»   » സൂപ്പര്‍താരമാണെന്ന് അറിയാതെ ദിലീപിനെ കൊണ്ട് ലുങ്കിയുടുപ്പിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

സൂപ്പര്‍താരമാണെന്ന് അറിയാതെ ദിലീപിനെ കൊണ്ട് ലുങ്കിയുടുപ്പിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

Written By:
Subscribe to Filmibeat Malayalam

ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത് ഒരു ഗാനരംഗം ചിത്രീകരിയ്ക്കുകയാണ്. സാധാരണ ഇവിടെ ചിത്രീകരണം നടക്കുമ്പോള്‍ വെള്ളച്ചാട്ടം കാണാനെത്തിയ വിദേശികളോ സ്വദേശികളോ ശ്രദ്ധിക്കാറില്ല.

എന്നാല്‍ ഇവിടെ മംമ്ത മോഹന്‍ദാസും ദിലീപും ഡാന്‍സ് കളിയ്ക്കുന്നതും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകാരായ ഇംഗ്ലീഷുകാരുടെ വേഷവിധാനങ്ങളും കണ്ടപ്പോള്‍ ആളുകള്‍ കൂടി. തിരക്കായാലും ആളുകളെ ബലം പ്രയോഗിച്ച് മാറ്റാന്‍ കഴിയില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരും പൊലീസുകാരും ആദ്യമേ പറഞ്ഞിരുന്നു.


two-countries

ഷൂട്ടിങ് മുടങ്ങും എന്ന അവസ്ഥിയില്‍ അവരോടൊക്കെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിപ്പിച്ചാണ് ഒടുവില്‍ ഗാനരംഗം ചിത്രീകരിക്കാന്‍ ആയത്. അതിനിടയിലാണ് ഈ രസകരമായ സംഭവം. 'വെളുവെളുത്തൊരു പെണ്ണ്...' എന്ന് തുടങ്ങുന്ന ഗാനരംഗത്ത് നായികാ-നായകന്മാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ എത്തുന്നത് ഇംഗ്ലീഷുകാരാണ്.


ലുങ്കിയാണ് ഇംഗ്ലീഷുകാര്‍ ഗാനരംഗത്ത് ധരിയ്ക്കുന്നത്. എത്ര ഉടുപ്പിച്ചിട്ടും ലുങ്കി ശരിയായി നില്‍ക്കുന്നില്ല. ഒടുവില്‍ ദിലീപ് അതേറ്റെടുത്ത്, ഓരോരുത്തരെയും ലുങ്കിയുടുപ്പിച്ചു. ഷൂട്ടിനിടെ ലുങ്കി അഴിഞ്ഞുപോകുമ്പോള്‍ ഇവര്‍ നേരെ ദിലീപിന്റെ അടുത്തേക്ക് വരും. ഇവര്‍ക്കറിയാമോ ദിലീപ് മലയാളത്തിലെ സൂപ്പര്‍താരമാണെന്നും മറ്റും- സംവിധായകന്‍ ഷാഫിയാണ് ഈ രസകരമായ അനുഭവം പങ്കുവച്ചത്.


English summary
Shafi sharing the shooting experience of Two Countries

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam