»   » സിദ്ധിഖിന്റെ മകന്‍ പറയുന്നു, വീണ്ടും മൂത്താപ്പയ്‌ക്കൊപ്പം; മൂത്തപ്പ എന്നുദ്ദേശിച്ചത് മമ്മൂട്ടിയെ

സിദ്ധിഖിന്റെ മകന്‍ പറയുന്നു, വീണ്ടും മൂത്താപ്പയ്‌ക്കൊപ്പം; മൂത്തപ്പ എന്നുദ്ദേശിച്ചത് മമ്മൂട്ടിയെ

Written By:
Subscribe to Filmibeat Malayalam

സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ് സിദ്ധിഖും മമ്മൂട്ടിയും. സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖ് പത്തേമാരി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പം വെള്ളിത്തിരയില്‍ അരങ്ങേറി. മമ്മൂട്ടിയുടെ മകനായിട്ടാണ് ഷഹീന്‍ എത്തിയതെങ്കിലും അദ്ദേഹവുമായി താരപുത്രന് കോമ്പനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ആ കുറവ് പരിഹരിച്ചിതാ അടുത്ത ചിത്രം.

രണ്‍ജി പണിക്കറുടെ മകന്‍ നിധിന്‍ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രമാണ് ഷഹീന്‍ ഇനി ചെയ്യുന്നത്. മുഴുനീള വേഷമല്ലെങ്കിലും സിനിമില്‍ വളരെ പ്രധാന്യമുള്ള ഒരു കഥാപാത്രമാണ് താന്‍ അവതരിപ്പിയ്ക്കുന്ന അര്‍ജ്ജുന്‍ എന്നും സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും ഷഹീന്‍ പറഞ്ഞു.

shaheen-mammootty

വാപ്പയുടെ മൂത്ത സഹോദരനെ പോലെയുള്ള മമ്മൂട്ടിയെ മൂത്താപ്പ എന്നാണത്രെ ഷഹീന്‍ വിലിയ്ക്കുന്നത്. വലിയൊരു ആത്മവിശ്വാസമാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ കിട്ടുന്നത്. ശരിക്കുമൊരു റോള്‍ മോഡലാണ്. സെറ്റിലും മറ്റുമുള്ള അദ്ദേഹത്തിന്റെ അച്ചടക്കവും പെരുമാറ്റ രീതിയും ലൊക്കേഷനില്‍ മാത്രമല്ല, ജീവിത്തിലും കണ്ട് പഠിക്കേണ്ടതാണെന്ന് ഷഹീന്‍ പറയുന്നു.

കസബമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കോമ്പിനേഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതും ഷഹീനെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്. വളരെ ശ്രദ്ധിച്ച് തെറ്റുകള്‍ വരുത്താതെയാണ് ഓരോ രംഗവും ചെയ്യാന്‍ ശ്രമിയ്ക്കുന്നതെന്നും, മൂത്താപ്പയ്‌ക്കൊപ്പമുള്ള ഒരു രംഗം പോലും പാഴാക്കാന്‍ താന്‍ തയ്യാറല്ലെന്നും ഷഹീന്‍ പറഞ്ഞു. മൂന്നാമത്തെ ചിത്രവും അദ്ദേഹത്തിനൊപ്പമായാല്‍ സന്തോഷിക്കുമത്രെ.

English summary
Shaheen Sidhique’s next is with Mammootty!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam