»   » ഷാഫി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഒപ്പം ഷാഫിയുടെ ഹിറ്റ് തിരക്കഥാകൃത്തും!

ഷാഫി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഒപ്പം ഷാഫിയുടെ ഹിറ്റ് തിരക്കഥാകൃത്തും!

Posted By:
Subscribe to Filmibeat Malayalam

ഷെര്‍ലക് ടോംസ് എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. വെളിപാടിന്റെ പുസ്തകത്തിന് ശേഷം ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ രചന പുരോഗമിക്കുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ഷാഫി, ബെന്നി പി നായരമ്പലം ടീമില്‍ നിന്നും മികച്ചൊരു ഫാമിലി കോമഡി എന്റര്‍ടെയിനര്‍ ഒരുക്കുന്നതില്‍ മികവ് തെളിയിച്ചവരാണ്.

വയര്‍ കുറയ്ക്കാന്‍ സ്ലിം ബെല്‍റ്റ് കെട്ടിയ മോഹന്‍ലാല്‍? സ്ലിം ബെല്‍റ്റിനേക്കുറിച്ച് രഞ്ജിനി ഹരിദാസ്!

ജയസൂര്യയുടെ ശുക്രനായി ജോയ് താക്കോല്‍ക്കാരന്‍; അമ്പരപ്പിക്കുന്ന കളക്ഷന്‍, അതും 30 ദിവസത്തില്‍!

ഫാഫിക്ക് വേണ്ടി ഏറ്റവും അധികം തിരക്കഥകള്‍ ഒരുക്കിയ എഴുത്തുകാരനാണ് ബെന്നി പി നായരമ്പലം. ലോലിപോപ്പ് ഒഴികെ ബാക്കിയെല്ലാം സൂപ്പര്‍ ഹിറ്റുകളുമായിരുന്നു. ഷാഫി ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ബെന്നിയ്ക്ക് സാധിച്ചിരുന്നില്ല. ഈ വര്‍ഷം തിയറ്ററിലെത്തിയ വെളിപാടിന്റെ പുസ്തകത്തിനും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

shafi chacckochan

നവാഗതനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് കുഞ്ചാക്കോ ബോബനിപ്പോള്‍. അതിന് ശേഷം രമേഷ് പിഷാരടിയുടെ പ്രഥമ സംവിധാനം സംരഭമായ പഞ്ചവര്‍ണ തത്തയില്‍ ജയറാമിനൊപ്പം അഭിനയിക്കും. പിന്നീട് സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രവും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഷാഫി ചിത്രം ആരംഭിക്കുക.

50 കോടി ക്ലബ്ബില്‍ ഇടം നേടിയ ടൂ കണ്‍ട്രീസ് എന്ന ചിത്രം കഴിഞ്ഞ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഷെര്‍ലക് ടോംസ്. പൂജ റിലീസായി തിയറ്ററിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. സച്ചി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോനായിരുന്നു നായകന്‍.

English summary
Shafi's next movie adter Sherlock Toms with Kunchacko Boban. The movie penned by Benny P Nayarambalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X