twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് കുട്ടികളുടെ മനസ്സാണ്

    By Aswathi
    |

    മായാവി, ലുട്ടാപ്പി, ഡാകിനി അമ്മൂമ്മ, കുട്ടൂസന്‍, വിക്രമന്‍, മുത്തു, രാജു, രാധ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ പരിചയമുള്ള കഥാപാത്രങ്ങളാണിവര്‍. മായാവിയെ പിടിക്കാന്‍ നടക്കുന്ന കുട്ടൂസനും ഡാകിനി അമ്മൂമ്മയും, അവര്‍ക്കൊപ്പം കൂട്ടുനില്‍ക്കുന്ന കൂട്ടിച്ചാത്തന്‍ ലുട്ടാപ്പി, ഇവരുടെ സഹായികളും കള്ളക്കടത്തുകാരുമായ മുത്തുവും വിക്രമനും മായാവിയുടെ കൂട്ടുകാരായ രാജുവും രാധയും...പക്ഷെ ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ മായാവി മാത്രമേയുള്ളൂ.

    കുട്ടികള്‍ക്ക് പ്രിയപ്പെട്ട ചിത്രകഥയായ മായാവി മുപ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ സംവിധായകന്‍ ഷാഫി ഇതേ പേരില്‍ താനൊരുക്കിയ മായാവി എന്ന ചിത്രത്തെ കുറിച്ചോര്‍ത്തു പോകുന്നു. ചിത്രത്തിന്റെ കഥപറയാന്‍ മമ്മൂട്ടിയുടെ അടുത്തുപോകുമ്പോള്‍ മനസ്സിലുണ്ടായിരുന്നു പേര് മായാവി എന്ന് തന്നെയായിരുന്നു. എന്നാല്‍ യാത്രയ്‌ക്കൊടുവില്‍ ആ പേര് വേണ്ടെന്ന് തീരുമാനിച്ചു.

    mayavi

    ചിത്രകഥയിലെ മായാവിയും സിനിമയിലെ കഥാപാത്രവും ഒളിഞ്ഞിരുന്ന് തിന്മയ്‌ക്കെതിരെ പോരാടുന്നവരാണ്. മമ്മൂട്ടിയോട് കഥപറഞ്ഞ് കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ഇങ്ങോട്ട് ചോദിച്ചു നമുക്ക് എന്ത് കൊണ്ട് ഈ ചിത്രത്തിന് മായാവി എന്ന് പേരിട്ടുകൂട. അങ്ങനെയാണ് ഒടുവില്‍ മായാവി എന്ന തീരുമാനത്തിലെത്തിയത്. ഈ ചിത്രത്തിന് ഏറ്റവും അനിയോജ്യമായ പേര് അത് തന്നെയാണ്. മായാവി!

    മമ്മൂട്ടി കോമിക്‌സ് കഥകള്‍ വായിക്കുന്ന ആളാണ്. കുട്ടികളുടെ മനസ്സാണ് അദ്ദേഹത്തിന്. അതുകൊണ്ടാണ് കഥ കേട്ടയുടനെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു കഥാപാത്രത്തിന്റെ പേര് അദ്ദേഹത്തിന് സിനിമയിക്ക് വേണ്ടി നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞതെന്ന് ഷാഫി പറഞ്ഞു. റാഫി മെക്കാര്‍ട്ടിനാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.

    English summary
    Shafi saying that how to find the name of his film Mayavi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X