»   » കമല്‍ ചിത്രം ഹേ റാം റീമേക്ക് ചെയ്യാനൊരുങ്ങി ഷാരൂഖ്: എന്ത് കാര്യത്തിനെന്ന് സോഷ്യല്‍ മീഡിയ! കാണാം

കമല്‍ ചിത്രം ഹേ റാം റീമേക്ക് ചെയ്യാനൊരുങ്ങി ഷാരൂഖ്: എന്ത് കാര്യത്തിനെന്ന് സോഷ്യല്‍ മീഡിയ! കാണാം

Written By:
Subscribe to Filmibeat Malayalam

നിരവധി വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ തമിഴകത്തെ താരചക്രവര്‍ത്തിമാരിലൊരാളായ താരമാണ് കമല്‍ഹാസന്‍. ബാലതാരമായി സിനിമയില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് നായകനടനായി ശ്രദ്ധിക്കപ്പെടുകയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തമിഴിലെന്ന പോലെ മലയാളത്തിലും കമല്‍ഹാസന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പ്രശസ്ത സംവിധായകന്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രം കമലിന്റെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു. ശ്രീവിദ്യ നായികയായി എത്തിയ ചിത്രത്തില്‍ രജനീകാന്തും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

ആവേശമായി മമ്മൂട്ടി ചിത്രം പരോളിലെ പുതിയ ഗാനം: വീഡിയോ കാണാം

1983ല്‍ മൂന്‍ഡ്രാം പിറൈ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കമലിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ആദ്യമായി ലഭിച്ചിരുന്നത്. തുടര്‍ന്ന് നായകന്‍. തേവര്‍ മകന്‍, ഇന്ത്യന്‍ തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിനും അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രം കമലിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് കമല്‍ അഭിനയിച്ചിരുന്നത്. സാമൂഹിക പ്രസക്തിയുളെളാരു വിഷയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

kamalhasan

സാധാരണ മാസ് ചിത്രങ്ങളില്‍ നിന്നും മാറി അഭിനയപ്രാധാന്യമുളള ചിത്രങ്ങളിലായിരുന്നു കമല്‍ഹാസന്‍ കൂടുതലായും ആഭിനയിച്ചിരുന്നത്. താരത്തിന്റെ കരിയറില്‍ പുറത്തിറങ്ങിയ വ്യത്യസ്ഥ ചിത്രങ്ങളിലൊന്നാണ് ഹേയ് റാം.കമല്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഇന്ത്യ വിഭജനം, മഹാത്മാ ഗാന്ധി വധം തുടങ്ങിയവയെ പ്രതിപാദിച്ച് ഒരുക്കിയ സെമിഫിക്ഷന്‍ ചിത്രമായിരുന്നു ഹേ റാം.ചിത്രത്തില്‍ സാകേത രാമന്‍ അയ്യങ്കാര്‍ എന്ന നായകകഥാപാത്രമായിട്ടായിരുന്നു കമല്‍ എത്തിയിരുന്നത്.

shahrukh-kamalhasan

ബോളിവുഡ് താരം ഷാരൂഖ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ചലച്ചിത്ര പ്രേമികളില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ നേടിയെടുത്തൊരു ചിത്രമായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ടുളള പുതിയൊരു വാര്‍ത്ത ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ഹേറാമിന്റെ ഹിന്ദി റീമേക്ക് അവകാശം ഷാരൂഖ് ഖാന്‍ വാങ്ങിയതായുളള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുകയാണ്.

shahrukh-kamalhasan

ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുളള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാവ് ഭരത് ഷായില്‍ നിന്നും വാങ്ങിയിരിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം നേരത്തെ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണുണ്ടായത്. മൊഴിമാറ്റി പ്രദര്‍ശിപ്പിച്ച് പരാജയപ്പെട്ട ചിത്രം എന്തിനാണ് പിന്നെയും റീമേക്ക് ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ചോദിക്കുന്നത്.

നാല് സിനിമകളുമായി ചാക്കോച്ചന്‍ മുന്നില്‍ തന്നെ! പ്രണയിച്ച് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മാര്‍പാപ്പ

തകര്‍പ്പന്‍ ഡപ്പാംകൂത്ത് ഡാന്‍സുമായി അനുപമ: വൈറലായി വീഡിയോ! കാണാം

English summary
shahrukh bags hindi rights of kamal hassan hey ram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X