»   » സിദ്ദിഖിന്റെ മകന്‍ ഷാഹിനെ തേടി ബ്ലെസ്സി

സിദ്ദിഖിന്റെ മകന്‍ ഷാഹിനെ തേടി ബ്ലെസ്സി

Posted By: AkhilaKS
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാറുകളുടെ മക്കള്‍ വെള്ളിത്തിരയില്‍ തിളങ്ങുന്ന കാലമാണിത്. അതിനുള്ള കാരണം ന്യൂജനറേഷന്‍ സിനിമകള്‍ക്ക് ആളുകൂടുമ്പോള്‍ താരങ്ങളുടെ മക്കള്‍ക്ക് വെള്ളിത്തിരയില്‍ അവസരം കൂടി വരുന്നുവെന്നതാണ് വാസ്തവം. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ കൂടാതെ സൂരേഷ് ഗോപിയുടെ മകന്‍ ഗോകുലും സിദ്ദിഖിന്റെ മകന്‍ ഷഹീനും സിനിയിലേക്ക് എത്തുന്നത് ഈ അടുത്തിടെയാണ്.

നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മുത്തു ഗൗ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ അഭിനയിക്കുന്നത്. എന്നാല്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് പത്തേമാരി എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്റെ വേഷമാണ് ഷാഹിന്‍ അവതരിപ്പിക്കുന്നത്.

siddique-shaheen

സലിം അഹമ്മദാണ് പത്തേമാരി സംവിധാനം ചെയ്യുന്നത്. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിന് മുമ്പ് തന്നെ ഷാഹിനെ തേടി പുതിയ ചിത്രങ്ങളും എത്തുന്നു. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് ഷാഹിനെ ക്ഷണിച്ചിരിക്കുന്നത്.

ഗൗരവം നിറഞ്ഞ കഥകള്‍ പറഞ്ഞ് പോയ ബ്ലെസ്സിയുടെ ചിത്രങ്ങള്‍ക്ക് പുതിയമുഖം നല്‍കുകയാണ് അടുത്ത ചിത്രമെന്നാണെന്നാണ് പറയുന്നത്. ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാധന്യം നല്‍കുമെന്നും ബ്ലെസ്സി പറഞ്ഞു.

English summary
actor siddique's son shahin play in blessy next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam