»   » അമലപോളിന്റെ ഇടം വലം കൈയ്യില്‍ പിടിച്ചുക്കൊണ്ട് ജയസൂര്യയും കുഞ്ചാക്കോ ബോബനും

അമലപോളിന്റെ ഇടം വലം കൈയ്യില്‍ പിടിച്ചുക്കൊണ്ട് ജയസൂര്യയും കുഞ്ചാക്കോ ബോബനും

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ഷാജാഹാനും പരീക്കുട്ടിയും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അമലപോളിന്റെ ഇടം വലം കൈയ്യില്‍ ജയസൂര്യയും കുഞ്ചാക്കോ ബോബനും പിടിച്ചുക്കൊണ്ട് നില്‍ക്കുന്നതാണ് പോസ്റ്ററില്‍. ബോബന്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ത്രികോണ പ്രണയക്കഥയാണ് ചിത്രമെന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു. കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നിഖി ഗല്‍റാണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. കസറ്റം ഓഫീസറുടെ വേഷമാണ് നിഖി ഗല്‍റാണിക്ക് എന്ന് കേള്‍ക്കുന്നു. വൈ വി രാകേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

shajahanumpareekuttiyum

സുരാജ് വെഞ്ഞാറമൂട്, ലെന, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുക. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അനീഷ് ലാലാണ് ക്യാമറ.

2013 ല്‍ പുറത്തിറങ്ങിയ റോമന്‍സ് എന്ന ചിത്രത്തിലൂടെ ബോബന്‍ സാമുവലും കുഞ്ചാക്കോ ബോബനും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ജനപ്രിയന്‍ എന്ന ബോബന്‍ സാമുവലിന്റെ ആദ്യ ചിത്രത്തില്‍ ജയസൂര്യയാണ് നായകനായി അഭിനയിച്ചത്.

English summary
Shajahanum Pareekuttiyum First Look Poster Is Out!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam