്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും. എന്നാല്‍ എപ്പോള്‍ നടക്കുമെന്നൊന്നും പറയാനായിട്ടില്ലെന്ന് ഷാഫി പറയുന്നു.

    ഹ്യൂമര്‍ പ്ലസ് ആക്ഷന്‍

    ഹ്യൂമര്‍ പ്ലസ് ആക്ഷന്‍

    ഒരു ആക്ഷന്‍ ചിത്രമാണ് മായാവി. ഹ്യൂമര്‍ പ്ലസ് ആക്ഷന്‍ എന്ന കോമ്പിനേഷനിലാണ് ചിത്രത്തിലെ സീനുകള്‍ തയാറാക്കിയിരിക്കുന്നത്. നായകന്റെ കരുത്ത് കൂട്ടാനായി തമാശകള്‍ വന്ന് പോകുകയാണ്. ഇത് തന്നെയാണ് ചിത്രത്തിന്റെ വിജയ ഫോര്‍മുലയും.

    രണ്ടാം ഭാഗമെന്ന വലിയ ബാധ്യത

    രണ്ടാം ഭാഗമെന്ന വലിയ ബാധ്യത

    മായാവി 2007ലെ വന്‍ വിജയങ്ങളിലൊന്നായിരുന്നു. വന്‍ വിജയമായി മാറിയ ഒരു സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുക എന്ന് പറയുന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്. പ്രേക്ഷകരുടെ പ്രതീക്ഷ അത്രത്തോളം ഉയരത്തിലായിരിക്കും. അവരെ തൃപ്തിപ്പെടുത്താന്‍ കഴിയണമെന്നും ഷാഫി പറഞ്ഞു.

    ഇപ്പോള്‍ ഷെര്‍ലക് ഹോംസിനൊപ്പം

    ഇപ്പോള്‍ ഷെര്‍ലക് ഹോംസിനൊപ്പം

    ബിജു മേനോന്‍ നായകനായി എത്തുന്ന ഷെര്‍ലക് ടോംസ് എന്ന ചിത്രത്തിനൊപ്പം തിരക്കിലാണ് ഷാഫി. ഹാസ്യത്തിന് പ്രാധന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രത്തിന് കഥ എഴുതുന്നച് നജീം കോയയും സംഭാഷണമൊരുക്കുന്നത് സച്ചിയുമാണ്. ഷെര്‍ഷലക് കഥകളുടെ ആരാധകനായ, ഡിക്റ്റീവ് ആകണമെന്ന് ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം.

    ചട്ടമ്പിനാടിന് ശേഷം

    ചട്ടമ്പിനാടിന് ശേഷം

    2009ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഷാഫി ഒരുക്കുന്ന ചിത്രമായിരിക്കും മായാവി 2. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് തുടങ്ങി മമ്മൂട്ടിക്കൊപ്പമുള്ള ഷാഫി ചിത്രങ്ങളെല്ലാം ഗംഭീര വിജയങ്ങളായിരുന്നു. ഇത് മായാവി 2വിലും തുടരുമെന്നാണം പ്രതീക്ഷിക്കുന്നത്.

    English summary
    Shafi about the scope and chance of Mayavi sequel. Its Mayavi 2 not Hello Mayavi says Shafi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X