twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാണിക്യവും ബാലേട്ടനും സമ്മാനിച്ച കഥാകാരന്‍

    By Ajith Babu
    |

    തനിയ്ക്ക് ചുറ്റും കണ്ട കാഴ്ചകളാണ് ടിഎ ഷാഹിദെന്ന തിരക്കഥാകൃത്ത് തൂലികയിലേക്ക് ആവാഹിച്ചത്. വെള്ളിത്തിരയെ ഇളക്കിമറിച്ച രാജമാണിക്യത്തെയും ബാലേട്ടനെയുമെല്ലാം ഷാഹിദ് സൃഷ്ടിച്ചത് ചുറ്റുവട്ടത്തു നിന്ന് തന്നെ. കൊണ്ടോട്ടി തുറയ്ക്കലും അങ്ങാടിയിലുമെല്ലാം കണ്ട മനുഷ്യര്‍ക്ക് തിരശ്ശീലയില്‍ പുനര്‍ജന്മം നല്‍കുകുയെന്ന നിയോഗമായിരുന്നു ഈ യുവാവിനെ തേടിയെത്തിയത്.

    മോഹന്‍ലാലിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതും മമ്മൂട്ടിയ്ക്ക് പുതിയൊരു ഇമേജ് സമ്മാനിച്ചതും ഷാഹിദെന്ന തിരക്കഥാകൃത്തിനെ മലയാളത്തിന്റെ പ്രിയങ്കരനാക്കി. ഷാഹിദിന്റെ പ്രധാന സിനിമകളിലേക്ക് ഒരെത്തി നോട്ടം

    മാണിക്യവും ബാലേട്ടനും സമ്മാനിച്ച കഥാകാരന്‍

    മോഹന്‍ലാലിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതും മമ്മൂട്ടിയ്ക്ക് പുതിയൊരു ഇമേജ് സമ്മാനിച്ചതും ഷാഹിദെന്ന തിരക്കഥാകൃത്തിനെ മലയാളത്തിന്റെ പ്രിയങ്കരനാക്കി. ഷാഹിദിന്റെ പ്രധാന സിനിമകളിലേക്ക് ഒരെത്തി നോട്ടം...

    മോഹന്‍ലാലിനെ രക്ഷിച്ച ബാലേട്ടന്‍

    മാണിക്യവും ബാലേട്ടനും സമ്മാനിച്ച കഥാകാരന്‍

    മീശപിരിയന്‍ സിനിമകളില്‍ കുടുങ്ങിപ്പോയ മോഹന്‍ലാലിനെ കുടുംബപ്രേക്ഷകര്‍ക്ക് മടക്കിനല്‍കിയത് ഷാഹിദ് തിരക്കഥ രചിച്ച ബാലേട്ടനാണ്. പരാജയങ്ങളുടെയും ചെറു വിജയങ്ങളുടെയും കാലത്തിന് ശേഷമെത്തിയ ബാലേട്ടന്‍ മോഹന്‍ലാലിന് കരിയറില്‍ ഒരു പുനര്‍ജന്മമാണ് സമ്മാനിച്ചത്.

    ബോക്‌സ് ഓഫീസിന്റെ മാണിക്യം

    മാണിക്യവും ബാലേട്ടനും സമ്മാനിച്ച കഥാകാരന്‍

    മമ്മൂട്ടിയ്ക്ക് കോമഡി ചെയ്യാനറിയില്ലെന്ന് പരിഹസിച്ചവരുടെ വായയടിപ്പിച്ചാണ് രാജമാണിക്യം തിയറ്ററുകള്‍ വിട്ടത്. തിര്വോന്തരം ഭാഷ സംസാരിയ്ക്കുന്ന രാജമാണിക്യമെന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ മാത്രമല്ല മോളിവുഡ് ബോക്‌സ് ഓഫീസിലെ തന്നെ വമ്പന്‍ വിജയമായി മാറി.

    മണി നേടിയ മണി ചിത്രം

    മാണിക്യവും ബാലേട്ടനും സമ്മാനിച്ച കഥാകാരന്‍

    കലാഭവന്‍ മണിയെപ്പോലൈാരു നടനെ നായകനാക്കി തിരക്കഥയൊരുക്കുക. ഈയൊരു വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് വിജയിപ്പിച്ചയാളാണ് ഷാഹിദ്. അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത ചിത്രം മണിയുടെ കരിയറിലെ ഹിറ്റുകളിലൊന്നാണ്. ഷാഹിദ് അവസാനമായി തിരക്കഥയെഴുതിയ എംഎല്‍എ മണി പത്താംക്ലാസും ഗുസ്തിയിലും നായകന്‍ മണി തന്നെയാണ്.

    പച്ചക്കുതിരയും താന്തോന്നിയും

    മാണിക്യവും ബാലേട്ടനും സമ്മാനിച്ച കഥാകാരന്‍

    ദിലീപ് ഡബിള്‍ റോളിലെത്തിയ പച്ചക്കുതിര, പൃഥ്വിയുടെ ആക്ഷന്‍ ചിത്രമായ താന്തോന്നി...ഒരു കൊമേഴ്‌സ്യല്‍ ഹിറ്റൊരുക്കാനായി യുവതാരങ്ങളെ മനസ്സില്‍ കണ്ടെഴുതിയ രണ്ട് തിരക്കഥകളും പരാജയപ്പെട്ടു. ഷാഹിദിന്റെ കരിയറിന് തിരിച്ചടി സമ്മാനിച്ച സിനിമകളായിരുന്നു ഇതു രണ്ടും.

    ലാലില്‍ തുടങ്ങി... ഒടുക്കവും ലാലില്‍

    മാണിക്യവും ബാലേട്ടനും സമ്മാനിച്ച കഥാകാരന്‍

    ഷാഹിദിന്റെ കരിയറിലെ മറ്റു പ്രധാന മോഹന്‍ലാല്‍ സിനിമകളാണ് മാമ്പഴക്കാലവും നാട്ടുരാജാവും അലിഭായിയും ബാലേട്ടന്‍ നേടിയ വിജയം ആവര്‍ത്തിയ്ക്കാന്‍ ഈ സിനിമകള്‍ക്ക് കഴിഞ്ഞില്ല. ഏറ്റവുമൊടുവില്‍ മോഹന്‍ലാലിന് വേണ്ടിയൊരു കഥയുടെ പണിപ്പുരയിലിരിയ്ക്കവെയാണ് ജീവിതമാക്കുന്ന തിരക്കഥയ്ക്ക് വിരാമമിട്ട് ഷാഹിദ് ലോകത്തു നിന്നും വിട പറഞ്ഞത്.

    English summary
    T.A. Shahid may have written only a dozen scripts, but among them were two of the biggest hits in Malayalam cinema of the last decade
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X